ഉയിർപ്പ്
രചന : ജയൻതനിമ ✍ ഒരു വെട്ടിന്കടപുഴകുന്ന പാഴ്മരമല്ല .പലവെട്ടിന്പുതുമുള പൊട്ടുന്നവന്മരമാണു ഞാൻ.തോൽക്കുന്നതല്ലഎതിരാളൻ്റെ ജയം കണ്ട്സന്തോഷിക്കാൻസ്വയം തോറ്റു കൊടുക്കുന്നതാണ്.അലറി വിളിച്ചത്അഴിയെണ്ണിയൊടുങ്ങാനല്ലസ്വാതന്ത്ര്യത്തിൻ്റെ ഇത്തിപ്പൂരംമധുരം നുണയാൻ.അനാഥയെ കൂടെ കൂട്ടിയത്അനന്തഭോഗ സുഖത്തിനല്ലഅനാഥ ഗർഭങ്ങൾക്ക്അതിർവരമ്പിടാനാണ്.കരൾ പിടഞ്ഞത്കരയാനല്ലകലാപം ചെയ്യാനാണ്കദനങ്ങളകറ്റാനാണ്.കാട്ടുനീതികൾക്കെതിരെയുംകരനാഥന്മാർക്കെതിരെയുംകഥയായും കവിതയായുംകരകവിഞ്ഞൊഴുകികരാളരുടെകഴുത്തറക്കാൻ.ഉരുണ്ടു വീണത്ഉടഞ്ഞു ചിതറാനല്ലഉയിർത്തെഴുന്നേൽക്കാൻ തന്നെയാണ്.