കവിയും ഭ്രാന്തനും
രചന : ഗഫൂർ കൊടിഞ്ഞി✍ കാഞ്ഞിരം കൈയ്ക്കുന്നഓരോ കവിതയുംകൊടുങ്കാറ്റുണരുന്ന ഗിരികൂടങ്ങളാണ്.കാളിമയുടെ സർപ്പദംശത്താൽകരൾ ചുരന്നുയരുന്ന വെളിപാടുകൾ,കവിഹൃദയത്തിൽ ഒരഗ്നിപർവ്വതം.മിനുമിനുപ്പാർന്ന കടലാസുകളുംഅച്ചിൽ തിളങ്ങുന്ന അക്ഷരപ്പൊലിമയുംകാലത്തിന്പുറംതിരിഞ്ഞാണിരിക്കുന്നത്.കടലാസ് ഗാന്ധാരിയെപ്പോലെ,കേവലം അസ്വസ്ഥമനസ്സിൻ്റെനൊമ്പരങ്ങളാവാഹിക്കാൻവിധിക്കപ്പെട്ട ഗർഭപാത്രം.പ്രസാദമായ കവിത കുറിക്കാൻപറന്നകന്നപ്രഭാതങ്ങളിലകംപൂഴ്ത്തികവി മൗനത്തിൻറ വാൽമീകങ്ങളിലൂടെതീർത്ഥായനം ചെയ്യുന്നു,യാത്രാന്ത്യത്തിൽതാൻ നിഷേധത്തിൻ്റെമദ്ധ്യാഹ്നത്തിലെന്ന് തിരിച്ചറിയന്നു.ഋതുക്കളുടെ പുനരാവർത്തനംപോലെഗാന്ധാരിമാരുടെഗർഭപാത്രമുടച്ചുവരുന്നഓരോകുഞ്ഞുംകൂരിരുട്ടിൻറെ കാളിമയേറ്റ്കരുവാളിക്കുന്നു.തൻ്റെ സർഗ്ഗബീജങ്ങളിൽഒരു നിഷ്കളങ്കഭ്രൂണമെന്നകവിയുടെ സ്വപ്നം…