കവിത : ജോയി ജോൺ* എട്ടാം ക്ലാസ്സിലെ മെലിഞ്ഞൊട്ടിയ സാമൂഹികപാഠത്തിൻ്റെഅന്ത്യത്തിലെ അഞ്ചു താളുകളിലാണ്പൗരധർമ്മം എഴുതിചേർക്കപ്പെട്ടിരിക്കുന്നതെന്ന്വിദ്യാർത്ഥിക്കറിയാം!ധർമ്മമെന്തന്നയറിയാത്തപൗരന്മാരുടെചരിത്രമായതിനാലാവാം പുസ്തകം മെലിഞ്ഞുണങ്ങിയതെന്നവൻപുസ്തകത്തിൻ്റെപുറം താളിൽ കുറിച്ചിട്ടു!ചരിത്രത്തിനുംപൗരധർമ്മത്തിനുമിടയിൽകുടുങ്ങിക്കിടക്കുന്നഭൂമിശാസ്ത്രത്തിലൂടെയവൻതിരഞ്ഞെത്തിയത്അറബിക്കടലിൽ പൊന്തി നിൽക്കുന്നജൈവ,വർണ്ണ വൈവിധ്യങ്ങൾക്കുത്തുംഗമേറിയ പവിഴദ്വീപിലേക്ക്!ഇന്നിൻ്റെ ഭൂമിശാസത്രത്തിലൂടെ ,പരതിയപ്പോഴാണ്മനുഷ്യാവകാശധ്വംസനങ്ങളെ അവൻ വായിച്ചെടുത്തത്,സാംസ്ക്കാരികപൈതൃകാധിനിവേശത്തിൻ്റെ നേർക്കാഴ്ചയിലെത്തിയത്!തദ്ദേശീയസ്വാതന്ത്ര്യത്തെപാരതന്ത്ര്യത്തിൻ്റെ കൂട്ടിലടച്ചെന്നവൻ, പൗരധർമ്മത്തിൻ്റെഒന്നാം താളിൽ കുറിച്ചിട്ടു!പൊടുന്നന്നെ,സാമൂഹികപാഠമടച്ചുവച്ചവൻ,കണക്കു പുസ്തകത്തിലൂടെഭാവിയിലേയ്ക്കുള്ളകൂട്ടലും കിഴിക്കലും…