മറന്നുവയ്ക്കരുതെന്ന്… Reshma Jagan
മറന്നുവയ്ക്കരുതെന്ന്പലതവണ ഓർമ്മപെടുത്തിയിട്ടുംതണുത്തുറഞ്ഞു പോവുന്നഎന്റെ മൗനത്തിൽനിന്നും നിനക്കെന്നെ വായിച്ചെടുക്കാനാവുന്നുണ്ടോ? മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാംപരാജയപെട്ടുപോവുന്നഎന്റെ കണ്ണുകളിലെതിരയിളക്കങ്ങളൊപ്പിയെടുത്ത്നിനക്കൊരുകടലുവരയ്ക്കാനാവുന്നുണ്ടോ? ചായക്കൂട്ടുകൾ നിറച്ച് എന്റെ നരച്ചആകാശത്തു നിനക്കൊരു മഴവില്ലുവരയ്ക്കാനാവുന്നുണ്ടോ? എങ്കിൽ എങ്കിൽ മാത്രംഎന്റെ സന്തോഷങ്ങളുടെഅതിരുകളിൽഞാനൊരു മുൾവേലി കെട്ടുന്നു…. ✍️ രേഷ്മ ജഗൻ