Category: ടെക്നോളജി

മരം നട്ടവരൊക്കെ അറിയാൻഒരു മരത്തിൻ്റെ ആത്മഗതം

രചന : താഹാ ജമാൽ✍️ മരം നടീൽ കഴിഞ്ഞ്സാംസ്കാരിക നായകർ മടങ്ങിമരംദാഹനീരിനായ് നാവു നീട്ടിനട്ട മരത്തിന് മുന്നിലൂടെശീതീകരിച്ച വാഹനത്തിലിരുന്ന്യജമാനന്മാർ മരത്തെ നോക്കിമരത്തിന് ചില്ലകൾ ഉയർത്തണമെന്നുണ്ട്വേരുകൾ എഴുന്നേൽക്കാതെചില്ലകളെങ്ങനെ ഉയർത്തുംമഴക്കാലം കാത്തിരുന്ന മരംമഴയ്ക്ക് മുമ്പേ മരിച്ചു.തൊടിയിൽ നിന്നുംകരിഞ്ഞുണങ്ങികുടിയിറക്കപ്പെട്ട മരംതൻ്റെ ആത്മകഥയോർത്തു.“ഏതോ തൊടിയിൽവേരോടിക്കളിയ്ക്കവേ പിഴുതെറിഞ്ഞ്മറ്റൊരു തൊടിയിൽ…

(ചരിത്ര നിയോഗം)അദ്ധ്യാപന കലയുടെ വാങ്മയ സാരങ്ങൾ

രചന : ഗഗൻ വയോള✍️ ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നുള്ളതിൻ്റെ കണിശവും യുക്തി സങ്കുലവും അതേസമയം ഭാവസാരള്യമാർന്നതുമായ വാങ്മയങ്ങളാണ് ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട് പ്രസിദ്ധീകരിച്ച രാജീവൻ.ടി.വി.യുടെ ചരിത്ര നിയോഗം എന്ന നോവൽ. ഏതാണ്ട് ഒരു വർഷത്തോളമുള്ള കാലയളവിൽ വടക്കൻ മലബാറിലെ ഒരു…

ജൂൺ ഒന്നിന്

രചന : വിജിലേഷ് ചെറുവണ്ണൂർ✍ മഴയേയും കൂട്ടി സ്ക്കൂളിൽ വന്നതിന്ദേഷ്യംപ്പെടും ക്ലാസ് മാഷ്.പുത്തൻ മണത്തിൻ്റെയിടയിൽകരിമ്പൻ നിറം പല്ലിളിക്കുമ്പോൾപറയും എൻ്റെ കുപ്പായംഅടിച്ചു കിട്ടിയിട്ടില്ലെന്ന് .ഇല്ലി പൊട്ടിയ കുട ചൂടി പോകുമ്പോൾപറയും, പുതിയ കുടഅമ്മോൻ്റെ പോരേല് വെച്ച് മറന്ന്.ചെരുപ്പില്ലാത്ത കാലിൽ ചൂണ്ടികൂട്ടുകാർ ഉളുപ്പ്കെടുത്തുമ്പോൾമറ്റൊരു കള്ളം…

മാനത്തെ വിസ്മയം

രചന : മംഗളൻ കുണ്ടറ ✍ മലർബാണനിന്നു തൻവില്ലുകുലച്ചുവോ.!മാരിവിൽ സ്വയം സപ്ത-വർണ്ണം വിരിച്ചുവോ.!പകലോൻ മാരിയെപ്രണയിച്ചു പുൽകിയോ.!പല വർണ്ണ വിസ്മയംവാനിൽ നിറച്ചുവോ..!മാനത്തെ മഴവില്ലി-ലൂയ്യലാടും നല്ലചേലൊത്ത പൂങ്കുയിൽചങ്ങാതിക്കൂട്ടരേമാനത്തുപറക്കുവാൻഞാനും വരട്ടെയോചാരത്താവർണ്ണങ്ങൾകാണാനും കൊതിയാണേ.മഴയിലും വെയിലിലുംമുങ്ങിക്കുളിക്കാംമഴവില്ലിൻ സപ്ത-വർണ്ണങ്ങളും കാണണംമാനത്തെ കൂട്ടുകാരെ-ല്ലാരുമൊരുമിക്കാംമാനത്തെ മലർമഴവർണ്ണങ്ങളും കാണാം.

കിസാൻ

രചന : ജയേഷ് പണിക്കർ ✍ പ്രകൃതി തൻ പ്രിയരാകും തോഴരിവർപരിപാലനത്തിലഗ്രഗണ്യർഋതു ഭേദമറിഞ്ഞെന്നുമീ മണ്ണിനെഹൃദയത്തോടെന്നുമേ ചേർത്തു നിർത്തുംതിരികെ കൊടുക്കുന്നു ജനനിയെന്നുംനിറയെ ഫലങ്ങളായെന്നുമെന്നുംഅറിവൂ പരസ്പര സ്നേഹത്തിനാൽഅനുദിനമീബന്ധമൂഴിയിലായ്വിലയെന്തെന്നറിയുമോ ഇവർവിയർപ്പാലുർവ്വിയെ ഫലപുഷ്ടമാക്കിടുന്നുജലമേകി ദാഹം ശമിപ്പിച്ചിടുംജനനി തൻ ഹൃദയമറിയുന്നവർമലിനമാക്കാതെ മണ്ണിലെന്നുംവിളയൊരുക്കുന്ന സഹോദരങ്ങൾതൊഴുതിടൂ കൈകൂപ്പിയിവരെയെന്നുംതളരാതെ മണ്ണിനെയറിയുവോരെ.

സുഗന്ധിനി

രചന : കല സജീവൻ✍ വൈകുന്നേരത്തെ കുളി കഴിഞ്ഞവൾമുറ്റത്തിറങ്ങി നിൽക്കും.വിരിയാൻ തുടങ്ങിയ പൂക്കളെല്ലാംനാട്ടുവെളിച്ചത്തിൽ അവളെ നോക്കി ചിരിയുതിർക്കും.ഒരു മുല്ലമൊട്ട്,ചിലപ്പോൾ ഒരു ചെമ്പകപ്പൂവ്,പാരിജാതം,പിൻനിലാവിൽ തെളിഞ്ഞ നീലിച്ച പൂവ്,അല്ലെങ്കിൽ വേലിത്തലപ്പിൽ പടർന്ന പേരറിയാത്ത പൂവ്…വിരൽത്തുമ്പുനീട്ടിയവൾ പറിച്ചെടുക്കും.വാസനിച്ചു വാസനിച്ചങ്ങനെ സ്വയം മറക്കും.നനവുണങ്ങാത്ത മുടിയിൽ തിരുകും.പൂക്കളെല്ലാം വിരിയുന്നത്…

കഴിയുന്നവരൊക്കെ സഹായിക്കണം.

പ്രിയപ്പെട്ടവരെ,ഞാൻ പ്രഭുലാൽ പ്രസന്നൻ. പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ നിങ്ങൾക്ക് ഏവർക്കും സുപരിചിതനാണ്.നിങ്ങളുടെ മുൻപിലേക്ക് പ്രത്യേകിച്ചു എന്റെ ജീവിതം വിവരിക്കേണ്ടതില്ല എന്നതാണ് സത്യം. എങ്കിലും നിലവിലെ എന്റെ അവസ്ഥ ആണ് നല്ലവരായ സുമനസ്സുകളുടെ മുൻപിലേക്ക് ഒരു അപേക്ഷയുമായി വരാൻ എന്നെ…

പുലയർ

രചന : കവിതിലകൻ കെ പി കറുപ്പൻ✍️ മലയാളമതിങ്കലുള്ള ഹിന്ദു –ത്തലയാളി പ്രവരർക്കു പണ്ടുപണ്ടേപുലയാളൊരു ജാതിയെന്തുകൊണ്ടോവിലയാളെന്നു പറഞ്ഞു വന്നിടുന്നു ?അതി കാർഷ്ണ്യമെഴുന്നൊരിന്ദ്രനീല –ദ്യുതിചേരും പുലയാന്വയത്തിൽ നിന്നുംമതിമഞ്ജുളമാം യശസ്സു പൊങ്ങു –ന്നതിലാശ്ചര്യമെഴാത്ത ലോകരുണ്ടോ ?ഇനരശ്മി വഹിക്കയാൽ കറുത്തീ –യിനമല്ലാതിരുളിന്റെ മക്കളല്ലഘനകോമളനായിടും യശോദാതനയൻ തന്നവതാരമെന്നുമാകാംശരിയാണതിനുണ്ടു…

കൊമ്പൻ മീശ

രചന : രാജീവ് ചേമഞ്ചേരി ✍ കമ്പോളത്തിലെ വമ്പന്മാർ….!കൊമ്പൻമീശ കാട്ടി വാങ്ങീടുന്നവ!അംബരചുംബികളാം മുറിയിൽ-അടുക്കിയൊരുക്കി വയ്ക്കുന്നു! നാട്ടിൽ പെരുകും ഇന്ധനവിലയിൽ-നാളുകൾ തോറും കണ്ണിലിരുട്ടായ്…പാവങ്ങളുടെ വീടിനുള്ളിൽ-പതിവായെത്തുമതിഥിയ്ക്ക് സ്വർണ്ണവില! തല പുകയുന്നു മനമുരുകുന്നു……!താളം തെറ്റിയ വിലനിലവാരപ്പട്ടികയാൽ!നാണയമൂല്ല്യതകർച്ചയെന്നും മുന്നിൽ-നരന് വിലയോ ശോഷിച്ചില്ലാതെയായ്! കടക്കെണി മൂത്ത് അവനിയിൽ നമ്മൾകരുത്താർന്ന…

അമ്മ അച്ഛനാവുമ്പോൾ

രചന : ഐശ്വര്യ സാനിഷ്✍ ഒരമ്മ അച്ഛന്റെകുപ്പായമണിയുമ്പോൾരണ്ടു പാദങ്ങൾക്കടിയിലുംകൈവെള്ളകൾക്കുള്ളിലുംപത്തു വിരലുകൾ കൂടികിളിർക്കുന്നുനടന്നു പോയവഴികളിൽ കൂടിയിപ്പോൾനാലു കാലുകളിലോടുന്നവളാകുന്നുഅവളുടെ ആകാശമിപ്പോൾവിസ്തൃതിയേറിയതാകുകയുംരണ്ടു സൂര്യനാലുംരണ്ടു ചന്ദ്രനാലുംകോടിക്കണക്കിന്നക്ഷത്രങ്ങളാലുമവളതിനെ സമ്പന്നമാക്കുകയുംചെയ്യുന്നുസമചതുരത്തിലുള്ളൊരുവീടിനെ വലിച്ചു നീട്ടിഓരോ മൂലയിലുമോരോസൂര്യകാന്തിത്തൈകൾ നടുന്നുഒരു ദിവസത്തെനാലായിപകുത്തെടുത്ത്രണ്ടു ഭാഗംനാളേക്ക് മാറ്റിവെക്കുന്നുനോവുന്ന ചിത്രങ്ങളെവൃത്തിയായി മടക്കി വെച്ച്പെട്ടിയിലൊതുക്കിഅട്ടത്തേക്കു വലിച്ചെറിയുന്നുചിരിച്ചു കൊണ്ട്കരയുകയുംകണ്ണടക്കാതെഗാഢമായുറങ്ങുകയുംചെയ്യുന്നവളാകുന്നുഒരമ്മഅച്ഛനായി മാറേണ്ടുമ്പോൾതീർത്തുംതികഞ്ഞൊരുമായാജാലക്കാരി കൂടിയാകുന്നു!…