സുമോദ് പരുമല* രഹസ്യാന്വേഷണങ്ങളിൽഅവളുടെ ജാരൻവളരെപ്പതിവായിഅവളിലേയ്ക്കെത്തുന്നത്ഒടുവിലയാളറിഞ്ഞു .ഒരു തീവണ്ടിയാത്രയിലെഎതിരിരിപ്പിടത്തിൽ നിന്ന് ,സിനിമാതിയേറ്ററിലെഅരണ്ടവെളിച്ചത്തിൽഅറിയാതെ ,കാലിൽത്തട്ടിക്കടന്നുപോയഅതികായനായഅപരിചിതനിൽ നിന്ന് …ആൾത്തിരക്കിൽ നിന്ന്വായിച്ചകഥകളിൽ നിന്ന്കേട്ട പാട്ടുകളിൽ നിന്ന്ചിലപ്പോൾനനുത്ത കവിതകളായിചിലപ്പോൾകാറ്റായ് ,കടലായ് ,ചുഴലികളായ്അനന്തരംതാൻമാത്രമാത്രമാണ്,പുരുഷനായിവ്യവസ്ഥചെയ്യപ്പെട്ടഅവളുടെകാമനകളുടെയുടവനെന്നതുംസ്നേഹമെന്നത്ഒരാളിലേയ്ക്ക് കൂർത്ത് നീണ്ടവജ്രായുധത്തിൻ്റെഒറ്റമുനയെന്നതുംഒരു കല്യാണത്താലിയുടെഹൃദയാകൃതിയിൽ നിന്ന്അയാളടർത്തിയെറിഞ്ഞു .അന്നാദ്യമായിഅയാൾക്ക്അവളെയറിയുന്നതായിത്തോന്നി .അന്നേദിവസമവളയാളെപ്രണയിച്ചുതുടങ്ങി .അങ്ങനെ ,ഒരിയ്ക്കലുംപെയ്തൊഴിയാത്തപെരുമഴകൾകൊണ്ട്അവരുടെ രാത്രികൾമൂടി.കാഴ്ചകളിൽ നിന്ന് ,കേൾവികളിൽ നിന്ന്അവളറിഞ്ഞവയാകെഅയാളിലലിഞ്ഞുചേർന്നു…