പത്തിരിക്കള്ളി
രചന : സുബിന മുനീബ്✍ രണ്ട് നാഴി പത്തിരിക്ക്കുഴക്കുമ്പോൾ പൊടിഅവളോടെന്നുംപിണങ്ങി മാറി നിൽക്കും..നോമ്പെടുത്ത്വയ്യാത്ത പണിക്ക്നിക്കണോ എന്ന്കൂടെക്കൂടെകെറുവിക്കും…ദോശയോനെയ്ച്ചോറോവെച്ചിരുന്നേലെനിക്കിട്ട്ചാമ്പണോഎന്നിളിച്ച് കാട്ടും..കുഴച്ച് കുഴച്ച്പതം വരാത്തപൊടിയിൽ നോക്കിപത്തിരിയുംതരിക്കഞ്ഞിയുമില്ലാതെന്ത്നോമ്പെന്ന്അവളൂറ്റം കൊള്ളും.ആറുനാഴി പൊടിപുഷ്പം പോലെകുഴച്ചെടുത്തകട്ടച്ചങ്കുകളെചേർത്തിളക്കും..പത്തിരി കുഴക്കാത്തപെണ്ണിനെന്തോകുഴപ്പമെന്നആശ്ചര്യ ചിഹ്നങ്ങളെകൂടെക്കുഴക്കും..വീട്ടാരെഹൃദയത്തിലേക്കൊരു വഴിപത്തിരിക്കല്ലിലാന്ന്ഉമ്മാടെതേൻ വാക്കിത്തിരിപലമ്മലിടും..ആധിയിലീവിധംപരത്തിയവകനലിലിട്ട്പൊള്ളിച്ചെടുക്കും.സ്നേഹത്തിൻ്റെതേങ്ങാപാലൊഴിച്ച –പോലെന്ന് വീട്ടുകാർസന്തോഷപ്പെടും…നോമ്പിനിതിലും വല്യകൂലിയെന്തെന്നോർത്ത്അവളപ്പോൾപുഞ്ചിരി തൂകും…■■■ (വാക്കനൽ)