Category: ടെക്നോളജി

പതിവ്രത

രചന : രവീന്ദ്രനാഥ്‌ സി ആർ ✍ പതിയുടെ നന്മക്കായ് വ്രതം നോൽക്കുന്നവൾപാതിയെ മനസ്സാൽ ദിനം പൂജ ചെയ്യുന്നവൾതാലിയും സീമന്ത രേഖയിൽ കുങ്കുമവുംഅഴിയാതെ പടരാതെ സൂക്ഷിച്ചീടുന്നവൾ മാനസവാടിയിൽ നറുപുഷ്പമായവൾപാതിക്കു പതിവായ് സുഗന്ധിയാകുന്നവൾകയ്യും കണക്കും തെറ്റാതെ നോക്കവൾതാങ്ങായി തണലായി വീട്ടിലുണ്ടാമവൾ പാതിവ്രത്യത്തിൻ മഹത്വം…

ഭാര്യ അത്രപോര…

രചന : നോർബിൻ നോബി ✍ ഞാൻ ആദ്യമായി കാണുമ്പോൾഎന്തൊരു ചന്തമായിരുന്നു അവൾക്ക്.കൂടെയുള്ളവരെയും, രക്തബന്ധങ്ങളെയുംവിട്ടുപേക്ഷിച്ച്. കതിർമണ്ഡപത്തിലേക്ക്,അവൾ നടന്നു നീങ്ങിയതും.ഞാൻ ചാർത്തിയ താലിയും അണിഞ്ഞുഎന്റെ കൈ കോർത്ത് നടന്നതും .മനസ്സും, ശരീരവും പരസ്പരം പങ്കുവച്ചുഞങ്ങൾ ഒന്നായി തീർന്നതുംആമോദത്തോടെ തുടർന്നിരുന്നജീവിത ആഘോഷത്തിന്റെമധുരം കുറഞ്ഞു തുടങ്ങിയപ്പോൾതന്റെ…

പരിത്യാഗി

രചന : രാജൻ.സി.എച്ച് ✍ ഒറ്റക്കാലനായൊരാള്‍നടക്കും ഒറ്റച്ചെരിപ്പില്‍അതിന്നിണയെയുപേക്ഷിച്ച്.തന്‍റെ ഇണച്ചെരിപ്പിനെഅതോര്‍ക്കുന്നുണ്ടാവുമോ?താനിനി അയാളുടെഒറ്റക്കാലില്‍ നടക്കുംപാതകള്‍,ദൂരങ്ങള്‍തന്‍റെ ജന്മദൗത്യംനിറവേറ്റുന്നതായി.എന്നാലുപേക്ഷിക്കപ്പെട്ടമറ്റേ ചെരിപ്പോ,അത്രയും അവഗണിക്കപ്പെട്ടനിരാലംബനായഏകാകിയായദുഃഖിതനായനിസ്വമായൊരു ലോകംതുറസ്സായിക്കിടപ്പാവുംഅനങ്ങാനാവാത്തജീവിതത്തില്‍.ഒരു കോട്ടവും തട്ടാത്തഎന്നും പുതുതായഅസ്പൃശ്യനായഉപയോഗശൂന്യനായഒരാത്മാവിന്‍റെഏകാന്തധ്യാനംആരറിയുന്നു?നാമതിനെ നോക്കും:പരിഹാസത്തോടെവേദനയോടെവെറുപ്പോടെവിസ്മയത്തോടെഅറപ്പോടെനിസ്സഹായതയോടെസഹതാപത്തോടെഇണയറ്റൊരാളെയെന്ന പോലെഒറ്റക്കണ്ണനെയെന്ന പോലെക്രൂരനെആഭാസനെപാപിയെയെന്ന പോലെഅവജ്ഞയോടെ കാണും.ചെരിപ്പെന്നാല്‍ഒറ്റയല്ലെന്ന്എങ്ങനെ നിസ്സാരവല്‍ക്കരിക്കാനാവുംലോകത്തിന്?പരിത്യാഗികളെഎങ്ങനെ അന്യവല്‍ക്കരിക്കാനാവുംകാലത്തിന്?

എത്ര എത്ര പെട്ടെന്ന് ..

രചന : നിർമല അമ്പാട്ട് ✍ മനോഹരമായ ഗേറ്റ് തുറന്നു രണ്ടുഭാഗവും പൂക്കളാൽ അലങ്കരിച്ച വഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ നീലിമക്ക് അല്പം സങ്കോചമുണ്ടായിരുന്നുവഴിയുടെ രണ്ടുഭാഗവും പൂന്തോട്ടംപൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നല്ലൊരു കിളിക്കൂടൊരുക്കിയിട്ടുണ്ട് അതിനുള്ളിൽ ലവ് ബേർഡ്‌സ് പ്രണയമർമ്മരങ്ങൾ മൊഴിഞ്ഞ് കിന്നരിച്ചുകൊണ്ടിരിക്കുന്നു. നല്ല ലക്ഷണം…

പുനർജ്ജനി

രചന : സതി സതീഷ് ✍ വാക്കുകൾ മരിക്കുമ്പോൾ“അരുതേ”എന്നലമുറയിട്ടുകണ്ണീർ പൊഴിക്കില്ല …പതം പറഞ്ഞു വിതുമ്പില്ല..കൂടെ കൂട്ടണമെന്ന്വാശി പിടിക്കില്ല…വാക്കുകളെരിഞ്ഞൊടുങ്ങിയചിതയിൽഎടുത്തുചാടിമൃതി വരിയ്ക്കില്ല…പുഞ്ചിരിയുടെകൊഞ്ചലുകളുടെ ആടയാഭരണങ്ങളഴിച്ചുവച്ച്മൗനത്തിൻവെള്ളപ്പുടവയണിഞ്ഞ്മൂകം തേങ്ങി വാക്കുകളുടെ പുനർജ്ജനിയ്ക്കായ്ഈ ജന്മം മുഴുവൻകാത്തിരിക്കും ..ചില ഒറ്റപ്പെടലുകൾഅങ്ങനെയാണ്…….ചില നിമിഷങ്ങളിൽനിസ്സാരമെന്നു തോന്നുന്നഒരൊറ്റനിമിഷത്തെഒറ്റപ്പെടലിന്റെവേദനയകറ്റാൻഒരു ജന്മം മുഴുവനുമുള്ളചേർത്തു നിർത്തലുകൾക്കാവില്ല.

കവിത :- അഘം.

രചന :- ബിനു. ആർ.✍ അഘങ്ങൾ നിറയുന്നൂ,ഭൂമിയുടെപരപ്പിൻ തിരുമുറ്റത്ത്‌ഒന്നല്ല രണ്ടല്ല,ഒന്നിനുമപ്പുറം രണ്ടിനുമപ്പുറംകോലംകെട്ടിയ കാഴ്ചകളെല്ലാംഅറിവിൻ മൂർത്തരൂപമെന്നുപേർകേട്ടമനുഷ്യനെന്നപദത്തിന്ന് നാണക്കേടിൻമുഖംപകർന്നുനൽകിയവർവൃത്തികേടിൻമുഖത്ത്ഇരുമ്പുപഴുപ്പിച്ചു വയ്‌ക്കേണ്ടുംചെയ്തികൾ ചെയ്തവർകണ്ടുംകേട്ടുംകേട്ടറിഞ്ഞുംനാടിൻവാഴ്‌വുകൾനാട്ടറിവുകൾകണ്ടുംകേട്ടുംതപിച്ചുംമാനവരാശികളെല്ലാംകണ്ണുപൊത്തിയുംചെവിപൊത്തിയുംവാപൊത്തിയുംകൊഞ്ഞനംകുത്തിയുംകണ്ടന്ധാളിച്ചുനിൽപ്പൂഭൂമിതൻ ജന്തുജാലങ്ങളിൽദൈവത്തിൻതിരുപ്പിറവിയുള്ളവർ!ചിരി സ്വന്തമായുള്ളവർ!ബുദ്ധിയും ബോധവുംകൂടെപിറപ്പായുള്ളവർ!,മാനവർ..തിരുകുലം…!

ഹാ! മനുഷ്യൻ.

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ വലിയൊരു ഗോളത്തിലുപരിതലത്തി –ലരിച്ചുനടക്കുമുറുമ്പു പോൽ, മാനവൻ.വലിയവനെന്നു ധരിച്ചു നടക്കുമീമാനവനെത്ര നിസ്സാരനെന്നറിയുക! കണ്ണടച്ചൊന്നു തുറക്കുന്നതിൻ മുന്നേമണ്ണടിഞ്ഞീടുമൊരുവൻ, കാലൊന്നിടറുകിൽകാണുകിലവനുണ്ടു ഭാവം, ഭൂലോകംകൈകളാലമ്മാനമാടുവതവനെന്ന പോൽ. ഇന്നലെയെന്തന്നറിയാത്തൊരജ്ഞനിവ നിനിനാളെയുമെന്തന്നറിയാത്തൊരജ്ഞൻ !‘വർത്തമാനത്തിൻ ‘ ഔദാര്യരക്ഷയാൽമർത്ത്യനുയിരോടിരിപ്പൂ മാത്രകൾ സത്യമിതു! അതികായനെന്നവൻ ചിന്തിക്കയാ –ലപരജന്തുകുലത്തിനു…

ഈ വഴിയോരത്ത്

രചന : ജയേഷ് പണിക്കർ ✍ തനിയെ നിന്നെത്ര നാളായി ഞാനീവിധം പലതരം കാഴ്ചകളെൻ്റെ മുന്നിൽതണലേകിയെത്രയോ തളരുന്നവർക്കങ്ങുമഴു ഭയന്നങ്ങു കഴിച്ചിടുന്നുഉരിയരിയ്ക്കായങ്ങു വയറടിച്ചങ്ങനെമധുരമായ് പാടുന്ന പൈതങ്ങളുംവഴി തെറ്റി വന്നൊരു വയോധികനെന്നുടെ മടിയിലിരുന്നങ്ങു വിശ്രമിപ്പൂഇളനീരുമായിങ്ങു കാത്തിരുന്നങ്ങനെപഥികർ തൻ ദാഹമകറ്റിടാനായ്ഇരുവശമായങ്ങു നിൽക്കുന്നുമിഴിതുറന്നറിയാതെ പേരുള്ള പൂക്കളുമേകൊടിയതുയർത്തിയങ്ങൊരുപാടുപേരങ്ങു തെരുതെരെ…

മലർമാല്യം

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ മുറ്റത്തിന്നറ്റത്തെ ചെമ്പകച്ചോട്ടിൽ ഞാൻകുടമുല്ല ത്തൈയ്യൊന്നു നട്ടു.പുതു ലോകം കണ്ടൊരു ശലഭം പോൽ മുകുളങ്ങൾ ഓരോന്നായ് പൊട്ടി മുളച്ചു.കാറ്റിൻ തലോടലേറ്റ ലതകളും സുന്ദരിയായി ചമഞ്ഞു നിന്നു.മൊട്ടിട്ടു വന്നൊരു കുടമുല്ല ത്തൈയ്യിനെ ചെമ്പകം കണ്ടു കൊതിച്ചു.നാളുകളേറെ…

പുനർജ്ജന്മം

രചന : ആതിര തീക്ഷ്ണം ✍ അടുത്ത ജന്മത്തിൽആരാവണമെന്നചോദ്യങ്ങൾക്ക് മുന്നിൽപുഞ്ചിരിച്ച ഒരുത്തരമേഞാൻ കേട്ടതുള്ളുഎനിക്കൊരു ഗൗളി ആയാൽ മതിയെന്ന്. അതെന്തിനാണ്?എന്നെ ആക്രമിക്കാൻഅധിക്ഷേപിക്കാൻഓടിവരുന്നവരുടെമുന്നിലേക്ക് വാല് മുറിച്ചിട്ട്പൊട്ടിചിരിച്ചു കൊണ്ടോടി മറയാൻ..പലപ്പോഴും ഞാൻ മരിച്ചുപോയെന്ന് കരുതിയവർക്ക്മുന്നിൽ പൊട്ടിപ്പോയവാലിൻകഷ്ണത്തിനു പകരംപുതിയത് മുളച്ചെന്ന്കാണിച്ചോടി തുള്ളാൻ.. അവരുടെ അസത്യങ്ങൾക്ക്ഞാൻ ചിലച്ചു കൊണ്ട്സത്യമാണെന്നു…