എന്തുനൽകി ജീവിതം.
കവിത : സുദർശൻ കാർത്തികപ്പറമ്പിൽ* എത്രകവിതകൾ രചിച്ചുഞാൻ;മർത്യദുഃഖസാന്ദ്രമായ്സദാസ്നിഗ്ദ്ധഹൃദയവീണയിൽ വിരൽതൊട്ടുപാടിടുന്നതൊക്കെയുംകാലമാം കൊതുമ്പുതോണിയി-ലേറിഞാൻ തുഴഞ്ഞുനീങ്ങവേ;കാലെയെത്ര ജീവിതങ്ങൾതൻതോലുരിഞ്ഞ കാഴ്ച്ചകൾകണ്ടേൻ!മഹിതതാള മന്ത്രസ്ഫുരിതമായ്വിഹഗമെന്നപോൽ പറന്നുഞാൻകവനകാന്തിയായ് ജ്വലിച്ചിദംസുവിമല പ്രതീക്ഷയാർന്നിതേ!വിടപറഞ്ഞുപോയ പറവകൾചിറകുചീന്തിവിട്ടപിറവികൾഇവിടെയെത്ര വീരഗാഥകൾധീരധീരമോതിയോർപ്പുനാംഇരകളായിമാറിടുമ്പൊഴുംകരൾപിടഞ്ഞു കേണിടുമ്പൊഴുംഒരുതണൽ പകർന്നുനൽകിടാൻഅരികിലായൊരാളുമില്ലഹോ!പുലരിയെത്ര വന്നുമുന്നിലായ്കൊടിയദുഃഖഭാരമേകിലുംഅടിപിഴച്ചിടാതെ നിർഭയംസടകുടഞ്ഞെണീൽപ്പു നാം സ്വയംഉറവവറ്റിടാത്ത ഖനികളായ്തിറമൊടാത്മവഴികൾ പൂകിടാൻഅറിവുനമ്മെ നമ്മളെപ്പൊഴുംനിറവെഴും മനസ്സുമായ് മുദാനേടിടാത്തതൊക്കെനേടിടാൻതേടി നാം നടന്നവീഥികൾകൂരിരുൾ…