Category: ടെക്നോളജി

ഇറങ്ങി പോക്ക്

രചന : ബീഗം✍ എത്ര ഇറങ്ങി പോക്കുകൾക്ക്സാക്ഷ്യം വഹിച്ചിരിക്കുന്നുചിലപ്പോൾ മിനിറ്റുകളുടെഅകമ്പടിയോടെചെറുപുഞ്ചിരിയുമായി മടക്കംഹൃദയവാതിൽ താഴിട്ട് പൂട്ടിവലിച്ചെറിഞ്ഞ താക്കോൽകണ്ടു പിടിക്കാൻമണിക്കൂറുകളുടെകാത്തിരുപ്പിന്തയ്യാറെടുക്കുമ്പോൾപശ്ചാത്താപത്തിൽപൊതിഞ്ഞ താക്കോൽഏൽപിക്കുംപച്ച മാംസത്തിൽ കുത്തിയകത്തി പോലും വിറങ്ങലിച്ചുനിന്ന നിമിഷംപരസ്പരംവെട്ടിമരിച്ച വാക്കുകളുടെഅന്ത്യശുശ്രൂഷ നടത്തിയുള്ളഇറങ്ങി പോക്കിൽവർഷങ്ങളെ കടമെടുക്കുമ്പോൾപുതു വാക്കുകളുടെമാധ്യരുവുമായി വീണ്ടുംകൂടിച്ചേരൽതിരിച്ചുവരവിന് ചാലിച്ചനിറക്കൂട്ടിൽസ്നേഹവർണ്ണത്തിൻ്റെ ആധികൃമുള്ളതിനാലാണോഇറങ്ങി പോകലുകൾക്ക്എണ്ണം കൂടുന്നത്?

വിരഹം

രചന : രാജു കാഞ്ഞിരങ്ങാട്✍ സായന്തനം തീർത്ത വിരഹാഗ്നിതന്നിൽഇടറി വീഴുന്നു ഞാൻ പ്രിയേഹിമമണി ചിതറുന്നൊരമൃതായിനീയെന്നിൽനിറഞ്ഞു തുളുമ്പി നിൽക്കുന്നു ഇരുളിൽ നറുതിരിയാകും പനിമതിപോലെ നീ വന്നു നിന്നെങ്കിൽഹൃദയമാമിലത്തുമ്പിൽ ഹരിതകമായത്നീയായിരുന്നല്ലൊയെന്നുംനിർവൃതിയേകിടും വെയിലിൻ ചെറുകണംനീയായിരുന്നല്ലൊയെന്നും നീരലയായി നീ എന്നെ തഴുകിയുംചഷകത്തിൻവീര്യമായ് എന്നിൽ നിറഞ്ഞുംആളിപ്പടരുന്ന പ്രണയാഗ്നിയായതുംജ്വാലയായുള്ളിൽ നിറയുന്നു…

കാടിന്റെ വിളി

രചന : സെഹ്റാൻ✍ മൗനം പത്തിവിരിച്ചാടുന്നചില പുലരികളിൽ ഞാൻകാടുകയറുന്നു.മങ്ങിയ വെളിച്ചംമടിച്ചുപൊഴിയുന്ന കാടകം.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.ശിഖരങ്ങളിൽ തൂങ്ങുന്നകൂടുകളിൽ അടയിരിക്കുന്നസ്വർണമത്സ്യങ്ങൾ,ചതുരാകൃതിയാർന്ന പാറകൾ.പാറകളുടെ മാറുപിളർന്ന്മേലോട്ട് കുതിക്കുന്നജലധാരകൾ.അദൃശ്യമായ മുരൾച്ചകൾ,ചിലപ്പുകൾ, ചിറകടികൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്നആവർത്തനങ്ങൾ!എന്തുകൊണ്ടാണെന്നറിയില്ല,ഏകാന്തത ഒരു ഭാരമാണെന്നേഅന്നേരം പറയാൻ തോന്നൂ…ചിന്തകളും, തത്വചിന്തകളുംക്രമംതെറ്റി കലമ്പാൻതുടങ്ങുമ്പോൾ തിരികെ…കാടിറങ്ങുമ്പോൾകടന്നൽക്കൂട്ടിൽ നിന്നുംപറന്നിറങ്ങിയൊരുസർപ്പമെന്നെ ദംശിക്കുന്നു!എന്തുകൊണ്ടാണെന്നറിയില്ല,വഴിമറന്നുപോകുന്ന യാത്രകളിൽമരണമെന്നതൊരുമിഥ്യാധാരണയാണെന്നേഅന്നേരം പറയാൻ…

ഇന്ന് ഞാൻ നാളെ നീ.

രചന : ബിനു. ആർ ✍ സ്വന്തബന്ധങ്ങളെ തിരയുന്നുനന്മകളെല്ലാം വറ്റിയകാലംപണത്തിന്മേലെ പരുന്തുംഒരിക്കലും പറക്കില്ലെന്നുക്രൂരചിന്തയിൽ കുടുങ്ങിയവർ,മദോന്മത്തതയിൽനടനമാടിയവർഅണുകുടുംബം പോറ്റുന്നവർ,നന്മകളെല്ലാം തറവാടിൻമോന്തായത്തിൽകൂശ്മാണ് ണ്ടം പോൽകെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ,ഞാൻ എന്റേതെന്നതീട്ടൂരങ്ങൾ മടിയിൽതിരുകിനടക്കുന്നവർ,അമ്മയുയ്ക്കും അച്ഛനുംസഹോദരർക്കുംകഞ്ഞികുടിക്കാൻ പോലുംവകയില്ലെങ്കിലുംകറുത്തതുണിയാൽമുഖംമുറുക്കിക്കെട്ടിസ്വന്തബന്ധങ്ങളെകാണാതെ കേൾക്കാതെസ്വയം മറന്നവർ,കാലം മാറി കോലംതുള്ളുന്നന്നേരംതൻ മക്കളാൽ വൃദ്ധസദനംതിരുപ്പിടിപ്പിക്കുന്നതറിയവേ,കണ്ണീർതൂക്കിയിട്ടെന്തുകാര്യം!

അവാർഡ്

രചന : ഡോ, ബി, ഉഷാകുമാരി ✍ ചുറ്റിലും അവാർഡുകൾ ചിറകിട്ടടിക്കുന്നു !കർത്തവ്യ വിമൂഢയായ് ഞാൻ ചടഞ്ഞിരിക്കുന്നു,, !ചട്ടിയുംകലവുമായ് തട്ടിമുട്ടുമ്പോൾ, കഷ്ടം !എന്നിലെ കവിതയോ ദൂരത്ത് മറയുന്നു,, !ഒക്കെയും നളപാകമെന്നു ചൊല്ലുന്നൂ കാന്തൻ,,ബുദ്ധിമുട്ടുകൾ ഞാനുമപ്പൊഴേ മറക്കുന്നു, !പാടുവാനില്ലാനേരം, തൊണ്ടയിൽ നിരന്തരംപാട്ടുകൾ ഭൃംഗങ്ങൾ…

അമ്മ പൂത്ത ഗന്ധം

രചന : അൻസാരി ബഷീർ✍ നേര് ചുരന്നമ്മിഞ്ഞപ്പാലതി –ലൂടൊഴുകുന്ന മഹാഗന്ധം!വേര് വലിച്ചു കുടിച്ചു തളിർത്തതി-ലൂടെഴുതുകയാണെൻ ജന്മം !നൂറുമണങ്ങൾ കവിഞ്ഞു കലങ്ങിയഘ്രാണനദിക്കരയകലത്തായ്പ്രാണനുണർന്ന സഹസ്രദളപ്പൂ-വിൽനിന്നൂർന്ന മഹാഗന്ധം!എന്നമ്മയുലഞ്ഞ മഹാഗന്ധം, ഒരുനന്മ പകർന്ന മഹാഗന്ധം, നറു-വെൺമ പുരണ്ട മഹാഗന്ധം, ഉയി-രുണ്മ പുണർന്ന മഹാഗന്ധം!നിന്നു വിശപ്പെരിയുന്നൊരു നേർവഴി-തന്നിലിരുട്ട് കനത്താലുംഅങ്ങു…

ആനപ്പൂരങ്ങളിൽ കട്ടുറുമ്പ്.

രചന : പി.ഹരികുമാർ✍ പൂരങ്ങളുടെ പൂരം.പൊടിപൊടിക്കുന്ന മേളം.മതി മറക്കുന്ന ലോകം.തിടമ്പാന ഞരങ്ങുന്നു: –അഹങ്കാരീ കട്ടുറുമ്പേനീയെന്നേം കടിച്ചല്ലേ?ചുടുമൂത്രപ്പുഴയിലുംകടിച്ചു നീ നിൽപ്പല്ലേ?എനിക്കിപ്പം ഭ്രാന്തിളകുംനാട്ടുകാരുമാർത്തിളകും.ഇന്നോളം തൊഴുതോരുംമദയാനക്കുറുമ്പെന്നതീപ്പന്തപ്പഴി ചാരും.കാണില്ലയാരും,പറയില്ലയാരുംകട്ടുറുമ്പിന്നഹങ്കാരം.ആനക്കറുപ്പിതിലാരറിയാൻഎറുമ്പോളം കറുപ്പിനെ.2കട്ടുറുമ്പ് ഞെരിച്ചു:-ഞാൻ വെറും കട്ടുറുമ്പ്;ആനയോളം തടി വരില്ല.ആനച്ചന്തമൊട്ടുമില്ല.തിടമ്പേറ്റാൻ ശക്തിയില്ല.തീറ്റ തരാനാളുമില്ല.പട്ടയ്ക്ക് മെരുങ്ങുന്നപൊക്കത്തടി നീയെങ്കിൽ,വാഴ്ത്തുകൾക്കും വഴങ്ങാത്തവായ ഞാനെന്നറിയുക.വേണ്ടാത്ത നേരത്ത്വേണ്ടാതെ…

സാങ്കേതികവിദ്യയെ എങ്ങനെ വീണ്ടും സ്നേഹിക്കാം.

ജോർജ് കക്കാട്ട്✍ സോഫ്‌റ്റ്‌വെയർ നമ്മെ വിഴുങ്ങുന്ന ഒരു സമയത്ത്, ഹാർഡ്‌വെയറിനു നാം കൊതിക്കുന്നു—നമ്മുടെ അഭൗതിക യാഥാർത്ഥ്യങ്ങളുടെ ഭൗതിക ആങ്കർ.സോഫ്‌റ്റ്‌വെയർ ലോകത്തെ തിന്നുകളയുന്നുവെന്ന് ഒരിക്കൽ എഴുതിയത് കണ്ടു. യഥാർത്ഥത്തിൽ സംഭവിച്ചത്, നമുക്ക് തോന്നുന്നത്, സോഫ്‌റ്റ്‌വെയർ അതിന്റേതായ ഒരു ലോകം ഉണ്ടാക്കി അവിടെ ഭക്ഷണം…

എനിക്ക് വിശക്കുന്നു.

രചന : സന്ധ്യാ സന്നിധി✍ എനിക്ക് വിശക്കുന്നു..വരണ്ടചുണ്ടിനപ്പുറംതൊണ്ടയില്‍അനേകതരം വിശപ്പുകളുടെ നിലവിളികുടുങ്ങിയിരിക്കുന്നു..ഉള്ളിലെവിടെയോഅകാരണമായൊരുഭയവും ഭീതിയുംഉത്കണ്ഠയുംപേരറിയാത്തൊരു തിക്കുമുട്ടലുംഉടലെടുക്കുന്നുണ്ട്…കൊടുംവളവിലെ അപായസൂചനപോലെകടുത്ത ശൂന്യതകളെന്‍റെനിലതെറ്റിക്കുന്നു..ഒരേസമയം പൊട്ടിത്തകരുമോയെന്നുംഎറിഞ്ഞുടയ്ക്കണമെന്നുംതോന്നുന്നഅസ്വസ്ഥതകളെന്നെആലിംഗനത്തിലമര്‍ത്തുന്നു..വെളിച്ചമസ്തമിച്ചാല്‍ഇരുട്ട് വിഴുങ്ങുമോയെന്നുംപുലച്ചെയുണര്‍ന്നാല്‍തൂക്കിലേറ്റാന്‍ വിധിച്ചപോലെയും നെഞ്ചിടിക്കുന്നു..തീവ്രാസ്വസ്ഥതകളുടെതീഷ്ണതയില്‍ തിരയുന്നുതോള്‍ ലിസ്റ്റുകള്‍..ഇല്ല,ഒരുതുള്ളിയില്ല..ഒരുനുള്ള് നനവുംഒരിടത്തുമില്ലഒരുമുറിക്കയറോമൂര്‍ച്ചയുള്ളൊരായുദ്ധമോഅരികിലുണ്ടായിരുന്നെങ്കിലെന്ന്ആര്‍ത്തികൊള്ളുമ്പൊഴുംധാത്രികാത്തിരിക്കുന്നതറിയുന്നുഅരുതെന്ന്,സ്വയം ശ്വാസിക്കുന്നു..ആത്മബോധത്തിലഭയം തേടുവാന്‍ യാത്രപോകുന്നു………….

ലളിതഗാനം

രചന : മായ അനൂപ്✍ തുഷാരമുത്തുകൾ തിരുമുടിയിൽ ചാർത്തിഒരുങ്ങി വരുന്നൊരു പ്രഭാതമേ…… (2)പനിനീർ ചോലയിൽ നീരാടി വന്നുവോനീപൂനിലാപ്പുടവയും ഉടുത്തു വന്നോ..(2) സുപ്രഭാതത്തിൻ ശീലുകൾ മുഴങ്ങുന്നപഴയൊരാ കോവിലിൻ തിരുമുറ്റത്തോ….കിളികളും കുരുവിയും തുയിലുണർത്തീടുമാഭഗവതിക്കുന്നിൻ ചെരുവിൽ നിന്നോ….(2) എവിടുന്നാണെവിടുന്നാണണഞ്ഞത്നീയെന്റെ മനസ്സാകും ശ്രീകോവിൽനടയിൽ നിന്നോ….? (2) (തുഷാര…