കുഞ്ഞേ നിനക്കായ് …. Shyla Kumari
അക്ഷരമഗ്നിയായ്നാവിൻതുമ്പിലെത്തണംഅറിവു നേടി വളരണംവെളിച്ചമായിത്തീരണംനാവിലിന്നെഴുതുമീഅക്ഷരം നിന്നിലെആത്മചൈതന്യമായ്നിറയുവാനാശംസകൾവാക്കിലും നോക്കിലുംകുലീനത ശീലിക്കണംവാക്കു കൊണ്ടൊരാളെയുംനോവിക്കാതിരിക്കണംഅച്ഛനമ്മ, മാതൃഭാഷമാതൃരാജ്യമെന്നിവആർദ്രമാംവികാരമായ്മാനസേ വിളങ്ങണംനല്ലതു പറയണംനന്മ മാത്രം ചെയ്യണംതിന്മയെ അകറ്റി നിർത്തിജീവിതം നയിക്കണംവിത്തമാർജ്ജിക്കണംനല്ല മാർഗത്തിലൂടെയെന്ന്ചിത്തത്തിനുള്ളിൽഎപ്പൊഴും നിനയ്ക്കണംജാതിയൊന്നേയുള്ളുമനുഷ്യജാതിയെന്നു നീമറന്നിടാതെയെപ്പൊഴുംവളരണം മിടുക്കനായ്.കെട്ടകാലമാണിത്കെട്ടിടാതെ നോക്കണംകുഞ്ഞുപൈതലേ നിനക്കായിനേരുമാശംസകൾഇന്ന് അക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കുമായി സമർപ്പിക്കുന്നു..