സോഫ്റ്റ്‌വെയർ
രചന : ശ്രീജ വിധു✍ ദൈവം ഒരു സോഫ്റ്റ്‌വെയറാണ്,അപ്‌ഡേഷൻ നടക്കാതിരുന്നഒരു സോഫ്റ്റ്‌വെയർ.സോഫ്റ്റ്‌വെയർ വിദഗ്ധർകുറവുംതൊട്ടാലടിച്ചു പോകുമോയെന്നഭയവും കാരണംആരും പരീക്ഷണങ്ങളൊന്നുംനടത്തിയില്ല.സ്ഥിരം ചിട്ടവട്ടങ്ങൾപാലിച്ചു സംരക്ഷിച്ചു.അതിൽ കൂടുതൽങേ!ഹേ!ആരുമൊന്നും ചെയ്യാറില്ല.അഹിന്ദുക്കൾക്ക്‌പ്രവേശനമില്ലപെരുന്നാളിന്‌ബാൻഡ്‌സെറ്റ് മേളംഅയ്യപ്പൻവിളക്കിന്‌ചിന്ത്‌പാട്ടിൻ താളംഅങ്ങനെയങ്ങനെഎത്രയെത്രമനോഹരമായആചാരങ്ങളാണ്‌ഇൻസ്റ്റാൾ ചെയ്തിരുന്നത്!അറിഞ്ഞോണ്ട്‌ഇതിലൊരു അപ്‌ഡേഷനുംനടക്കില്ല.നടത്തിയാലുടൻവൈറസ്‌നാമജപയാത്രയുടെരൂപത്തിലോ മറ്റോപൊട്ടിപ്പുറപ്പെടും.ഇപ്പോൾ പതിയേആരുമറിയാതെആളോളെ ആകർഷിക്കാൻസോഫ്റ്റ്‌വെയറിൽഅപ്‌ഡേഷൻ നടക്കുന്നുണ്ട്.പള്ളീല് തുലാഭാരം,ചോറൂണ്, എഴുത്തിനിരുത്ത്‌അയ്യപ്പൻവിളക്കിന്‌കാവടിയാട്ടം,വേളികഴിക്കാത്തവനെമോഹിപ്പിക്കാൻനാദസ്വരത്തിനൊത്ത്‌പെൺകുട്ട്യോളുടെ ചുവടുകൾ,പെരുന്നാളിന് ശിങ്കാരിമേളം.ഇന്ന് ദൈവം…