Category: ടെക്നോളജി

അമ്മമനം

രചന : റെജി.എം.ജോസഫ് ✍️ (ബാല്യകൗമാര കാലത്തിൽത്തന്നെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കഥ പറഞ്ഞ സഹപ്രവർത്തകയ്ക്ക് വേണ്ടി! അച്ഛനുമമ്മയും സ്വർഗ്ഗത്തിലിരുന്ന് മകളോട് സംസാരിക്കുന്ന നിമിഷമാണ് കവിതയിലൂടെ ഇതൾ വിരിയുന്നത്! കവിത – അമ്മമനം) ഇവിടെ നിറയെത്തണുപ്പാണ് കുഞ്ഞേ,ഇരുട്ടാണതെങ്കിലുമൊറ്റക്കുമല്ല!ഇനിയും ഞാനിവിടാണതെന്നേക്കുമത്രേ,ഇല്ല ഞാനവിടേക്ക് തെല്ലു പോലും!…

മാനത്തൊരമ്പിളി…

രചന : രാജു വിജയൻ ✍️ മാനത്തൊരമ്പിളി, നേരത്തുദിക്കുമ്പോൾചാരത്തു വന്നു നീനിന്നതെന്തേ……?ആരുമേ പാടാത്ത പ്രിയതരമാർന്നൊരാപാട്ടിന്റെ ശീലു –മറന്നതെന്തേ……?ദൂരത്ത് ചെമ്മാനം കണ്ണീര് തൂകുമ്പോൾകണ്ണിണ നിറയാറുണ്ടോമലാളെ….താരക കൂട്ടങ്ങൾ മാനത്തുലാത്തുമ്പോൾഓർമ്മയിൽ നിറയാറുണ്ടോമനെ.. നീ..പച്ച നെൽപ്പാടങ്ങൾ പാട്ടുണർത്തീടുമ്പോൾഞാനിന്നുമാ കൗമാരമോർത്തു പോകും…നീളും നിഴൽ പറ്റി പാടവരമ്പത്തെകുഞ്ഞു മാഞ്ചോട്ടിലായ്നിന്ന നാൾകൾ….നീയെന്ന…

അന്തിവെയിൽ അമരുമ്പോൾ.

രചന : ജയരാജ്‌ പുതുമഠം.✍️ പാരിജാതപ്പൂമലർമിഴികളിൽ തളിരിടുന്ന വേളയിൽഞാനതിൻ ശബളിമയിൽധ്യാനമഗ്നനായ്അന്തിവെയിൽ അമരുന്നനേരത്ത്അലിഞ്ഞൊന്നു നിന്നോട്ടെമാരിവിൽ തേനലകൾ നിന്നഴകിൻമൃദുലവഴികളിൽ പീലിവിടർത്തിചിതറിയൊഴുകുമ്പോൾഞാനൊരുതുടം പ്രേമപ്രസാദംവിരലിണയിൽപകർന്നൊന്നെടുത്തോട്ടെപൂങ്കവിൾ ശോണിമയിൽപ്രേമശലഭങ്ങൾ നിരനിരയായ്പടർന്ന് പിടയ്ക്കുമ്പോൾഞാനതിൻ രാഗമാലികയിൽവർണ്ണമേഘങ്ങൾ നനച്ച്ചാലിച്ചെടുത്തൊന്നണിഞ്ഞോട്ടെപരാജയങ്ങളിൽ പരാതിയില്ലാതെപരിമിതമായ അറിവിന്റെപാമരപ്പൊയ്കയിൽപ്രാണന്റെ നേരിയ പരിഭവവുമായിതളരുവോളം നിന്നലകളിൽഞാനിവിടെ നീന്തിത്തുടിച്ചോട്ടെ.

ചാവാലി

രചന : രാജീവ് ചേമഞ്ചേരി✍️ കോലം വരയ്ക്കുന്ന മണിമുറ്റമാകെ –കോലം മായ്ക്കുന്ന തെമ്മാടിക്കാറ്റും?കാലങ്ങളെത്രയോ മാറ്റാൻ തുന്നിഞ്ഞൊരാ –കാലക്കേടിൻ്റെ മാംസഭാണ്ഡങ്ങളായ്? കലമുടയ്ക്കുന്ന ഭ്രാന്തമാം ശിരസ്സിലായ്-കളവിൻ്റെ മുത്തുകൾ ഹാരമായ് ചൂടവേ ?കണ്ണടയില്ലാതെ കണ്ണാടിയില്ലാതെ-കണ്ണു കാണാൻ പരതുന്നുയേവരും ? കലികാലവൈഭവം മാടി വിളിക്കേ-കാലൻ്റെ കാൽക്കൽ തൊഴുതു…

👑ഉയരുന്നൂ മോഹപതംഗം👑

രചന : കൃഷ്ണമോഹൻ കെ പി ✍️ 🌹മേഘത്തിൻ കുളിരലമേലേമോഹത്തിൻ,കളിവഞ്ചിയതായ്ആലോല നർത്തനമാടീആകാശച്ചന്ദ്രികമെല്ലേ(മേഘത്തിൻ കുളിരല മേലേ…) അവനീശ്വരി കണ്ടു ചിരിച്ചൂകമിതാക്കൾ പുളകിതരായീഹൃദയത്തിൻ മണിവീണയിലെസ്വരരാഗ തന്ത്രിയുണർന്നൂ(മേഘത്തിൻ കുളിരല മേലേ) ഒരു മധുരസ്വപ്നം പോലെഅഴകിയലും പ്രകൃതിയൊരുങ്ങീഅവളുടെയാ,മനതാരിങ്കൽഅനുരാഗം പൊന്നൊളി വീശീ(മേഘത്തിൻ കുളിരല മേലേ) ലയതാള സ്വര നിർഝരിയാൽമുഖരിതമായ്…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി മുന്നറിയിപ്പുമായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടസാധ്യതകളെ പറ്റി മുന്നറിയിപ്പുമായി ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ജെഫ്രി ഇ ഹിന്റണ്‍. മെഷീന്‍ ലേണിംഗിലെ നേട്ടങ്ങളെ തുടര്‍ന്ന് ജോണ്‍ ജെ ഹോപ്പ്ഫീള്‍ഡിനൊപ്പമാണ് ഇരുവരും പുരസ്‌കാരം നേടിയത്. എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിന്റണ്‍ ആശങ്ക…

പുഞ്ചിരി

രചന : ഷിബിൻ ആറ്റുവാ✍ പുഞ്ചിരിയേകി പുഞ്ചിരിനേടുന്നുപരിഹാസച്ചിരിയോ മന്ദസ്മിതമോഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതാംപുഞ്ചിരിയിൽത്തേടുന്നു നേരുംനെറിയുംചിരി മാത്രമേകി അടുത്തുകൂടിപഴിമാത്രം ചൊല്ലി പിരിഞ്ഞുപോകുംപലരോട് ചേർന്നും ചേരാതെനിന്നുംപകയൊളിപ്പിച്ചു പുഞ്ചിരിച്ചിടുന്നുചിരിച്ചുകൊണ്ടോടി അടുത്തിട്ടവർചരിക്കുന്നതെല്ലാം അളന്നിടുന്നുചാരേ നടന്നും ചാരിനിന്നുംചോരന്റെ കണ്ണോടെ നോക്കിടുന്നുഹൃദയം തകർക്കും പാടേമുറിക്കുംഊറിച്ചിരിക്കും ഉള്ളാലവർപുഞ്ചിരിയേകി ചതിയൊളിപ്പിച്ച്എന്നേ ചതിച്ചൊഴിവാക്കിടുന്നുതിരിച്ചുപോക്കുപോലും പറഞ്ഞിടാതെഉടച്ചെറിഞ്ഞുംകൊണ്ടൊളിച്ചിടുന്നുപുഞ്ചിരിയിലൊരായിരം ആഴങ്ങൾനേരും…

അംബാഷ്ടകം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ആരാധ്യയാകുമമരേശ്വരിയംബികേതൃ-പ്പാദാംബുജങ്ങളടിയങ്ങൾ നമിപ്പുനിത്യംവേദാന്തവേദ്യയവിടുന്നു കനിഞ്ഞിടൂമൽ-ചേതസ്സിലക്കവിതപൂത്തുമണംപരത്താൻ നാളെത്രയായിനിജചിന്തയുമായിരിപ്പേൻകാളുന്നൊരിത്തെളിവിളക്കിനുമുന്നിലംബേ!ആളല്ലഞാനമലമാവചനങ്ങളോതാ-നാളാക്കിയെങ്കിലുമചഞ്ചലമമ്മയെന്നെ! പാടുന്നുഞാനനിശ,മപ്പരമാത്മതത്ത്വംപാടാതെനിക്കു കഴിയില്ലൊരുമാത്രപോലുംചോടൊട്ടുവച്ചണയുകെൻ്റെ മനസ്സിനുള്ളിൽഈടാർന്നൊരക്കവനപുഷ്പദളങ്ങൾനീർത്താൻ വേണ്ടാത്തതൊക്കെയുമകറ്റി മനസ്സിൽനിന്നുംവേണ്ടുന്നതൊക്കെയവിടുന്നു തരുന്നിതെന്നുംപണ്ടേക്കണക്കെ പരിലാളനയാർന്നിതെന്നി-ലുണ്ടാകണേപരിചൊടംബപരാത്പരേ നീ ഈ മണ്ണിലിപ്പിറവികൊള്ളുവതിന്നു മുന്നേ,തൂമഞ്ജുഹാസഭരമേകിയെനിക്കു സർവംആ മാതൃഭാവനയെവെന്നുയരാനൊരൽപ്പ-മാമോ,മനുഷ്യനിവിടെത്ര നിനയ്ക്കിലും ഹാ! വാണീശ്വരീ,മധുരവാസിനി മഞ്ജുളാക്ഷീ,കാണുന്നു ഞാനഖിലനേരവുമപ്പദങ്ങൾകാണേണമാമണി വിപഞ്ചികമീട്ടിയെന്നിൽ-ചേണുറ്റൊരപ്രകൃതിയിറ്റൊളിമങ്ങിടാതേ നാദാംബികേ വിമലരൂപിണി,വിശ്വസൃഷ്ടി-ക്കാധാരമായൊരഖിലാണ്ഡ വിശാലചിത്തേമോദേനവാഴ്ക,ശുഭപാതകൾകാട്ടിയേവം,ചേതോഹരപ്രഭപൊഴിച്ചനുവേലമെന്നിൽ…

അക്ഷരാർച്ചന -ജയ ജഗദീശ്വരി-

രചന : ശ്രീകുമാർ എം പി✍ ജയ ജഗദംബികെജയ ജയ ദേവികെജനമനവാസിനിജഗദീശ്വരിജയ സുധാവർഷിണിജനമനശോഭിതെജയ വേദരൂപിണിജഗദീശ്വരിസുമദളമൃദുലെസുമധുരഭാഷിണിസുന്ദരകളേബരെജഗദീശ്വരിശക്തിസ്വരൂപിണിസത്യസ്വരൂപിണിസ്നേഹസ്വരൂപിണിജഗദീശ്വരിദിവ്യപ്രഭാവതിവിദ്യപ്രദായിനിനിത്യപ്രശോഭിതെജഗദീശ്വരിപ്രശാന്ത പ്രശോഭിതെപ്രസന്നസ്വരൂപിണിപ്രഫുല്ല മനോഹരിജഗദീശ്വരിചന്ദ്രവദനെ ദേവിചന്ദനശോഭിതെചാരുമുഖാംബുജെജഗദീശ്വരിദീപപ്രശോഭിതെദിവ്യസുഹാസിനിദീനനിവാരിണിജഗദീശ്വരിജയ കൃപാവർഷിണിജയ വിദ്യാദേവികെജയ പ്രേമവർഷിണിജഗദീശ്വരിജയ കാവ്യമോഹിനിജയ കാമ്യദായികെജയ രൂപലാവണ്യെജഗദീശ്വരിജയ ജൻമമോചിതെജയ പുഷ്പാലങ്കൃതെജയ ജഗത്കാരിണിജഗദീശ്വരിജയ പൂർണ്ണശോഭിതെജയ പുണ്യദർശനെജയ പുണ്യശാലിനിജഗദീശ്വരിജയ കർമ്മരൂപിണിജയ ധർമ്മദേവികെജയ മായാമോഹിനിജഗദീശ്വരിഅന്നപൂർണ്ണേശ്വരിഅതുല്യപ്രഭാവതിഅനുഗ്രഹദായിനിജഗദീശ്വരിഅമൃതപ്രദായിനിഅജ്ഞാനവിനാശിനിആനന്ദസ്വരൂപിണിജഗദീശ്വരിസൂര്യതേജസ്വിനിസൂനഹാരാലങ്കൃതെസുകുമാരി സുസ്മിതെജഗദീശ്വരി.

ഗസല്‍—പാടൂ–ഈരാവില്‍-

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ കളിയായ്പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍,ഒരുയാത്രപോകയാണെന്ന്……കളിയായ് പറഞ്ഞതാണോമനേ,നിന്‍കണ്ണിനൊരു ഭംഗിയുംഇല്ല,യെന്ന്……(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മിക്കാന്‍…..)കളിയായ്പറഞ്ഞതാണെപ്പൊഴോനീയെന്‍റെ,മറവിയില്‍,മാഞ്ഞുപോയെന്ന്…..കളിയായ്പറഞ്ഞതാ-ണിനിനാമൊരിക്കലും,പരസ്പരം കാണുകില്ലെന്ന്…….(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍……)കളിപറഞ്ഞാലും,കരയുന്നകണ്ണുകള്‍ക്കതിരില്ലഭംഗിയെന്നാലും,കരയുന്നനേരം,തുടുക്കും, കവിള്‍ത്തടം,കരളുതകര്‍ക്കുന്നിതെന്റെ……….!(കളിയായ് പറഞ്ഞതാണെന്നെനീ-യോര്‍മ്മിക്കാന്‍……ഒരുയാത്രപോകയാണെന്ന്കളിയായ് പറഞ്ഞതാണെപ്പൊഴോ നീയെന്‍റെ,മറവിയില്‍മാഞ്ഞു പോയെന്ന്……)