തിരക്ക്.
കവിത: ലത അനിൽ* തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.ഇരുണ്ടാലു० വെളുത്താലു०ഇരിപ്പില്ല , കിടപ്പില്ല. പണിയൊന്നും തീരുന്നില്ല.ചെയ്വതൊന്നു० കണക്കിലില്ല.പതിവുകൾ പടി കയറിഎത്തുന്നു, പോകുന്നു. ആലയിലോ ഇരുമ്പാണ്.അഗ്നിക്കിരയാണ്.പൂർണതയുള്ളുരുവെല്ലാ०ആരാന്റെ സ്വന്തമല്ലോ ചിറകിലോലപ്പാമ്പിനെകണ്ടോടുമടക്കോഴിനാലുചുറ്റുമളന്നിട്ടുവെന്തുനീറിക്കിടപ്പാണ്. അഴലിന്റെ കനൽ പൊട്ടിത്തെറിക്കാതെയിരിക്കുവാൻധൃതി നടിച്ചൂതിയൂതി…കത്തിച്ചങ്ങൊതുക്കണ०. തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.വെറുമൊരു വാക്കല്ലത്മനസിന്റെ കവചമാണ്.