Category: ടെക്നോളജി

മാറ്റൊലി

രചന : എം പി ശ്രീകുമാർ✍ പണ്ടു പണ്ടു പണ്ട്എന്റെ സ്വന്തം നാട്ടിൽതെക്കു തെക്കേയറ്റംപുണ്യഭൂമിയൊന്നിൽനല്ല നറും നെയ്യ്തെന്നോളങ്ങൾ തുള്ളിസ്വപ്നം പോലെ മെല്ലെയൊഴുകി നെയ്യാറ്റിൽ !ഭാരതത്തിൻ പാദസ്വരമതു തന്നിൽപൊന്നിഴയായന്നുവിളങ്ങി ‘നെയ്യാറ്’.നാട് സ്വർഗ്ഗമാക്കിനാട്ടിലാർക്കുമെന്നുംഒരു കുടം നെയ്യ്കോരാമെന്നു ചട്ടം.ആർത്തി മൂത്തൊരുത്തൻരണ്ടു കുടം കോരിഅന്നു മുതൽ നെയ്യാർവെള്ളമായി…

🐒മലയാളസൗന്ദര്യം🐰

രചന : കൃഷ്ണമോഹൻ കെ പി ✍ അചലവുമാഴിയുമതിരേകി നില്ക്കുന്നഅനുപമസൗന്ദര്യകേതാരമേ,അലകളാൽ ഞൊറി തീർത്ത് അലസം ഗമിക്കുന്നുഅരുവികൾ നിന്നുടെ ആത്മാവിലായ്അടവിയും, വയലുമാ കളകൂജനങ്ങളുംഅവിടുത്തെ ശോഭക്കു മാറ്റുകൂട്ടീഅമരത്വമോലുന്ന കവികളോ നിന്നുടെഅനവദ്യഭാവം കുറിച്ചു വയ്പൂഅതിശോഭയാളുന്ന മലയാളമേ,നിൻ്റെ ,അതിഥിയായ് ഞാനെന്നതെൻ്റെ പുണ്യംഅവിടുന്നു ചൊല്ലുന്ന മൃദുവാണി മലയാളംഅമൃതത്തിൻ മാത്രയായെന്നിലെത്തീഅനിതരശോഭയോടൊളി…

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

രചന : കെ.ആർ.സുരേന്ദ്രൻ✍ പയ്യാനിക്കൽഉലഹന്നാൻ മാപ്പിളകീഴില്ലം പറമ്പിപ്പീടികക്കാരനല്ല.അങ്ങ് വടക്കേ മലബാറിലെ മാനന്തവാടിയിൽ നിന്ന്ഫാമിലി ട്രീയെകൈയ്യോടെപിഴുതോണ്ട് വന്ന്പറമ്പിപ്പീടികയിൽഒരേക്കർതരിശുഭൂമി വാങ്ങി നട്ടതാണ്.കാട്ടാനക്കൂട്ടവും,കൊടുങ്കാറ്റും ഐക്യപ്പെട്ട്കൃഷിയൊക്കെകൊള്ളയടിച്ചോണ്ട്പോയപ്പ്വീടിന്റെഅസ്ഥികൂടം മാത്രംബാക്കിയായി.ആയുസ്സിന്റെബലം കൊണ്ടാവുംആന ചവിട്ടിക്കൂട്ടിയില്ലെന്ന് മാത്രം.ബാങ്കീന്നുംബ്ളേഡുകളീന്നുംവായ്പയെടുത്ത്അഞ്ചാറേക്കറിൽ എറക്കിയ കൃഷിയാരുന്നു.വെളവെടുപ്പിന്മുന്നേതന്നെകൊടുങ്കാറ്റും, മഴയും,ആനക്കൂട്ടവും ഐക്യപ്പെട്ട്പയ്യാനിക്കൽഉലഹന്നാൻ മാപ്പിളയെപാപ്പരാക്കി.ബാങ്കുകാരും,ബ്ളേഡുകാരും പാഞ്ഞെത്തികഴുത്തറപ്പൻ പലിശയുംമൊതലുമടച്ചില്ലെങ്കിൽഅവറ്റകളുടെവിധം മാറുമെന്ന്കണ്ണുരുട്ടി.അങ്ങ്പാലാ-ഭരണങ്ങാനം ഭാഗത്ത് നിന്ന്പണ്ടെങ്ങാണ്ട്കുറ്റി പറച്ച്…

അമ്മമലയാളം

രചന : കൃഷ്ണമോഹൻ കെ പി ✍ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ നീഎൻ കരതാരിൽ ഞാൻ…

ചാവുകടൽ 🖤

രചന : ടിന്റു സനീഷ് ✍ ചുറ്റിലും വെറുക്കാൻപാകത്തിന് മനുഷ്യരുണ്ടാകുന്നു.പതിവ് തെറ്റിച്ച് സന്ധ്യക്ക് കാക്കകരയുന്നു..ഉമ്മറത്തെ കത്തിച്ചുവെച്ച നിലവിളക്കിൽ കരിന്തിരിയെരിയുന്നു.അമ്മ, ചാവടുക്കാറായെന്ന്..പിറുപിറുക്കുന്നു..അത്താഴത്തിന് അടുപ്പിൽ വെച്ച അച്ചിങ്ങതോരൻഅടിയിൽ പിടിച്ച് കരിഞ്ഞഗന്ധം പടരുന്നു…ഈറൻമുടിയിൽ നിന്ന് വെള്ളമിറ്റി വീഴുന്ന എന്നെനോക്കി..വാവടുക്കാറായെന്ന്..പെണ്ണിന് പിന്നെയും ഭ്രാന്തായെന്ന്, അമ്മ അടക്കം പറയുന്നു…ഞാൻ…

കൂടൊരുക്കിയ പൈങ്കിളി .

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ കൂടൊരുക്കി പൂമരത്തിൽ കാത്തിരിക്കും പൈങ്കിളി.കൂട്ടു നിന്റെ പ്രണയ ഗീതം കേട്ടിടാനായെത്തുമോ ?പൂനിലാമഴ പെയ്ത് തോർന്നത് കൂട്ടറിഞ്ഞിട്ടില്ലയോ ?സൂര്യനന്തിച്ചോപ്പണിഞ്ഞത് കൂട്ട് കണ്ടിട്ടി ല്ലയോ ?കൂട്ടതെത്തും കൂട്ട് കൂടാൻ സുന്ദരിപ്പൂ പൈങ്കിളികൂട്ട് നിന്നെ അന്നമൂട്ടാൻ തേടിയലയുകയാണവൻപാതി…

വെളിച്ചമണഞ്ഞവീട്.

രചന : ബിനു. ആർ✍ ചിതല്പുറ്റുകൾപോൽ നേർത്തുനേർത്തുചിലമ്പിട്ടു വരുന്നുചില്ലറക്കാര്യങ്ങളാം സ്വന്തബന്ധങ്ങൾ.ആളില്ലാനേരത്തു അയൽപ്പക്കത്തുകയറികാട്ടോണ്ടുപോകുന്നുആ കാണും കുഞ്ഞുബാല്യങ്ങളുടെസന്തോഷവും പുഞ്ചിരിയും നല്ല നടപ്പും.അച്ഛനെന്നില്ലയമ്മാവനെന്നുപോലുമില്ലഎവിടെത്തിരഞ്ഞുനോക്കിയാലുംകാമപ്പേക്കുത്തുകൾ മാത്രം.ലഹരിതൻവിത്തുകൾവാരിവിതറി ചിന്തകളിൽ ചന്തകൾ നിറയവേ,കാണുന്നതെല്ലാം പകൽപ്പൂരങ്ങൾ മാത്രം.വെളിച്ചമണഞ്ഞവീടുകൾ നിറയുന്നു നമുക്കുചുറ്റിലുംകാർക്കോടകന്മാർ വന്നു നിറയുന്നുഅവർക്കു ചുറ്റിലും.ലഹരിപ്പേയ്കൾ ബാധിച്ചവർ ഐസ്ഫ്രൂട്ട്നൽകിക്കൊണ്ടുപോയിടുന്നുകുഞ്ഞുകുട്ടിപരാധീനങ്ങളെ.നീതിനിയമങ്ങൾ പോക്കറ്റിൻ കനംനോക്കിപുഞ്ചിരിക്കുന്നുഅമ്മമാരുടെ കണ്ണീർക്കയം…

പ്രണയശിൽപ്പം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പ്രണയത്തേൻമലരേ,നിന്നധരത്തിൽ ഞാനൊരുമണിമുത്തം നൽകാനങ്ങെത്തിടട്ടേമനതാരിലൊരുനൂറുമോഹവുമായ് പറ-ന്നനുരാഗലോലനായെത്തിടട്ടേഒരുചെറുചാറ്റൽമഴയും നനഞ്ഞുഞാൻപരിമളേ,സാമോദമെത്തിടട്ടേപുലരിതൻ പൂന്തോപ്പിൽ പുളകിതഗാത്രനായ്നലമെഴുമോമൽ കിനാക്കളുമായ്പരിമൃദുരാഗപരാഗരേണുക്കളാർ-ന്നരിയൊരാ പൂമേനിയൊന്നുപുൽകാൻസുരുചിരോൻമാദത്തിൽ മുങ്ങിമുങ്ങിപ്രേമ-മുരളിയുമൂതി ഞാനെത്തിടട്ടേകുളിർമഞ്ഞുതുള്ളിപോലെന്നാത്മ ശിഖരത്തിൻതളിരിലത്തുമ്പിൽ നീയിറ്റിനിൽപ്പൂ !നിരുപമേ,നിൻകരസ്പർശമേറ്റല്ലയോ,പരിചൊടീലോകം പുലർന്നിടുന്നു!പ്രണയത്തിനെന്തിത്ര മധുരമെന്നൊരുവേളപ്രണയിച്ച മാത്രയിലോർത്തുപോയേൻ!ഹൃദയം ഹൃദയത്തോടിഴുകിച്ചേരുമ്പോഴേഹൃദയത്തിൽ പ്രണയം പ്രതിസ്ഫുരിക്കൂപ്രണയിച്ചിടാത്ത മനസ്സുകൾക്കാവുമോ,പ്രണയത്തിൻ മാധുര്യമോരുവാനായ്!പ്രണയമേ നീയൊരു പൊന്നുഷസ്സന്ധ്യപോ-ലുണരുകയല്ലി,യെന്നുള്ളിലെന്നും!

ആൾക്കൂട്ടം + ഗദ്യം

രചന : താനൂ ഒളശ്ശേരി ✍ ആത്മാഭിമനക്ഷതം ഏറ്റവനെ കാണില്ല ,വില്ലാളിവീരനെയും കാണില്ല.മറ്റുള്ളവൻ്റെ അധികാരത്തിൽ മേനി നടിക്കാൻതെരുവിൽ കൂടി നിന്ന് അഹങ്കരിക്കുന്നവന് ഭീരുവാണെന്ന്അറിയാതെരിക്കാൻ കൂട്ടത്തോടെ ഒരുവനെ കൊല്ലുന്നതാണോ ധീരത ,ധീരൻ ഒരുമരണമെന്ന് കാലം കവിത ചെല്ലി ,ഭീരു ആൾക്കൂട്ടങ്ങൾക്കിടയിൽ ആയുധം മേന്തി…

മധുര പതിനാറ്

രചന : റാം രാവണൻ ✍ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളും ദുഃഖങ്ങളും ഒഴിവാക്കാൻ വേണ്ടി ഞാൻ ഒരു ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു. എഴുതാൻ വേണ്ടി മാത്രമാണ് ഞാൻ ഫേസ്ബുക്ക് എടുത്തത്. അങ്ങനെ വർഷങ്ങൾ കടന്നുപോയി അതിൽ ഒരുപാട് ഫ്രണ്ട്സ് വരുന്നു പോകുന്നു.ഫെയ്സ്ബുക്ക്…