ജാഥകൾ കടന്നുപോകുമ്പോൾ.
രചന : ഖുതുബ് ബത്തേരി ✍️ പൗരോഹിത്യത്തെഅടയാളപ്പെടുത്തുന്നജാഥകൾ കടന്നുപോകുമ്പോൾപിന്നിൽഅണിനിരന്ന പാവങ്ങളുടെമുഖത്തൊന്നുനോക്കണം !മതത്തിന്റെചൂഷക വലയത്തിനുള്ളിൽവിശ്വാസത്തെ ചൂണ്ടയിൽകൊരുക്കുമ്പോഴുള്ളആ പിടച്ചിലുകളൊന്നുകാണണം ! പണക്കൊഴുപ്പിനാൽമേനിനടിക്കുന്ന ചിലർവിശ്വാസത്തെഅടക്കി ഭരിക്കുമ്പോഴുള്ളപൗരോഹിത്യത്തിന്റെദാസ്യവേലയും കാണണം ! പൗരോഹിത്യവുംമുതലാളിത്തവുംതമ്മിലുള്ള ഭയപ്പാടില്ലാത്ത,പിടച്ചിലുകളില്ലാത്തഅവിശുദ്ധകൂട്ടുംഉടനീളം കാണണം ! പലവർണ്ണങ്ങളിൽവാനിലേക്കുയർന്നകൊടികൾക്കു കീഴിൽആളുകൾ കടന്നുപോകുമ്പോൾഅവരുടെഉശിരോടെയുള്ളവിളികൾക്കിടയിലുംഏറെയുണ്ട്പാവപ്പെട്ടവന്റെദയനീയ മുഖങ്ങൾ ! മുന്നിൽ നടക്കുന്നശുഭ്രവസ്ത്രധാരികൾനേടിയതിന്റെയുംനേടാനുള്ളതിന്റെയുംപ്രസന്നഭാവത്തെഅടയാളപ്പെടുത്തുമ്പോൾ,പിന്നിലണിനിരന്നആളുകളിൽ കാണാംനിരാശനിഴലിച്ചജീവിതങ്ങൾ…