ചിങ്ങം പിറക്കവേ…. എൻ.കെ അജിത്ത് ആനാരി
ഭൂതകാലത്തിൻ്റെ മുറ്റത്തു പാറുന്നൂമൂകമായ് തുമ്പികൾ വട്ടത്തിലായ്പീതവും ശ്യാമവുമൊന്നിച്ചു ചേർന്നുള്ളകുഞ്ഞിച്ചിറകുകൾക്കെന്തുഭംഗി മുക്കുറ്റി വെമ്പുന്നു പൂക്കൂവാൻ നന്നായിമുറ്റത്തെയത്തക്കളത്തിലേറാൻചെറ്റെഴുമായിരം വർണ്ണം വിരിക്കുന്നുപുഷ്പങ്ങളോണം വിളിച്ചുചൊല്ലാൻ ചെറ്റപ്പുരകളിൽ ചാണകം തേക്കുന്നുമുറ്റങ്ങൾ ചെത്തി വെടിപ്പാക്കുന്നുഊഞ്ഞാലുകെട്ടുവാനായത്തിലാടുവാൻകുതൂഹലത്തോടെ ശൈശവങ്ങൾ കർക്കടകത്തിൻ്റെ പട്ടിണിപ്പാട്ടുകൾ,ചേട്ടയോടൊപ്പം പടിയിറക്കിപൊൻവെയിലെത്തുന്നു, മിന്നിത്തിളങ്ങു-ന്നൊരുത്സവംവന്നെന്നു ചൊന്നിടുന്നു കാറൊളിതുള്ളിക്കളിച്ചതാം മാനത്തുവാരൊളിമെല്ലെയുദിച്ചിടുമ്പോൾസൂര്യബിംബത്തെ മറച്ചതാം മേഘങ്ങൾപെയ്തൊഴിഞ്ഞീമണ്ണ് കന്യകയായ്…