എന്‍റെ സ്വാതന്ത്ര്യ ചിന്തകള്‍ …. Madhav K. Vasudev
അരപ്പട്ടിണിക്കാരന്‍റെ മുന്നില്‍അന്ന പാത്രം തട്ടി തെറിപ്പിയ്ക്കാത്തനാളില്‍. ദാരിദ്ര്യ രേഖയെന്ന ലക്ഷ്മണരേഖഅതിര്‍ത്തി വരയ്ക്കാത്തസമൂഹം ജനിയ്ക്കുമ്പോള്‍. തൊഴില്‍ രഹിതന്‍റെ മുന്നില്‍വിലപേശി വില്‍ക്കപ്പെടാത്തതൊഴില്‍ രഹിത വേതനംഇല്ലാതാവുന്ന ഒരു ദിനം നടവഴിയോരങ്ങളില്‍മലിനമാക്കപ്പെടാത്തസ്ത്രീത്വം ചിരിയ്ക്കുമ്പോള്‍,അമ്മയും പെങ്ങളും മകളംഎന്ന തിരിച്ചറിവില്‍എത്തി നില്‍ക്കുന്ന നാള്‍ പിഞ്ചു മനസ്സുകളില്‍ അറിവിന്‍റെആദ്യാക്ഷരങ്ങള്‍ മഴത്തുള്ളികളായിഅനസ്യുതം പെയ്തിറങ്ങുമ്പോള്‍.…