Category: ടെക്നോളജി

കാറ്റു പറഞ്ഞത്

രചന : സഫീല തെന്നൂർ✍ ഒരു കാറ്റു എന്നെ തെരഞ്ഞു വന്നുപതിയെ തഴുകി രഹസ്യമൊഴിഞ്ഞുഅക്കരെ കാണുന്ന ദിക്കിലെല്ലാംഒരു പകൽ ചൂട് നിറഞ്ഞു വന്നു.അവിടെ മരങ്ങളു മൊന്നുമില്ലകാറ്റിനെ മെല്ലെ തഴുകി നിർത്താൻഅവിടെന്നു പതിയെ നീങ്ങി വന്നുകുന്നിൻ ചരുവിൽ തടഞ്ഞു നിർത്തി.ഓരോരോ ദിക്കിലായി രൂപമെടുത്തുദിക്കിനുമൊത്തൊരു…

❤️ നഗര തിരക്കുകൾ ❤️

രചന : അനീഷ് സോമൻ✍ നഗരം ബഹളമയമായതിരക്കിലേക്ക്‌കടക്കുമ്പോഴുംബഹുനിലകെട്ടിടത്തിന്റെനാലുചുവരുകൾള്ളിലെഏകാന്തത്തടവിലിരിക്കുന്നവർ തൻകവിളുകളിലൂടെയൊഴുകിമിഴിനീർവിസ്മയകരമായകാഴ്‌ചദ്രവ്യങ്ങളെങ്കിലുംനിഴൽശബ്ദങ്ങൾ പോലുംഒറ്റയാക്കപ്പെട്ടയിടമായ്..ചാറ്റൽമഴയാൽ കുളിരണിയുന്നനീരുറവകളും മലനിരകളുംപറവകളുടെ നാദങ്ങളുംശുദ്ധമായ വായുവുംതിരികെ വിളിക്കുന്നു..പട്ടണത്തിലെ തിരക്കുകൾക്ക്‌ഒരവധി കൊടുത്ത്കവിളുകളിലൂടെയൊഴുകുംകണ്ണുനീർ തുടച്ച് ചിരിച്ച മുഖവുമായിമടങ്ങി വരുക. ഏകാന്തരെ..

ചതിക്കുഴികൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വഴി നിറയെ ചെറു കുഴികൾചതിക്കുഴികൾഅതിൽ വീണ് തകരുന്നുജീവിതങ്ങൾകളി മറന്നു കളിക്കുന്നകളിക്കളങ്ങൾകളിയാക്കി ചിരിക്കുന്നുകാലം മുന്നിൽനിറഞാഞൊഴുകു. കണ്ണുകളിൽകറുത്ത സൂര്യൻനിണമണിഞ്ഞ കാലുകളിൽചങ്ങലകൾനിലവിളക്കിൽ എരിയുന്നുകരിന്തിരികൾനിലവിളികളിൽ ഒളിക്കുന്നുപ്രാർത്ഥനകൾവഴിവിളക്കുകൾ എത്തി നോക്കുംവഴിത്താരകൾമടി പിടിച്ചു നടന്നു നീങ്ങുംപകൽക്കിനാക്കൾചിറകടിച്ചു പറന്നകലുംസങ്കൽപ്പങ്ങൾഅകലങ്ങളിൽ വീണുടയുംമൗനഗീതങ്ങൾകവിൾ ഒട്ടിയ മുഖങ്ങളിൽനിസംഗതകൾകരി പിടിച്ച…

ഓണാഘോഷവുംഓണ സദ്യയും

രചന : മംഗളൻ എസ്✍ ചിങ്ങത്തിൽ മുറ്റത്തൊരത്തക്കളംചിങ്ങവെയിലിനുവെൺ തിളക്കംചിങ്ങക്കാറ്റൂതുന്നു പൊൻ കുരവചിങ്ങനിലാവിൻ കളഭാമൃതം! മുറ്റത്തെ മുല്ലതൻ പൂമൊട്ടുകൾമുറ്റം നിറയ്ക്കുന്നൊരത്തക്കളംമുറ്റത്തെ മാങ്കൊമ്പിലൂയ്യലാട്ടംമുറ്റത്തു കുട്ടികൾക്കോണക്കളി! ഓണപ്പുലരിയിലാറ്റിൽമുങ്ങിഓണക്കുളി കഴിഞ്ഞോടിയെത്തിഓണപ്പുടവയുടുത്തൊരുങ്ങിഓണമുറ്റത്ത് പൂക്കളമൊരുക്കി! ഓണപ്പുലികളിയാർപ്പുവിളിഓണത്തിരുവതിര കളിയുംഓണവിരുന്നെത്തുംമാവേലിക്കായ്ഓണസദ്യയൊരുക്കവുമായി! പച്ചടി കിച്ചടി ഇഞ്ചിത്തീയൽപച്ചപ്പാവയ്ക്കവറുത്തുപ്പേരിപച്ചമോരും പരിപ്പും സാമ്പാറുംപച്ചരിപ്പായസം പാലടയും!

” മാതൃദിനം “

രചന : സംഘമിത്ര സുരേഷ് ബാബു .✍ അമ്മയെ മറന്നുവെച്ചൊരിടവേളകളിൽമറന്നൊരമ്മയെ ഓർമിച്ചെടുത്തുഞാൻആഘോഷവേളകൾ ആനന്ദമാക്കുവാൻപൊടിപിടിച്ചെങ്ങോ ചിതലരിച്ചകറുത്ത ചിത്രത്തിൽഅമ്മയുറങ്ങാതുറങ്ങുന്നുണ്ടിപ്പോഴുംമാച്ചുതുടച്ചെടുക്കാൻ വെമ്പിയ കൈകളിൽഅമ്മതൻ ചിത്രത്തിലൊരല്പം പറ്റിപ്പിടിച്ചു ഞാൻപണ്ട് മാറിലൊട്ടിക്കിടന്നുകൊഞ്ചുന്നരോർമപോൽഅമ്മതൻ ചിത്രം ചാർത്തികുറിക്കാനെനിക്കിനിപടം വേണം നാളത്തെമാതൃദിനത്തിൽ തൂക്കുവാൻ ..

🌷 വ്യാജങ്ങൾ 🌷

രചന : ബേബി മാത്യു അടിമാലി✍ കാണുന്നതെവിടെയുംപൊയ്മുഖങ്ങൾകേൾക്കുന്നു ധാരാളം കള്ളവാർത്തസ്നേഹഭാവത്തിലെചിരികൾക്കു പിന്നിലായ്ചതിയുടെഅട്ടഹാസങ്ങളുണ്ട്പാവം ജനത്തിനെപറ്റിക്കുവാനുള്ളതന്ത്രങ്ങൾ മെനയുന്നുനേതൃവർഗ്ഗംനേരെന്നു തോന്നിക്കും നുണകളാണിന്നീനാടിന്റെ നാശങ്ങളറിയണം നാംകഥയെന്തെന്നറിയാതെആട്ടങ്ങൾ കാണുന്നകാണികളായ് നമ്മൾ മാറിടല്ലേവ്യാജ പ്രഭാഷണംവ്യാജ പ്രമാണങ്ങൾവ്യാജമാണിന്നിന്റെ നീതിശാസ്ത്രംചാനലിൽ പത്രത്തിൽ നിറയുന്ന വാർത്തകൾമിക്കതുംവ്യാജമാണറിയുക നാംഅധികാരമോഹത്താൽ സ്വാർത്ഥലാഭത്തിനായ്നുണകൾ പടർത്തുന്നു നാട്ടിലെങ്ങുംകണ്ണു തുറക്കുവിൻസത്യം തിരയുവിൻകരുതിയിരിക്കുവിൻവ്യാജങ്ങളേ

നിശബ്ദത

രചന : ശങ്കൾ ജി ടി ✍ പണ്ട്പണ്ട് മഹാപര്‍വ്വതം പോലെകൂനകുടിയ നിശബ്ദതയാമഹാവിസ്ഫോടനത്തോടെ ശബ്ദങ്ങളുടെഅഗ്നിപര്‍വ്വതമായ് ബഹളങ്ങളുടെലാവയൊഴുക്കി ഇങ്ങനെ നില്ക്കുന്നതെന്നു തോന്നിപ്പോകും…..മഹാശൂന്യതയില്‍നിന്ന്സൃഷ്ടികളിങ്ങനെആര്‍ത്തലച്ച്കൊടുമ്പിരികൊണ്ടു നില്ക്കു‍ന്നതുപോലെ…മഹാതമസ്സില്‍നിന്നും ഈതേജോഗോളങ്ങളുരുവായ് വന്ന്അന്തംപറിഞ്ഞ്ഇങ്ങനെ ഘോരഘോരം പ്രകാശിക്കുന്നതുപോലെ…….എന്തിന്‍റെയെങ്കിലുംആതിക്യത്തിലേ അതിന്റെവിപരീതം ഉണ്ടായ് വരൂഎന്ന് പ്രകൃതിക്കുവല്ലാത്ത വാശിതന്നെയാ എന്ന തോന്നലുതോന്നും ……അഗ്നിക്കൊടുവില്‍ഉരുവാകുന്ന,കരിക്കട്ടകള്‍പോലെഇല്ലായ്മയുടെ അടിത്തട്ടില്‍പ്പോലുംഅടിഞ്ഞുകൂടുംഉണ്മയുടെമത്തുപിടിപ്പിക്കുന്ന വെളിച്ചത്തരികള്‍…എന്‍റെ…

\ഉണ്ണാൻ കഴിയാത്ത ഒരോണസ്സദ്യ/

രചന : കൃഷ്ണമോഹൻ കെ പി ✍ വാഴയിലയിട്ടു ഓണത്തിൻ സദ്യയ്ക്കായ്,വായും പൊളിച്ചങ്ങരിന്നുടുമ്പോൾവാസനാഭദ്രം വിഭവങ്ങൾ വന്നെത്തിവായിൽ, സമുദ്രത്തിരകളെത്തീഉപ്പേരി നാലുണ്ട് പപ്പടം കൂട്ടിനായ്അച്ചാറിൽ മുഖ്യനതിഞ്ചിക്കറിതൊട്ടടുത്തുണ്ടല്ലോ നാരങ്ങ തൻ കറിമെച്ചമോടെത്തുന്നു മാങ്ങാക്കറിതിക്കിത്തിരക്കിയവയ്ക്കൊപ്പമെത്തുന്നുതക്കാളിയിട്ടൊരു പച്ചടിയുംതന്നുടെ സ്വാരസ്യമേറ്റിനിന്നീടുന്നപാവയ്ക്കാ കിച്ചടി, പുഞ്ചിരിച്ചൂഓടാതെ നില്ക്കുന്ന ഓലൻ നിരന്നു, ആകാളനുമൊത്തൊന്നു കൂട്ടുകൂടാൻഅപ്പുറം…

തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓണം വരവായി തിരുവോണം വരവായിഓണപ്പാട്ടുകൾ നാവിൻതുമ്പത്തൂഞ്ഞാലാടുകയായിഓണത്തപ്പനെവരവേൽക്കാനായ് പൂവുകൾ വിരിയുകയായിതുമ്പപ്പൂക്കൾ പറിക്കാനെത്തിയകുട്ടികൾ തുമ്പികളായിമുറ്റംപുതിയൊരു പൂക്കളുമായി കണ്ണിനുകുളിരായിഅത്തക്കാഴ്ചകൾ മോഹനമായി തിരുവോണംവരവായിഓണമൊരുക്കാനോർമ്മകൾ തേടി മനസുകൾതേരേറിതിരുവോണത്തിൻ പുതുമകൾകാണാൻ പഴമകൾ നാം തേടിഓണംവരവായി തിരുവോണംവരവായിഓണക്കോടിയുടുക്കാനായി ഉണ്ണികൾ ധൃതികൂട്ടിചിന്തകളങ്ങിനെമനസുകളിൽ കുട്ടിക്കാലംതേടിഓടിമറഞ്ഞ ഓണനിലാവ് ഓർമ്മയിൽ…

ഓണവും കാത്ത്

രചന : ഷൈലകുമാരി ✍ പൊന്നോണപ്പാട്ടുപാടി നീനല്ലോണത്തുമ്പീ പാറിവാചെഞ്ചായംപൂശി നിൽക്കുമീമണ്ണിന്റെയുത്സവം കാണാൻ;ഈനാട് പണ്ടുവാണൊരാമാവേലിമന്നനെക്കാത്ത്പൂക്കളമിട്ടുനാടെങ്ങുംകാത്തിരിപ്പൂ മാലോകരെല്ലാം;കള്ളവും, ചതിയുമുള്ളവർനാട്ടിലെങ്ങും പതുങ്ങിനിൽക്കുന്നുരോഗവും, ദാരിദ്ര്യവുംചുറ്റിലും പിടിമുറുക്കുന്നു;എങ്കിലും മനസ്സുകൊണ്ട്ഒാണമുണ്ണാൻ കാത്തിരിക്കുന്നുകേരളനാടുവാണൊരാ തമ്പുരാന്റെഒാർമ്മ പുതുക്കുവാൻ;കത്തുന്ന വേനലിലുംഒാർമ്മകളിൽ തേൻകിനിയിക്കുമാനല്ലനാളിന്നോർമ്മയിൽ പത്തുനാളെങ്കിലുംതുഷ്ടിയോടെ കൊണ്ടാടാം നമുക്കോണം.