Category: ടെക്നോളജി

*ഓം സൂര്യായ നമഃ*

രചന : മധു നമ്പ്യാർ, മാതമംഗലം✍ കനകസമാനം കാലേ വാനിൽവന്നു ജ്വലിക്കും പകലോൻപാരിൽ പരിഭവമൊട്ടും ഇല്ലാ-തരിമണി തന്നിൽ അന്നജംഊട്ടിനിറയ്ക്കും നിത്യം നിത്യം.പതിവായ് പലവിധ ശോഭനിറയ്ക്കും പച്ചപ്പടിമുടിമാറ്റുംഭൂവിൻ സ്പന്ദനമവനിൽകാത്തു കിടപ്പൂ, കൗതുകമല്ലോകാണുമ്പോളീ പാരിൽ നിറയുംപ്രകടനമയോ ശിവ ശിവ!പേരിന്നെങ്കിലും ചുമ്മാതൊന്നുതൊഴു കയ്യാൽ നേരെ ചൊവ്വേകാലേ…

🎻സ്വാന്തനം തേടുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍ ആടിത്തിമിർക്കുന്ന വേദനാവ്യൂഹത്തിൻആകെത്തുകയാകും ജീവിതത്തെആകുന്ന പോലൊക്കെ മാറ്റിമറിക്കുവാൻആരാലുമൊന്നു കൊതിച്ചു പോകുംആണായ് പിറന്നവൻ ജീവിതഭാരത്തെആകെയും തന്റെ ചുമലിലേറ്റിആശച്ചിറകേറി ആകാശസാനുവിൽആറാടും ചക്രവാളത്തെ നോക്കിആശ്വാസം തേടി പറക്കാൻശ്രമിക്കുമ്പോൾആർക്കെല്ലാം കിട്ടുമോ സാന്ത്വനങ്ങൾ ?!ഇതളറ്റ പൂവിന്റെ കദനത്തിൻ നേർ കഥഇവിടെയീ കാറ്റിൽ…

ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് ഒരു നൂതന മത്സരവുമായി വരുന്നു. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിനായി “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നതിന് ഫിഷിംഗ് ക്ലബ്ബ് ഭാരവാഹികൾ തയ്യാറെടുക്കുകയാണ്.…

‘എന്റെ നാട്, മലപ്പുറം ‘

രചന : അഷ്‌റഫലി തിരൂർക്കാട് ✍️ ഇന്ന് ജൂൺ 16.. നമ്മുടെ മലപ്പുറം ജില്ലയുടെ പിറന്നാൾ ❤❤❤മലപ്പുറത്തെ സ്നേഹിക്കുന്നവർക്കായ്എന്റെ വരയും വരികളും. മലകൾ നിറഞ്ഞൊരു നാട്പുഴകൾ നിറഞ്ഞൊരു നാട്സ്നേഹം കൊണ്ട് മനസ്സ് നിറയ്ക്കും, നമ്മുടെ സ്വന്തം നാട്വയലുകളുള്ളൊരു നാട്മരങ്ങളേറും നാട്പച്ചപ്പാലെ മനം…

പഴകിദ്രവിക്കുന്ന ഇന്നലെകള്‍

രചന : Shangal G.T ✍ ഓരോ ഭവനത്തിലുമുണ്ട്പഴകിദ്രവിക്കുന്നഇന്നലെകള്‍അവിടെയുമിവിടെയുംചിതറിയുംമൂലയ്ക്കൊതുങ്ങിയുംവേണ്ടാധീനപ്പെടുന്നവ….(ഇങ്ങനെ പതുങ്ങിയ പിച്ചില്‍വെറുതെയങ്ങ്പറഞ്ഞുപോകുന്ന രീതിയാണ്ജീവിതത്തിനുള്ളത്..)ഓര്‍ത്തോര്‍ത്തി-രിക്കുമ്പോള്‍മറന്നുമറന്നുപോകുന്നമായകളാലേകൂട്ടിക്കൂട്ടിവയ്ക്കുമ്പോള്‍ഊര്‍ന്നൂര്‍ന്നുപോകുന്നദൈന്യതയാലേവെയില്‍ത്താളിലുംമഴത്താളിലുംഅതു തന്നെത്തന്നെപറഞ്ഞു പറഞ്ഞുപോകും…..മരിച്ചുപോകുമ്പോഴുംകീഴടങ്ങാതെ പിടഞ്ഞുണര്‍ന്ന്ശ്വാസത്തിന്റെഅവസാന വരിയിലുംപൂര്‍ണ്ണത്തില്‍നിന്നുപൂര്‍ണ്ണമെടുത്താല്‍പൂര്‍ണ്ണം ശേഷിക്കുമെന്നജീവന്റെ പാറുന്ന പതാകനാട്ടിനാട്ടിപോകും…മണ്ണിലേക്കുജീവിതത്തെ വലിച്ചുകെട്ടുന്നതലയില്‍ തോര്‍ത്തുമുറുക്കിയതനി നാടന്‍വരികളും പരീക്ഷിക്കും…എവിടേക്കാണ്മലകളും വയലുകളുംമാഞ്ഞുതീരുന്നത്…എങ്ങോട്ടാണ്കുയിലുകള്‍ പോലുംപറന്നകലുന്നത്എന്നൊക്കെഓര്‍ത്തുനോക്കുന്ന തനിപരിസ്ഥിതിവരികളുംഒരു പടിഞ്ഞാറന്‍വെയിലിന്റെകണ്‍നനവില്‍മുക്കിമേടക്കാറ്റ്മലഞ്ചെരുവുകളില്‍കുറിച്ചുകുറിച്ചുപോകും…രാത്രി അതിന്റെഅധിനിവേശങ്ങളുടെകരള്‍പിടയുന്നരൂപകത്തിളക്കങ്ങളില്‍കലാശം ചവിട്ടും…എന്നാല്‍പകല്‍പ്പിറവിക്കുതൊട്ടുമുന്‍പുള്ളഇരുട്ടിന്റെഅവസാന വരിയില്‍സകലസുനാമികളേംഒതുക്കിനിര്‍ത്തിപക്ഷിച്ചിലപ്പുകളുടെഅകമ്പടിയോടെ അത്പ്രതീക്ഷയുടെഅടുത്തപ്രകാശവരികളിലേക്കു നീങ്ങും….!

” നദിയും ജീവിതവും “

രചന : കൃഷ്ണമോഹൻ കെ പി ✍ നീളുന്ന ദുഃഖത്തിന്റെ ഭാവങ്ങളെല്ലാം വാങ്ങിനീളെയങ്ങൊഴുകുന്നു ഭാസുര നിളാ നദീമാനവജീവിതത്തിൻസുഖദുഃഖങ്ങളൊക്കെമാനിനിയവൾ തന്റെ ഒഴുക്കാൽ ചൊല്ലീടുന്നൂ വേനലിൽ വറ്റിത്തീർന്ന പുഴയോ മനസിന്റെവേപഥുകാട്ടീടുന്നൂഅന്യൂനമതിൽപ്പിന്നെവർഷത്തിൽപുളകിതഗാത്രിയായൊഴുകുമ്പോൾവർദ്ധിതമോദത്തോടെ ഹർഷത്തെ ക്കാട്ടീടുന്നൂ കവിയുടെവരികളാ നിളയുടെ പ്രവാഹം പോൽശാന്തമായ് ചൊൽവൂ പല ഭാവങ്ങൾ ക്രമമായീകാലത്തിന്നൊഴുക്കിലീജീവിതത്തോണിയാകെപാടെയങ്ങുലയുന്ന…

മദപ്പാടുകളുടെ ഭയപ്പാടുകൾ

രചന : സുമോദ് പരുമല ✍ ആദ്യമാദ്യംതൊലിയുടെ നിറത്തിൽ നിന്നായിരുന്നു .പിന്നീട് കൊടിയുടെ നിറമായി പടർന്നു .പിന്നീട് രതിയുടെ നിറമായി . പരിഷ്കൃതതമെന്നും പ്രാകൃതമെന്നുമത് വിഭജിയ്ക്കപ്പെട്ടു .കുടുംബസദാചാരങ്ങളിലെഒളിഞ്ഞും പാതിതെളിഞ്ഞുമുള്ള സേവക്കാഴ്ചകളെക്യാമറക്കണ്ണുകൾവലിച്ചുപുറത്തിട്ട്നീതിപീഠത്തിന് കാഴ്ചവെച്ചു . അപ്പോൾ ,അർദ്ധരാത്രികളിലെവരുത്തുപോക്കുകളെ വിദ്യാസമ്പന്നരായ പരിഷ്കൃതർമുഖംമൂടികളിലൊളിപ്പിച്ചു . പ്രണയങ്ങളപ്പോൾ…

ആവശ്യം അത്യാവശ്യം

രചന : അനിയൻ പുലികേർഴ്‌ ✍️ ആസുരതകളതിരില്ലാതെഅവനിയിൽ പെരുകുമ്പോൾഅവതാരത്തിനു സമയമായിഅനന്തമായി നിയും നീട്ടണോആവശ്യത്തിനു മുൻതൂക്കംഅത്യാവശ്യ സമയമായിപ്പോൾഅരുതരുതിനിയും കാക്കണോആ സുരത്വത്തിന്നറുതിക്കായിആരും കൊതിക്കുന്ന ലോകമായ്ആകാംഷ പൂർവ്വം കാത്തിടണോഅവതാരമിപ്പോളല്ലെങ്കിൽ പിന്നെആരുമില്ലാത്തൊരു നാളിലാണോഅകതാരിലുള്ള ആഗ്രഹമാണത്ആരും തടയില്ല ഈ ഭൂമിയിൽഅവതാരവും രക്ഷയും കാത്തിട്ട്അവനിയിലെല്ലാം കൊതിച്ചീടുന്നുഅന്നു പറഞ്ഞോരാ ഓർമ്മയിലിന്നുംആനന്ദമോടെ കാത്തിരുന്നീടുന്നു.

കരിന്തണ്ടൻ!

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ വയനാട്ടിലെ ആദിവാസികളുടെപഴയ ഗോത്രത്തിലെ ഒരു കാരണവരാണ് ഈ കഥാപാത്രം! പണിയർക്കു ദോഷം വന്നാൽകരിന്തണ്ടൻ കാടു കേറും!കന്മദത്തിൽ കാമ്പെടുത്ത്കറുത്തോർക്ക് വിളമ്പുന്നേ………..കടയുമ്പോൾ തെളിയുന്നകാളകൂടം വീണ്ടെടുത്ത്ബലിക്കല്ലിൽ വീഴ്ത്തിയിട്ട്കരിന്തണ്ടൻ ചിരിക്കുന്നു”‘കാട്ടുമരം വേരെടുത്ത് കാട്ടുനീതി കട്ടെടുത്ത് കള്ളു കൊണ്ട്കൂട്ടരച്ച് കരിന്തണ്ടൻ തുള്ളുന്നുണ്ടേ………..കരിക്കാടി കാട്ടുച്ചേറിൻകൂട്ടിയൂറ്റി…

കുഞ്ഞേച്ചി

രചന : ബാബുഡാനിയല്‍ ✍ പിച്ചവെച്ചൊരാക്കാലം മുതലെന്നെചേര്‍ത്തുപിടിച്ചു നടന്നോള്‍കടലോളമാഴത്തില്‍ വാല്‍സല്യംമിഴികളില്‍ എന്നും നിറച്ചുനടന്നോള്‍അമ്മയെപ്പോലെന്നെ ഊട്ടിയുറക്കിയുംകഥകള്‍ പറഞ്ഞും നടന്നോള്‍വിദ്യാലയപ്പടിയെത്തുംവരെയെന്‍റെപുസ്തകസഞ്ചി ചുമന്നോള്‍കുഞ്ഞായിരുന്നനാള്‍ ഈറനുടുത്തിട്ട്അമ്മയെപ്പോലേ നടന്നോള്‍കുഞ്ഞേച്ചിയല്ലവള്‍ ,അമ്മയാണെപ്പോഴുംഅമ്മതന്‍ വാല്‍സല്ല്യം തന്നോള്‍ചേര്‍ത്തുപിടിച്ചിന്നു മൂര്‍ദ്ധാവില്‍ചുംബിച്ചു യാത്രപറയുന്നനേരംമെയ് തളരുന്നെന്‍റെ പാദമിടറുന്നുകണ്‍കള്‍ നിറഞ്ഞൊഴുകുന്നൂ..കുഞ്ഞേച്ചിയിന്നു പോകയാണവളുടെകാന്തനോടൊപ്പം പുതുവീട്ടില്‍മംഗല്യവതിയായീ മധുരസ്വപ്നംപേറിപോകുവാന്‍ നേരവുമായി.