ഒരു സ്വാതന്ത്ര്യദിനംകൂടി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ സ്വാതന്ത്ര്യംകിട്ടിയ നാൾമുതലീനമു-ക്കാതങ്കമല്ലാതെന്തുണ്ടു വേറെ?ജാതിമതങ്ങളെയൂട്ടിവളർത്തുന്നഘാതക വൃന്ദങ്ങളായിമാറി,രാഷ്ട്രീയ മേലാളൻമാരവരൊക്കെയുംരാഷ്ട്ത്തെയൊന്നായ് ഹനിക്കയല്ലീ!ഭാരതമെന്നപേർ കേട്ടാലപമാന-ഭാരംകൊണ്ടുള്ളം പിടഞ്ഞിടുന്നു!ഗാന്ധിയെനമ്മൾ മറന്നു പൊടുന്നനെയാന്ത്രികമാക്കിയീ ജീവിതത്തെ,എന്തെന്തഹങ്കാര വിധ്വംസനങ്ങളാൽസന്തതം ഭ്രാന്തമായ് മാറ്റിടുന്നു!നാടിൻ്റെ പൈതൃകമൊന്നുമേ കാണാതെ,നേടുവാനുള്ളൊരാ വ്യഗ്രതയിൽപാടേമനുഷ്യർ മൃഗങ്ങളായ് മാറുന്നു,കാടത്തമാർന്ന മനസ്സുമായിഎന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ കണ്ടുക-ട്ടന്തിയുറങ്ങിയീ,മന്നിൽ നമ്മൾഒക്കെയും തച്ചുതകർത്തെറിഞ്ഞയ്യയ്യോ,മർക്കടമുഷ്ടിയുമായ് നിഷാദർ!സ്വാതന്ത്ര്യംവേണം മനുഷ്യനതുപക്ഷേ,പാതകമാക്കിനാം…