അമ്മ
രാജശേഖരൻ* ഷട്ടറെല്ലാം തുറന്നെത്രകാലംകാലും നീട്ടിയിരുന്നാലും,വറ്റിപ്പോകാത്ത ക്ഷീരധാര..അടച്ച ഷട്ടറിനടിയിലൂടെയുംനുഴഞ്ഞു പുറത്തു വന്ന്സ്നേഹത്തിൻ്റെ ഈർപ്പം പടർത്തുന്ന അണക്കെട്ട്.തേൻക്കൂടെല്ലാം പൊട്ടിയൊഴുകിയചുംബനമഴ പെയ്യുന്ന മാനത്തിൻ്റെ ചുണ്ടുകൾ.കണ്ണുകളിൽ മിന്നുന്ന ബൾബിൻ്റെ തിളക്കം,കൈവിരലിലൂടെ ആപാദചൂഢമോരോശരീരാവയവങ്ങളേയും തഴുകിയൊഴുകുന്നഇളംചൂടുള്ള വാത്സല്യത്തിൻ്റെവൈദ്യുതിപ്രവാഹം.ഉദരത്തിനുള്ളിലും, ഉലകത്തിലുംകണ്ണിലെണ്ണ ഒഴിച്ചിരിക്കുന്നസംരക്ഷണകവചം.‘പൊന്നായമുത്തി’നായി ഏതു ദൈവത്തിനുംഅർപ്പിക്കാനെപ്പോഴും സന്നദ്ധയായ ‘ആത്മബലിമൃഗം’.നാഭീനാളിബന്ധം കാക്കുന്ന ഒരുഅണക്കെട്ട്.അണക്കെട്ടല്ല..അമ്മക്കെട്ട്!