ടീച്ചറമ്മ.
കവിത : ഷാജു. കെ. കടമേരി* ബസ്സിറങ്ങികോളേജിലേക്കുള്ളനടത്തത്തിനിടെമോനേയെന്നൊരു വിളിപിന്നിലൂടെ ഓടിക്കിതച്ചെത്തി.ഫുട്പാത്തിൽ അങ്ങിങ്ങായ്ചിതറിവീണ മഴത്തുള്ളികളിൽമേഘക്കാറ് കീറിമുറിച്ച്വെയിൽനാളങ്ങൾചിത്രം വരയ്ക്കാൻതുടങ്ങിയിരുന്നു.മാസ്ക്ക് ധരിച്ച മുഖത്തെതിളങ്ങുന്ന കണ്ണുകൾഎന്റെയടുത്തേക്ക്നടന്നടുത്തു.വറുതിയുടെ ചുണ്ടിൽകവിത പൂത്തിറങ്ങുന്നവെയിൽഞരമ്പുകളിൽകണ്ണീരടർന്ന പഠനകാലത്തിന്റെകനൽവഴികളിൽ കൈകാലിട്ടടിച്ചനിഴൽചിത്രങ്ങളിലേക്കിറങ്ങികൈപിടിച്ചുയർത്തിആകാശത്തോളം സ്നേഹംഅളന്നുതന്ന എന്റെ ടീച്ചറമ്മ.വിശേഷങ്ങൾക്ക് ചിറക് മുളച്ചുഞങ്ങൾക്കിടയിൽ വാക്കുകൾകെട്ടിപ്പിടിച്ച് സന്തോഷക്കണ്ണീർവാർത്തു.“പഠിപ്പിക്ക്യാണ് “ന്നെന്റെമറുപടിയിൽ ടീച്ചറുടെ കണ്ണുകളിൽആയിരം സൂര്യനാമ്പുകൾഓളം…