Category: ടെക്നോളജി

അകാലത്തിൽ പൂത്ത കണിക്കൊന്നകൾ .

രചന : ഗീത.എം.എസ്. ✍ അകാലത്തിൽ പൂത്ത കണിക്കൊന്നകൾതേടുവതഗാഥ ഗർത്തത്തിൻ നീരുറവകൾപാടാൻ മറന്ന വിഷുപ്പക്ഷികൾമൂളുവതേതോ വിരഹഗാനത്തിൻ വീചികൾഉണങ്ങിയ പാടവരമ്പുകളിൽഉണരാത്ത കണിവെള്ളരികൾപുലരികളുണരാത്ത പൂമുഖങ്ങളിൽപുലരികൾ കാണാത്ത പുതുമുഖങ്ങൾഓട്ടുരുളികളില്ലാത്ത കണിക്കാഴ്ചകൾപാട്ടുകളുണരാത്ത വയലേലകൾതിളക്കമില്ലാത്ത വാൽക്കണ്ണാടികൾപുതുക്കമില്ലാത്ത സ്വർണ്ണനാണയങ്ങൾതുട്ടുകളല്ലാ വിഷുക്കൈ നീട്ടങ്ങൾനോട്ടുകൾക്കാണിപ്പോൾ ഏറെ പ്രിയംവിഭവങ്ങളെല്ലാം വിദേശികൾവഴിവാണിഭങ്ങളോ ദുർല്ലഭം..!

നാട് നന്നാക്കുകനാട്ടാരെ…

രചന : വിഷ്ണു പകൽക്കുറി✍ നാട് നന്നാക്കുകനാട്ടാരെ…നാട്ടിലെങ്ങുംനാറിയകുണ്ടുംകുഴിയുംനാണം കെട്ടൊരുരാഷ്ട്രിയത്തിൻനെറികേടുകൾനീട്ടിത്തുപ്പി കുഴികുത്തുമ്പോൾനിറച്ചുണ്ണുന്നൊരുജനതനീതികേടുകൾ തുറന്നുകാട്ടിനേരിൻ്റെകൊടിയുയർത്തണംനിരന്തരംനിർലോഭമായ ചർച്ചകളാൽനിരത്തിലിനി ബഹുദൂരം അധിവേഗംനിയന്ത്രിതയാത്രകളുടെ കല്ലിട്ട്നിഷ്കളങ്കം അണികൾനിലനില്പിൻ കാടുവെട്ടുമ്പോൾനിഷ്കരുണംനിലതെറ്റിവീഴുന്നൊരുകൂട്ടംനിഷ്പക്ഷമായിനേരിന്റെ കൊടിപിടിക്കണംനിലവിളക്കാകണംനിരനിരയായിനിവർന്നു നിൽക്കണംനാട്നന്നാകണമെന്നാൽനീതിയും ന്യായവുംനിയമവും കൈയ്യിലേന്തണംനിറപൂരങ്ങളുടെ നാട്ടിലെനിശബ്ദവിപ്ലവത്തിനായ്നിലയ്ക്കാത്ത ശബ്ദങ്ങളെനേരിന്റെ പക്ഷത്തണിചേരുക.നിങ്ങളും ഞങ്ങളുമല്ലനമ്മളൊന്നായ് കൈകോർക്കണംനീർക്കുമിളകളെ ആരുകാണാൻ…നേർശബ്ദങ്ങളാരുകേൾക്കാൻ…

വേനൽ മഴ

രചന : ജയേഷ് പണിക്കർ✍ വൈകരുതേയിനി വന്നെത്തുവാൻവഴിക്കണ്ണുമായങ്ങു കാത്തു നില്പൂവിരഹമോടിന്നങ്ങു നില്പൂ ഭൂമിഇരുകൈകൾ കൂപ്പുന്നു തരുവാകെയുംമറ നീക്കി വന്നങ്ങു മരുഭൂവിതിൽമിഴിനീരൊഴുക്കിയൊന്നാശ്വസിക്കൂമലരുകൾ വിരിയട്ടെ പാരിലാകെമൃദുഹാസം തൂകി പുലർന്നിടട്ടെകഠിനമീ വേനലിലുരുകി നില്പൂകരളുരുകുന്നൊരീ തരുവതെല്ലാംകനിവോടെയരുളുമോ കാർമേഘമേകരതലത്തിലിന്നിറ്റു നീരുംദാഹജലത്തിനായ് കാത്തിരിപ്പൂദേഹികളേറെയും നീയറിയൂകരുണയതേകുക നീയെങ്കിലെത്രകരളിതിനെന്നും പ്രിയമായിടുംഉയിരിന്നിതേകി നീ തീർത്ഥജലംഉണർവേകിയിന്നെൻ്റെ…

ലോകാസമസ്താ സുഖിനോ ഭവന്തു

രചന : സജി കണ്ണമംഗലം✍ ഭൂമിയിലിന്നെവിടായാലുംതാമസമുണ്ടൊരു മലയാളിഈ മണ്ണിൻ നേരവകാശംവ്യാമോഹം തന്നെവിതർക്കം…! അരിയെത്തിച്ചാകാൻ മാത്രംനരജന്മം കൊണ്ടവർ നമ്മൾഅരികത്തെപ്പാഴ്ജന്മത്തെതരിപോലും കാണാതുള്ളോർ…! ലോകത്തിൻ സുഖമാണല്ലോഏകത്വം പുലരും മന്ത്രംനാകത്തിൻ വഴിയാണല്ലോസ്വീകാര്യം ഭാരതമണ്ണിൽ…! സംസ്ഥാനം വിട്ടെവിടെല്ലാംസഞ്ചാരം ചെയ്തവർ നമ്മൾസാഫല്യം പൂകാനെല്ലാസീമകളും താണ്ടിയവർ നാം…! ഈ നാട്ടിലൊരിൻഡ്യക്കാരൻഇച്ഛിച്ചതു ജീവനമാർഗ്ഗം…ഇന്നിപ്പോളിവരെ…

മുഖംമൂടികൾ

രചന : ജയേഷ് പണിക്കർ✍️ പുറത്തു കാണുമീ മുഖത്തിനൊക്കെയുംഅകമതിലുണ്ടൊരു മുഖംചിരിച്ചു കാണിയ്ക്കും ,കളിച്ചുമങ്ങനെചതിക്കുഴി തന്നകത്താക്കുംപകൽ വെളിച്ചത്തിൽ ശുഭകരമായിഇരുളിൽ കറുക്കുന്നു നിറമതുംചതിച്ചു നേടിയിട്ടൊടുവിലങ്ങനെഒളിച്ചു നില്പാണു പലരുമേമുഖമങ്ങുമൂടാമെളുപ്പമങ്ങാകുംമനസ്സങ്ങു മൂടുവാനാവില്ലതെന്നുംകപട പ്രണയത്തിൻ മുഖം മൂടിയാലെത്രകഴുത്തിൽ കുരുക്കങ്ങതേറിടുന്നുന്യായാന്യായങ്ങൾ മൂടുപടമണിഞ്ഞാകെയലയുയുന്നീ മാനവരുംസങ്കടമാകവേ മൂടിവച്ചീടുന്നുപുഞ്ചിരിയാകും മുഖപടത്താൽഅഴിഞ്ഞു വീഴുമിതൊരിക്കലെങ്കിലുംഅധികമായുസ്സതിനില്ലോർക്കുക

നശ്വരം

രചന : എൻജി മോഹനൻ കാഞ്ചിയാർ✍ ഒരിക്കൽ ഞാനുണരില്ലമറ്റൊരിക്കൽ ,നീയും ഉണരില്ലതടുത്തു കൂട്ടിയതൊക്കെയീമണ്ണിൽ ലയിച്ചു ചേരും സത്യം . നല്ലൊരു നാളെയുടുന്നതി തേടികർമ്മം ചെയ്യുക നമ്മൾ,നൻമകൾ തിങ്ങും ചെപ്പിനുള്ളിൽമേൻമ നിറയ്ക്കുക നമ്മൾ . പ്രകൃതിയ്ക്കുടയോർ നമ്മളതാണെന്നൊരിക്കലും കരുതേണ്ട ,പലരും വന്നു തിരിച്ച…

ജനനി ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ ലോകമാകവെ കാൽച്ചോട്ടിലാ-ക്കുവാൻലോഭമില്ലാത്തടവുകൾ കാട്ടിയലോകമൊക്കെയുംകൊള്ളയടി-ച്ചയാആംഗലൻമാർ വിതച്ച വിഷങ്ങളെപാലമൃതായി കരുതുക വേണ്ടപാലടപോലെ നുണയുക വേണ്ടഅന്തസ്സുള്ളജനതകളൊക്കെയുംആട്ടിമാറ്റിയാ കളകൾ നമ്മുടെമാതൃവാണിയാം മലയാളത്തിന്റെകണ്ഠനാളത്തിലേയ്ക്കുകടന്നെന്നാൽവേരറുത്തു വിടണമതു മല –യാളമക്കൾതൻ മുഖ്യമാം ദൗത്യംതെന്നിളനീരുപോലെരുചിയ്ക്കുന്നതേൻവരിയ്ക്കതൻമാധുര്യമൂറുന്നനാട്ടുപച്ചക്കുളിർമ പകരുന്നനാവിലമ്മതൻ സ്നേഹം രുചി യ്ക്കുന്നനല്ലനൂപുരനാദം മുഴക്കുന്നനൻമലയാള മോഹിനീനർത്തകിഎന്നുമീമണ്ണിൽ തേജസ്സോടെ…

ഞാറ്റുവേല

രചന : സതി സുധാകരൻ✍ ഞാറ്റുവേലപ്പാട്ടും പാടി കാറ്റാടിപ്പാടത്ത്ഞാറു നടാൻ നോക്കി നില്ക്കും പെണ്ണേനിൻ്റെ കൈയ്യിൽ ക്കിടക്കണ കുപ്പിവളക്കൂട്ടംപൊട്ടിച്ചിരിച്ചതു കണ്ടു ഞാൻകാറ്റു വന്നു കാതിലൊരു കഥ പറയുന്നേരംകുങ്കുമം ചാലിച്ച നിൻ മൃദുവദനംതാമരപ്പൂവുപോൽ വിരിഞ്ഞില്ലേ?നാണം കുണുങ്ങി വരും കാട്ടുചോല തേനരുവിമുത്തുമാല കോർത്തെടുത്തു തന്നില്ലെനിനക്കു…

പുതിയ ധനകാര്യ വർഷരംഭം.

വാസുദേവൻ കെ വി ✍ ഏപ്രിൽ ഫൂൾ ദിനത്തിൽ ആരംഭിക്കുന്ന ഏപ്രിൽ. വിദേശ ആചാരങ്ങൾ കടം കൊള്ളുന്ന നമ്മൾ അതും മുടക്കംകൂടാതെ!!. കണിക്കൊന്നകൾ പൂത്തുലഞ്ഞു പൂത്തിരി മത്താപ്പ് വിരിയും നാളുകൾ. പൊരി വെയിലിൽ കളിക്കളം നിറച്ചു ജലശയങ്ങളിൽ കൂപ്പുകുത്തുന്ന ബാല്യ വേനലവധി…

വള്ളിയൂരുത്സവം

രചന : രഘുനാഥൻ കണ്ടോത്ത്✍ വെള്ളച്ചുരുൾമുടി വിരിച്ചു വാനംവള്ള്യൂർക്കാവിൽ കൊടിയേറിഉത്സവമായി വയനാടെങ്ങുംഉത്സാഹത്തിൻ നാളുകളായ്!ഓർമ്മകൾ ശാരദമേഘാവൃതമായ്മനനം മഴയായ് പെയ്യുകയല്ലോ?ചന്തകൾ വർണ്ണച്ചന്തംചാർത്തും‐സന്ധ്യകൾ ദീപപ്രഭയാൽ മിന്നുംവർണ്ണബലൂണുകളൂതിപ്പലപലകോലമൊരുക്കിക്കെട്ടിയ മാലകൾപീപ്പികൾ പാവകൾ ചെണ്ടകൾ കൊച്ചുകളിപ്പാട്ടങ്ങൾ നിറയും കടകൾകിണ്ണംകിണ്ടിയുമുരുളിവിളക്കുംമണ്ണിൽപ്പണിയാൻ കൈക്കോട്ടുകളുംചട്ടിചെരാത് കലങ്ങൾ പിന്നെചക്കപുഴുങ്ങാൻ കച്ചട്ടികളുംഹൽവകൾ മധുരപ്പാവിലൊരുക്കിയപലഹാരങ്ങൾ പൊരികടലകളുംമുറുക്കുചക്കരനാലുംകൂട്ടി‐മുറുക്കിച്ചുവന്ന ചുണ്ടുകളെങ്ങും!യൗവ്വനമൂതിനിറച്ചബലൂണുകൾകൗതുകമായിച്ചിതറിക്കാൺകെകുറുമക്കുട്ടന്മാരൊരുകൂട്ടംകുറുമാട്ടികളുടെ ഹൃദയസരസ്സിൽകണ്ണേറുകളിൻ…