Category: ടെക്നോളജി

കഴിയുന്നവരൊക്കെ സഹായിക്കണം.

പ്രിയപ്പെട്ടവരെ,ഞാൻ പ്രഭുലാൽ പ്രസന്നൻ. പൊതുസമൂഹത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ നിങ്ങൾക്ക് ഏവർക്കും സുപരിചിതനാണ്.നിങ്ങളുടെ മുൻപിലേക്ക് പ്രത്യേകിച്ചു എന്റെ ജീവിതം വിവരിക്കേണ്ടതില്ല എന്നതാണ് സത്യം. എങ്കിലും നിലവിലെ എന്റെ അവസ്ഥ ആണ് നല്ലവരായ സുമനസ്സുകളുടെ മുൻപിലേക്ക് ഒരു അപേക്ഷയുമായി വരാൻ എന്നെ…

പുലയർ

രചന : കവിതിലകൻ കെ പി കറുപ്പൻ✍️ മലയാളമതിങ്കലുള്ള ഹിന്ദു –ത്തലയാളി പ്രവരർക്കു പണ്ടുപണ്ടേപുലയാളൊരു ജാതിയെന്തുകൊണ്ടോവിലയാളെന്നു പറഞ്ഞു വന്നിടുന്നു ?അതി കാർഷ്ണ്യമെഴുന്നൊരിന്ദ്രനീല –ദ്യുതിചേരും പുലയാന്വയത്തിൽ നിന്നുംമതിമഞ്ജുളമാം യശസ്സു പൊങ്ങു –ന്നതിലാശ്ചര്യമെഴാത്ത ലോകരുണ്ടോ ?ഇനരശ്മി വഹിക്കയാൽ കറുത്തീ –യിനമല്ലാതിരുളിന്റെ മക്കളല്ലഘനകോമളനായിടും യശോദാതനയൻ തന്നവതാരമെന്നുമാകാംശരിയാണതിനുണ്ടു…

കൊമ്പൻ മീശ

രചന : രാജീവ് ചേമഞ്ചേരി ✍ കമ്പോളത്തിലെ വമ്പന്മാർ….!കൊമ്പൻമീശ കാട്ടി വാങ്ങീടുന്നവ!അംബരചുംബികളാം മുറിയിൽ-അടുക്കിയൊരുക്കി വയ്ക്കുന്നു! നാട്ടിൽ പെരുകും ഇന്ധനവിലയിൽ-നാളുകൾ തോറും കണ്ണിലിരുട്ടായ്…പാവങ്ങളുടെ വീടിനുള്ളിൽ-പതിവായെത്തുമതിഥിയ്ക്ക് സ്വർണ്ണവില! തല പുകയുന്നു മനമുരുകുന്നു……!താളം തെറ്റിയ വിലനിലവാരപ്പട്ടികയാൽ!നാണയമൂല്ല്യതകർച്ചയെന്നും മുന്നിൽ-നരന് വിലയോ ശോഷിച്ചില്ലാതെയായ്! കടക്കെണി മൂത്ത് അവനിയിൽ നമ്മൾകരുത്താർന്ന…

അമ്മ അച്ഛനാവുമ്പോൾ

രചന : ഐശ്വര്യ സാനിഷ്✍ ഒരമ്മ അച്ഛന്റെകുപ്പായമണിയുമ്പോൾരണ്ടു പാദങ്ങൾക്കടിയിലുംകൈവെള്ളകൾക്കുള്ളിലുംപത്തു വിരലുകൾ കൂടികിളിർക്കുന്നുനടന്നു പോയവഴികളിൽ കൂടിയിപ്പോൾനാലു കാലുകളിലോടുന്നവളാകുന്നുഅവളുടെ ആകാശമിപ്പോൾവിസ്തൃതിയേറിയതാകുകയുംരണ്ടു സൂര്യനാലുംരണ്ടു ചന്ദ്രനാലുംകോടിക്കണക്കിന്നക്ഷത്രങ്ങളാലുമവളതിനെ സമ്പന്നമാക്കുകയുംചെയ്യുന്നുസമചതുരത്തിലുള്ളൊരുവീടിനെ വലിച്ചു നീട്ടിഓരോ മൂലയിലുമോരോസൂര്യകാന്തിത്തൈകൾ നടുന്നുഒരു ദിവസത്തെനാലായിപകുത്തെടുത്ത്രണ്ടു ഭാഗംനാളേക്ക് മാറ്റിവെക്കുന്നുനോവുന്ന ചിത്രങ്ങളെവൃത്തിയായി മടക്കി വെച്ച്പെട്ടിയിലൊതുക്കിഅട്ടത്തേക്കു വലിച്ചെറിയുന്നുചിരിച്ചു കൊണ്ട്കരയുകയുംകണ്ണടക്കാതെഗാഢമായുറങ്ങുകയുംചെയ്യുന്നവളാകുന്നുഒരമ്മഅച്ഛനായി മാറേണ്ടുമ്പോൾതീർത്തുംതികഞ്ഞൊരുമായാജാലക്കാരി കൂടിയാകുന്നു!…

ചിദാകാശ പൊരുൾ.

രചന : ജയരാജ്‌ പുതുമഠം✍ മഴയുണ്ട് വഴികളിലെങ്കിലുംമിഴി കൂർപ്പിക്കുന്നു ഞാൻവഴികൾ തേടിമറിമായമാണവിടെയെന്ന-റിയുമെങ്കിലുംതിരയണമല്ലോ അഴകുതേടിവഴിവിളക്കുകളണയുന്തോറുംമനമാകെ തിരകൾതീർത്ത്മിഴികളിലൊരുതിരി ഉണരുമെന്നിൽമലർവാടി നിറയെ ശ്രുതികളുമായ്അകലെനിന്നൊരു മുരളികഒഴുകിയണയുന്നുണ്ടെൻ-ചുഴികൾ ചാരെഅതിൽനിന്നൊരു ചന്ദ്രികചിരിതൂകി തിരനോട്ടമുണ്ടെൻചിദാകാശ തീർത്ഥപ്പൊരുളുകളിൽ.

ഇടവപ്പാതിയിൽ

രചന : ആർ.കെ.തഴക്കര ✍ ഇടവമെത്തിപ്പാതി യായില്ലതിൻ മുൻപുമഴപൂരമാണെന്റെ യിടനാട്ടിലും!മലനാട്,ഇടനാട്തീ രപ്രദേശത്തി-ലിനിയുമുണ്ടാകുമോ ദുരിതകാലം? ഇടവിട്ടുപെയ്യുന്ന മഴയേ!നിൻ ഹൃത്തിലുംഅലിവില്ലേ യെന്തിനീക്കലിതുള്ളലും?ഇടിവെട്ടിപ്പെയ്യവേ പൈക്കളും പേടിച്ചി-ട്ടകിടു ചുരത്താഞ്ഞീക്കിടാക്കൾ പഷ്ണി! ഇടവപ്പാതികഴിഞ്ഞീ പ്പാഠശ്ശാലക-ളിളമുറയ്ക്കായിത്തുറന്നിടേണ്ടേ?പുതുപുത്തനിട്ടേറെ ച്ചെറുമക്കളെത്തവേവഴിമാറിപ്പെയ്യാൻ മറന്നിടല്ലേ. മഴനൃത്ത മിഷ്ടമാണെങ്കിലും നിന്നുടെകലിതുള്ളിയാട്ടവും നിർത്തിടയ്ക്കായ്.അമിതമായാലു മീമഴയെശ്ശപിക്കുവാൻമടിയേതുമില്ലാതെ മുത്തശ്ശിമാർ! മഴ മഴ!…

കലികാല കോലങ്ങൾ

രചന :- ടി.എം. നവാസ് വളാഞ്ചേരി ✍ പൊന്നായി കരളായി നാം വളർത്തുന്ന പൊന്നു മക്കൾക്ക് വളർത്തിടങ്ങളിൽ നിന്നും ലഭിക്കുന്ന പരിശീലനങ്ങളും പ്രചോദനങ്ങളുമായിരിക്കും അവനിലെ മനുഷ്യ സംസ്കൃതിയെ രൂപപ്പെടുത്തുക. നവതലമുറയിലെ കുഞ്ഞു മക്കൾ യാത്രയയപ്പെന്ന ഓമനപ്പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ജീവിതത്തിൽ നിന്നു…

ആരോഗ്യം

രചന : രാജീവ് ചേമഞ്ചേരി ✍ ആഞ്ഞു വലിക്കുന്നു ആശ്വാസമെന്നോണം!ആർത്തിയാൽ കുടിക്കുന്നുയെല്ലാം മറക്കാൻ!ആരും പറഞ്ഞാൽ കേൾക്കാത്ത കാതുമായ്-ആർക്കോ വേണ്ടി ജീവിച്ചു തീർക്കുവോർ…. ആകസ്മികമായ് വന്ന് ചേരും തളർച്ചയിൽ !ആർത്തു കരയുന്നു ചുറ്റിലും നോക്കുന്നു!ആതുരാലയത്തിൻ പങ്കയെ ധ്യാനിച്ച്-ആയുസ്സിൻ സ്പന്ദനം നീട്ടുവാൻ കേഴുന്നു. മണ്ടത്തരം…

ഒറ്റിവെക്കപ്പെട്ടവർ

രചന : പ്രവീൺ സുപ്രഭ✍️ നഴ്സസ് ദിനാശംസകൾ ….. മരണം പകയോടെ പടരുന്ന ദുരിതകാലത്തുംഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾമൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർ ഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർനീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടുംസ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ . കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,പാദസ്വനം…

നിഷ്പക്ഷൻ

രചന : ഹാരിസ് എടവന✍ എനിക്ക് നിക്ഷ്പക്ഷരെപേടിയാണ്.അവരാണ്അമ്മയെ തല്ലിയപ്പോൾരണ്ടു പക്ഷമുണ്ടെന്നുപറഞ്ഞത്.അവരാണ്കലാപം നടക്കുന്ന തെരുവിൽശവപ്പെട്ടിഡിസ്കൗണ്ട് വിലയ്ക്ക് വിറ്റത്.വിശന്നു മരിക്കുന്നവർക്കായ്‘ദാരിദ്ര്യവും ജനസംഖ്യാവർദ്ധനവും’എന്ന വിഷയത്തിൽസിമ്പോസിയം സംഘടിപ്പിച്ചത്.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്.അഭയാർത്ഥികളെപ്പറ്റി സംസാരിക്കുമ്പോൾപലായനങ്ങൾ നാഗരികതനിർമ്മിച്ചതിനെപ്പറ്റി പറയും…അലക്കാത്ത അടിവസ്ത്രമിട്ട്ജാതിരഹിതരാജ്യത്തെസ്വപ്നം കാണുംതുല്ല്യതയെക്കുറിച്ച് വാചാലരാവുമ്പോഴുംഅവർ നീതിയെപ്പറ്റി സംസാരിക്കില്ല.സ്വാതന്ത്ര്യത്തിനായി ദാഹിക്കുമ്പോഴുംകാരാഗൃഹങ്ങളെ കാണില്ല.എനിക്ക് നിക്ഷ്പക്ഷരെ പേടിയാണ്…അക്രമികൾക്കു…