രചന : ഗിരിജ പതേക്കര✍️ വിവാഹനാളിൽവധുക്കളാരുംമുടിയഴിച്ചിടാറില്ല.പോണിടെയിൽ കെട്ടാറുമില്ല.പകരം,പലരും ചേർന്ന്അവളുടെ മുടി മെടഞ്ഞിടുന്നു,അല്ലെങ്കിൽകെട്ടിവെയ്ക്കുന്നു.നൃത്തം വെയ്ക്കാനുംചിതറിത്തെറിയ്ക്കാനുംവെമ്പുന്ന ഇഴകളിൽഒരെണ്ണംപോലുംകൂട്ടംതെറ്റിപ്പോവാതിരിക്കാൻമുറുകെ ചേർത്തുപിടിച്ച്,പിന്നുകൾ കുത്തിവെച്ച്,ഒറ്റക്കെട്ടെന്ന് തോന്നിയ്ക്കുമാറ്ഒതുക്കിയൊരുക്കുന്നു.ഇല്ലാത്ത പൊലിമ തോന്നിക്കാൻഏച്ചുകെട്ടുന്നു.വർണ്ണാഭമായ മുത്തുകളുംപിറ്റേന്നുതന്നെ വാടുന്നപൂക്കളുംകൊണ്ട്അലങ്കരിച്ചുവെയ്ക്കുന്നു.വിവാഹനാളിൽവധുക്കളാരുംഅലസമായി സാരിയുടുക്കാറില്ല.ജീൻസോ ടീഷർട്ടോകുർത്തയോ പലാസോയോ ഇട്ട്തൻ്റെ കല്യാണപ്പന്തലിൽഒരു വർണ്ണത്തൂവൽ പോലെപാറിപ്പറക്കാറില്ല.പകരം,ഒരു തുമ്പ് പോലുംകാറ്റിലുലയാതിരിയ്ക്കാനായികല്ലും കസവും കൊണ്ട് കനം…