Category: ടെക്നോളജി

ചൂണ്ടുവിരൽ

രചന : അനീഷ് കൈരളി സ്കൂൾ വിട്ട് പോരുമ്പോൾ‘വീടില്ലാത്തവൻ’എന്ന് പറഞ്ഞ്,അവർ…,അവനെ കളിയാക്കി. വീടെനിക്ക് അപ്പനുമമ്മയുമാണെന്ന്അവൻ മറുവാക്ക് പറഞ്ഞു. വലിയ രാജ്യത്തിൻ്റെ പുറം ചുവരിൽ,അപ്പനവനൊരുവീട് വരച്ചു. പുറം ചുവരാണെന്നറിഞ്ഞിട്ടുംഅകം ചോരാതിരിക്കാൻസ്വപ്നങ്ങൾ മെടഞ്ഞൊരുമേൽക്കൂര തീർത്തു. വീട് വിട്ട്സ്കൂളിലേക്ക് പോകുമ്പോൾവെട്ടമില്ലാത്തവനെന്ന് പറഞ്ഞ്അവരവനെ കളിയാക്കി. വെളിച്ചമെനിക്ക് അപ്പനുമമ്മയുമാണെന്ന്,അവനവരോട്…

അരുണചിന്ത

രചന : എം. എ. ഹസീബ് അരച, ഞങ്ങളുടെയാകാശനീലിമയുംഞങ്ങളുടെ ഭുവനത്തിൻഹരിതാഭയുംമാരിവില്ലോർമ്മപോൽമാഞ്ഞു പോയി.! രാമ,മാരുതനന്ദനൻ,മൈഥിലിക്കായ്അരണി എരിച്ചുപടർത്തിയ കാട്ടുതീ, ലങ്ക വിട്ടയോദ്ധ്യതൊട്ടഖിലരാജ്യം പുകയുകയാണിന്നും.! ക്രൂരനാം ദശാനനൻ,ചവച്ചിടും വേദവതിജ്വലിച്ചു തുപ്പുംപ്രതികാര വഹ്നിയിൽ, മോഹവലയത്തിൽസീതയെക്കുരുക്കുവാൻ,മോഹനം, കൃഷ്ണ മൃഗമായ്മാരീചൻ പിറക്കുന്നെവിടെയും. മാർഗ്ഗം മുടക്കുവാൻമുഗ്ദ്ധാനുരാഗനിശാചരി താടക,മല്ലീശ്വരന്റെ പൂവമ്പുമായ്കാത്തുനിൽപ്പുണ്ടവീടിവിടം.! ധർമ്മാസ്ത്രമില്ലേദാശരഥി,നിന്നാവനാഴിയിൽ.? സ്നേഹരാജ്യം…

മാമ്പഴക്കാലം.

രചന : വന്ദന മണികണ്ഠൻ ഇനി നമുക്കോർമ്മതൻ തോണിയേറാംപഴയകാലത്തിലേക്കൊന്നുപോകാംസുഖമുള്ളൊരായിരം കഥയുറങ്ങീടുന്നനാട്ടുമാഞ്ചോട്ടിലായ്‌ ഒന്നിരിക്കാം. സ്നേഹബന്ധത്തിന്റെ നല്ലകാലത്തി‐ലേക്കൊത്തൊരുമിച്ചു തിരിച്ചു പോകാംനാട്ടുമാഞ്ചോട്ടിലായ് ഒത്തുചേരുന്നൊരുനാട്ടുക്കൂട്ടത്തെ തിരഞ്ഞു പോകാം. ഒരുകൊച്ചുകാറ്റിൽ കൊഴിഞ്ഞുവീഴുന്നൊരുകണ്ണിമാങ്ങക്കാലം തേടിപ്പോകാംതേനിറ്റുവീഴുന്ന മാമ്പഴം നുണയുവാൻഭൂതകാലത്തിലേക്കൊന്നുപോകാം. കുഞ്ഞുമനസിലെ മോഹങ്ങളറിയുന്നമുത്തശ്ലൻ മാവിനെയോർത്തുനോക്കാംതിരികെ മടങ്ങുമ്പോൾ മടിയൊട്ടുമില്ലാതെനാളേക്കൊരു മരം നട്ടിറങ്ങാം.

ചില മരങ്ങളുണ്ട്.

രചന : കല ഭാസ്കർ ചില മരങ്ങളുണ്ട്.കട പറിഞ്ഞിട്ടും ഉലയാതെനിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുണ്ട്.കാറ്റ് പല തരത്തിൽ;അല്ല,പല തരം കാറ്റുകൾപലവിധം ശ്രമിച്ചു നോക്കും. വീഴുമോഉള്ളുണങ്ങിയോപച്ചയോ പുതലിച്ചതോകാതൽ എന്ന് കണക്കെടുത്തുകാലം കടന്നു പോവും. ഉണങ്ങിക്കഴിഞ്ഞ,പൊറ്റ കെട്ടിയ മുട്ടുകളിൽപൂവിട്ട കാലത്തിൻ്റെഓർമ്മ പോലുമില്ലെന്ന്അവർ സ്വസ്ഥരാവും. ഗ്രീഷ്മം കത്തുന്നകണ്ണുകൾ…

പരസ്യം.

രചന : ജോർജ് കക്കാട്ട് ഒരു മേഘം പോലെ അയഞ്ഞതായി നിൽക്കുകലോക ഭൂപടത്തിന്റെ മുകളിൽ,വ്യർത്ഥമായ പരിഭ്രാന്തിയില്ലാതെക്രമേണ ബാഷ്പീകരിക്കപ്പെടുന്നു. ആരാണ് നിങ്ങളെ സമർപ്പിക്കാൻ ആഗ്രഹിക്കുന്നത്ഈ വൃത്തികെട്ട കഥകളിൽനിങ്ങളുടെ കലയുടെ പിന്നിൽ അവനെ കാണിക്കുകഒരു നീല മൂടൽമഞ്ഞ് മാത്രം. അടരുകളായി വേഗത്തിൽ ഊതി,നിങ്ങൾ ജീവിതത്തിൽ…

സ്വന്തം.

രചന:രാജൻ അനാർകോട്ടിൽ മണ്ണാർക്കാട്. മനസ്സിലേറ്റൊരുമുറിവുമായ്ഞാൻമണ്ണിലലയുന്നു, വിണ്ണിലേയ്ക്ക്പറന്നുമറയാൻകാത്തുനിൽക്കുന്നു, സ്വന്തമെന്നൊരുവാക്ക്കേൾക്കാൻനീറിടുന്നുള്ളം, ബന്ധമെന്നത്വാക്കിനുള്ളിൽതേങ്ങിമറയുന്നു, നന്മയുള്ളത്ഹൃത്തടത്തിൽവിണ്ടുവരളുന്നു, നാളെനല്ലതുകേൾക്കുവാനായ്കരള്കരയുന്നു.

വാട്ട്‌സ്ആപ്പിന് പകരം ഉപയോഗിക്കാവുന്ന മറ്റ് രണ്ടു ആപ്പുകൾ ഒന്ന് പരിചയപ്പെട്ടാലോ ?

ജോർജ് കക്കാട്ട് പുതിയ സ്വകാര്യതാ നയം കാരണം ധാരാളം ആളുകൾ വാട്ട്‌സ്ആപ്പിന് പകരം മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാൻ തുടങ്ങി.ഉദാഹരണത്തിന് സിഗ്നൽ,ടെലഗ്രാം ആപ്പ്ളിക്കേഷനുകൾ ആണ്.നമുക്ക് സിഗ്നൽ ടെലിഗ്രാം ആപ്പുകളെ ഒന്ന് താരതമ്യം ചെയ്താലോ ? കുറേപ്പേർ ഇതിനെക്കുറിച്ച് അറിവുള്ളവർ ആയിരിക്കും അങ്ങനെയുള്ളവർ…

സമയം

രചന : പട്ടം ശ്രീദേവിനായർ ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി. കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി. നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു! ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു. ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?…

കവിതയോട്

രചന:Jayasankaran O T കാത്തുനിന്നു ഞാൻ നിന്നെചക്രവാളത്തിൽ നീല-ക്കാറുകൾ നിറംവാർന്നുമാഞ്ഞുതീരുവോളവും കാത്തുഞാൻ ഹർഷോന്മാദനൃത്തമാടുവാൻ വിണ്ണിൽതാരകങ്ങളും, ചന്ദ്രലേഖയുമൊരുങ്ങുവാൻ. നിശ്ചലമേതോ സ്മൃതിവിഭ്രമശില്പംപോലെസ്തബ്ധമായ് മുന്നിൽവിശ്വപ്രകൃതി മുഴുവനും. കാറ്റടിക്കാതേ,യിലനീട്ടിയാടാതേ ,കിളിപാട്ടുപാടാതേ,പൂക്കൾകണ്ണുകൾ തുറക്കാതെ. ഞാനറിഞ്ഞീല, വെട്ടംപോയതുമിരുളിനുകാവലായെങ്ങും മിന്നാമിന്നികൾ തെളിഞ്ഞതും സന്ധ്യതൻനടയിലെപൊൽ തിരി പൊലിഞ്ഞതുമൊന്നുപാടുവാൻപോലുമെൻ്റെ നാവുണർന്നീല. നീ, വസന്തത്തിൻ ദൃശ്യകാവ്യമായ്…

മുണ്ടകൻ പാടം

രചന: Ammu Krishna ഏനന്നു പാടത്തു തടമെടുത്തതിൽഏഴിട്ടിടങ്ങഴി വിത്തു വിതച്ചതും ഞാറ്റുവേലയ്ക്കൊത്തു ഞാറു വളർന്നതുംനാലും കൂട്ടിമുറുക്കി ചുവപ്പിച്ചു ഞാറു പറിച്ചവളാടിയുലഞ്ഞേ…ഞാറ്റുപാട്ടീണത്തിലാടിയുലഞ്ഞേ.. മുണ്ടകൻ പാടവരമ്പത്തിരുന്നിട്ടുവരിക്കച്ചക്ക പുഴുക്കു,പ്പും കഞ്ഞിയും പ്ലാവിലക്കുമ്പിളിൽ കോരി കുടിച്ചതുംചെമ്മാനപ്പൂങ്കതിർ താഴും വരേയും വിയർപ്പിൻമണികൾ തുടച്ചുവടിച്ചങ്ങുലഞ്ഞു നിന്നേ… തെക്കൻക്കാറ്റിലവളാടിയുലഞ്ഞേ…കൂട്ടരോടൊപ്പമായ് ഞാറൊന്നു നട്ടതും…