Category: ടെക്നോളജി

പുലർവെട്ടം.

രചന : ശ്രീകുമാർ എം പി* കള്ളനാണയം കടന്നുകയറികപടമാക്കിയ കാലത്ത്കരളുറപ്പോടതു നിവർത്തുവാൻകരുതലേകുക നമ്മളുംകമനീയമായണിയിച്ചൊരുക്കിവരുന്നുവാ പല കളവുകൾകണ്ടിടാം നേരെ കൺതുറന്നറികകലിയുടെ ബാധാവൈഭവം!മായവും വിഷവും കലർത്തിവരുംഅന്നപാനീയങ്ങളങ്ങനെമുന്നിലെത്തിടുംപല മരുന്നിലുംമാധ്യമങ്ങളിലുമുണ്ടവകപടവാർത്തകൾ സമയമേകികണ്ടിടുന്നുനാം പലപ്പോഴുംകരുതൽ വേണം മനമതുകണ്ടുകലങ്ങി മെല്ലെയിളകവെകാര്യമായവ കൊള്ളുവതിൻ മുന്നെനേരറിയണം പലവഴികാര്യമറ്റുള്ള കപടനാണയംതള്ളുവാൻ നമ്മൾ മുതിരണംകനകകാന്തി ചൊരിഞ്ഞിടും…

കഷായം ടാബ്‌ലെറ്റ്‌

ആനന്ദ്‌ അമരത്വ** ഒരു കുപ്പി കഷായമെന്ന്വൈദ്യൻ വിധിച്ചുരണ്ട്‌ സ്ട്രിപ്‌ കഷായം ടാബ്ലറ്റെന്ന്മരുന്നു കടക്കാരൻ വിധിച്ചു.കയ്പ്പ്‌ അറിയുകയേ വേണ്ടകുലുക്കേണ്ട പതുങ്ങേണ്ടകയ്പ്പെന്ന് മുഖം കോട്ടേണ്ടഏതു തിരക്കിലുംഎടുക്കുക വിഴുങ്ങുകഒരു കവിൾ വെള്ളം കുടിക്കുക.മെനക്കേടും സമയവുംഏറെ ബാക്കിയുണ്ട്‌.വിഴുങ്ങീട്ടും വിഴുങ്ങീട്ടുംരോഗം മാത്രം ബാക്കിയുണ്ട്‌.അടുപ്പത്ത്‌ കവിതയുണ്ട്‌വെന്ത്‌ കുറുകി വാങ്ങി വച്ച്‌തണുക്കുമ്പോൾ…

ഒമിക്രോണ്‍!

കുറുങ്ങാടന്‍* ഒമിക്രോണ്‍ വളരുന്നു പാശ്ചാത്യദേശങ്ങളി-ലോട്ടല്ല ഭയഭാരം ലോകജനത്തിന്നുള്ളില്‍!വൈറസില്‍ രൂപമാറ്റം വന്നുള്ള വകഭേദംവൈറലായ് ലോകമെങ്ങും വേഗേനപടരുന്നു!വാക്സിന്റെ പ്രതിരോധശക്തിക്കുകീഴടങ്ങുംവികാസരൂപിയായ പുത്തനാം വൈറസും!ഒമിക്രോണ്‍ വൈറസിന്റെ പുത്തനാമാക്രമത്തെതടുക്കാനുള്ള ശേഷി നമ്മളിലുണ്ടാവട്ടേ!ഒമിക്രോണത്രമാത്രം മാരകവൈറസല്ലപടരും വേഗമേറുമെന്നാരു വിശേഷണം!ജാഗ്രത,യധിതീവ്രജാഗ്രതയൊന്നുമാത്രംനിഗ്രഹച്ചീടുവാനീയൊമിക്രോണ്‍ മാരകത്തെ!ആല്‍ഫയും ബീറ്റ, ഗാമ, ഡല്‍റ്റയു, വൊമിക്രോണു-മതീവതീവ്രഭേദമന്ത്യത്തില്‍ വരും ‘പൈ’യും!അഞ്ചോളം വൈറസിനം വന്നിതാ…

വിധി!

ഷീജ ദീപു* എഴുതുവാൻ വ യ്യെനിക്കിനിയുമേറെചോര പുരണ്ട ചരിത്രങ്ങൾകൺ കണ്ട കാഴ്ചയിൽ കെട്ടിമറിയു ന്നുകത്തിജ്വലിക്കുന്നു കാഴ്ചകൾ മുന്നിൽആർത്തിരമ്പി അലറിയടുക്കുന്നുകർണ്ണ.കദോരമാം കോലാഹലങ്ങളിപ്പോഴുംഎഴുതുവാനാകില്ല എനിക്കി നിയുംഅസഹ്യമാംമീ കോമളിച്ചിത്രങ്ങൾവെന്തു പിടയുന്ന മാനസങ്ങളിപ്പോഴുംഅസഹിഷ്ണുതയോടെ കണ്ണടയ്ക്കുന്നുപോർവിളി കാണാനായിനിഴൽ പോലെ രൂപങ്ങൾകോർക്കുന്ന കൈയിലൊരിറ്റു പ്രാണനുംഎന്താണീ ലോകം ഇങ്ങനെയൊക്കെ?താതന്റെ നെഞ്ചകംപിളർക്കും ചുവടുമായി…

മഞ്ഞുമൂടിയ ഗ്രാമം …

ജോർജ് കക്കാട്ട്* ശാന്തമായ, ഒരു ചൂടുള്ള മേൽക്കൂരയുടെ കീഴിൽ,ഗ്രാമം വെളുത്ത മഞ്ഞിൽ കിടക്കുന്നു;തോട് ഉറഞ്ഞ ജലപാളിയിൽ ഉറങ്ങുന്നു,ഹിമത്തിനടിയിൽ നഗ്നമായ മഞ്ഞ്. വില്ലോകൾ അവരുടെ വെളുത്ത മുടിയിൽ നിൽക്കുന്നു,ഒരു കർക്കശമായ വേലിയേറ്റത്തിൽ പ്രതിഫലിക്കുന്നു;എല്ലാം ശാന്തവും തണുത്തതും വ്യക്തവുമാണ്എന്നെന്നേക്കുമായി വിശ്രമിക്കുന്ന മരണം പോലെ. കണ്ണെത്താ…

അസ്തിത്വം.

ജോയ് പാലക്കമൂല* നിങ്ങൾക്കെന്റെകണ്ണുകളെ മൂടിക്കെട്ടാംആ ഇരുട്ടിനെരാത്രിയെന്ന് പറയരുത്.നീങ്ങളെന്റെ അധരങ്ങളെചേർത്ത് തുന്നുമ്പോൾചേക്കേറുന്ന മൗനത്തെസമ്മതമെന്ന് വിധിയെഴുതരുത് .ചേർത്തടച്ച കാതുകളിൽനിന്ന്ശബ്ദം വഴിമാറുമ്പോൾബധിരാനായ് എന്നെവായിച്ചെടുക്കരുത്.എന്റെ കൈകളിൽവിലങ്ങണിയുമ്പോൾസ്വതന്ത്ര്യത്തിന്റെ ഘോഷയാത്രകൾനിരത്തിൽ മുഴങ്ങരുത്.എന്റെ ജീവനെപിഴുതെടുക്കുന്നവർഅത് നീതിയുടെപത്രത്തിൽ അടയാളപ്പെടുത്തരുത്

അമ്മ……… അമ്മ.

രചന: രാജീവ് ചേമഞ്ചേരി* കാടറിയുന്നവൻ കാടൻ……..കാടിൻ്റെ കഥ പറയുന്നതും കാടൻ!കാടിന്നകത്തെവിടെയാണേലും-കരുതലിൻകരുത്തായ കാടൻ!കാഠിന്യമേറിയ പാതകൾ താണ്ടുവാൻ-കണ്ണായ് മാറുന്ന കാടൻ ….കയ്യിലൊതുക്കി കുഞ്ഞിനെയെന്നപ്പോൽ-കൊണ്ടു നടക്കുന്ന കാടൻ…….കാലങ്ങളെത്രയോ മൺമറഞ്ഞീടിലും-കാത്തുകൊള്ളുമെൻ അമ്മയെയെന്നും!കാലഘട്ടത്തിൻ മാറ്റൊലി ചിറകിലും-കാടൻ്റെ യാത്രയും അമ്മതൻ കൂടെ!കൂടുതൽ താളുളളയച്ചടി മഷികളാൽ-കാടിൻ്റെ കാവ്യങ്ങൾ പലതുണ്ട് തട്ടിൽ!കാടനേകുന്ന മാതൃസ്നേഹത്തിൻ്റെ…

പ്രത്യാശ

ഒ. കെ. ശൈലജ ടീച്ചർ* വേർപാടിൻ വേദന തളംകെട്ടിയ മനസ്സിൻ വിങ്ങലിൽആശ്വാസത്തിന്റെയൊരു കുഞ്ഞുകൈത്തിരി വെട്ടമായിപാറുന്ന മിന്നാമിന്നിയായിവന്നുവല്ലോ നിങ്ങൾനിദ്രയിൽ കിനാവിന്റെപൂന്തോപ്പിൽ വിരിയുന്നസ്നേഹപ്പൂക്കളാൽകുഞ്ഞു വെട്ടമായി ശോഭനൽകാനെത്തിയല്ലോനോവുമെന്നോർമ്മകൾക്ക്പുതുനിറമേകിയല്ലോനന്ദിയോതട്ടെ സൗഹൃദങ്ങളെപ്രത്യാശയേകിയ നന്മതൻആത്മമിത്രങ്ങളെ… 🌹

സ്വപ്‌നം കണ്ട്‌ പുലരിക്കായ്!

ജീ ആർ കവിയൂർ✍️ വെയിലു പെയ്യ്തുനനഞ്ഞൊട്ടി മെല്ലെവഴിമുറിച്ചു കടന്നുപുസ്തകങ്ങളുടെ സാമീപ്യംനിറഞ്ഞ ലോകത്തേക്ക്മൃതരായവരും ശയ്യാവലമ്പരുംവിസ്മൃതിയിലാണ്ടു കിടപ്പുമരിച്ചിട്ടില്ലാത്തവർ തലപൊക്കിനോക്കുന്നത് പോലെ തോന്നിഏറെ നോവറിയിച്ച നോവലുകൾനടന്നു വഴിത്താരകളൊടുങ്ങാത്തസഞ്ചാര സാഹിത്യങ്ങളും ലോഹ്യംവിട്ടും ലോകോത്തരമാവേണ്ടിയതാംലേഖനങ്ങൾ ഇവക്കൊക്കെ ആവശ്യക്കാർഏറെ ഉള്ളത് പോലെ പൊട്ടി തട്ടി കിടപ്പുകവിത ‘ക’ യുമില്ലാതെ വിതയുമില്ലാതെവായിക്കപ്പെടാതെ…

വഴി തെറ്റുമ്പോൾ

വി.ജി. മുകുന്ദൻ✍️ കാൽവഴുതി വീണ ചിന്തകളിൽമുങ്ങി താഴുമ്പോഴാണ്വഴിതെറ്റിപ്പോയ ജീവിതത്തെവീണ്ടും കണ്ടുമുട്ടുന്നത്.ഒഴുകിയെത്തുന്ന ഓർമകളിലേറിതിരിച്ചെത്തുമ്പോഴായിരിക്കുംകൊഴിഞ്ഞുപോയ കാലത്തിന്റെ നിഴലുകൾമങ്ങിയ കാഴ്ച്ചകളായ് വീണ്ടും മുന്നിൽ തെളിയുന്നത്.നടന്നകന്ന വഴികളെഅടയാളപ്പെടുത്തികൊണ്ട്തന്നെയായിരിരുന്നുഓർമകൾ ഒഴുകിയിരുന്നത്.എന്നിട്ടും,വഴിതെറ്റിയ യാത്രകളിൽകൂർത്ത കല്ലുകൾ കോർത്ത്ചോരപൊടിഞ്ഞപ്പോൾജീവിതത്തിന്റെ അരികുകളിൽനിന്നും മാറി നടന്നു തുടങ്ങിയമനസ്സിലേയ്ക്ക്ഒരുപിടി ചോദ്യശരങ്ങൾപാഞ്ഞുവരുകയായിരുന്നു !.കത്തിപ്പടരുന്ന കാട്ടിലകപ്പെട്ടചിന്തകളപ്പോൾ ഓടിത്തളർന്നുപുറത്തുകടക്കാനാവാതെ!.ചിറകിട്ടടിച്ചുതളർന്ന കിളിവലയ്ക്കകത്ത്കുഴഞ്ഞു വീഴുകയായിരുന്നു!.ഇനിയും…