Category: ടെക്നോളജി

മഷിത്തണ്ടും മയിൽപീലിയും

രചന : മോനികുട്ടൻ കോന്നി ✍ മായ്ച്ചു കളഞ്ഞിതേ,മായികകൽപ്പലകയിൽമായാത്ത മാധുര്യാക്ഷരക്കൂട്ടിൻ വരികളുംമാനസരഥവേഗത്തോടവയെല്ലാമിന്നുംമാസ്മരിക ജ്ഞാനാഗ്നിയായീ ജ്വലിച്ചു നിൽപ്പൂമയൂരലാസ്യ മോഹിത നയനത്താലൊട്ടുംമതിവരാതെ മഴവില്ലും കുലച്ചു നിന്നൂമയിലാടിക്കൊഴിച്ചിട്ട പട്ടുചേലപ്പീലിമതിയഴകേറിയുള്ളോരെടുത്തു വന്നതുംമതിയുറച്ചിടാതുള്ളിളയോർക്കു വെറുതെമതിപ്പുവരുത്തിടാനോതിക്കൊടുത്തുവല്ലോമടക്കിയപുസ്തകത്തിൽ ഇപ്പീലി നിവർത്തിമനസ്സുചേർത്തുവെച്ചാലിതു പെറ്റിടും സത്യം!മഷിത്തണ്ടിനാലക്ഷരം മായ്ച്ച ജാലം പോലെമയിൽപ്പീലിയും പെറ്റുപെരുകിടും, കാണുവാൻമനമതും,കൊതികൊണ്ടുനിന്നിരുന്നുവല്ലോമറന്നതില്ലപ്പുസ്തകത്താൾ, അടയാളവുംമഷിത്തണ്ടും…

ഗൃഹാതുരം

രചന : ജയശങ്കരൻ ഒ.ടി.✍ മാപ്പു നൽകുക മങ്ങിപ്പോയൊരീ ചുവരിൻ്റെകോണിലീ ചിത്രം പൂക്കൾവിതറിപ്പതിക്കട്ടെ.കാലമീ ശുഭ്രാംബരഭിത്തിയിൽ കരിപൂശിമേഘവർണ്ണമായെങ്ങും.കണ്ണുനീർ മഴകളിൽനാമെഴുതിയ മയിൽപീലി തൻ നടനങ്ങൾസ്വപ്നമായകന്നു പോയ്.മാപ്പുനൽകുക മങ്ങുംചിത്രമിച്ചുവരിൻ്റെകോണിലായ് പതിച്ചിടാംപുഷ്പമാല്യങ്ങൾ കൊരുത്തണിയിച്ചിടാമെന്നുംവാടി വീഴാതേ മാറ്റാൻപൊൻവെളിച്ചത്തിൽ നൂലിൽപുഞ്ചിരിക്കുമ്പോൾ കാറ്റിൽഗന്ധമായ് നിറഞ്ഞിടാൻ.നീയുറങ്ങുക ശാന്തംനീയുറങ്ങുക ,വരുംകാലമെൻ സങ്കല്പങ്ങൾവ്യഥ തൻ കരിമഷിപൂശി…

തൊഴിലിനെ ലാളിച്ചവൻ

രചന : ജയൻതനിമ ✍ ആളിക്കത്തുമഗ്നിച്ചിറകുമായാകാശം.ചുട്ടുപൊള്ളിച്ചുരുകി വീശും കാറ്റ്.ഉണങ്ങിയ ശിഖരങ്ങൾക്കടിയിലിത്തിരിതണലിലിറ്റു ജലത്തിനായ് കേഴും പറവകൾ.വീണ്ടു കീറി വറ്റിവരണ്ട പുഴകൾ.ഉറവ വറ്റി , ചുരത്താത്ത കിണറുകൾ, നീർത്തടങ്ങൾ.കത്തിപ്പഴുക്കുമീ ഭൂഗോള പരപ്പിൽപൊരിവെയിലിൽ, പിടയുമിടനെഞ്ചുമായ്പശിയടക്കാൻ പാടുപെടുന്ന പണിയാളർ.സൗധങ്ങൾ പടുത്തും ചക്രങ്ങൾ തിരിച്ചുംഅദ്ധ്വാനിക്കുന്നവർ.ആജ്ഞാപിക്കുന്നവനല്ലആജ്ഞാനുവർത്തിയനുസരണ ശീലൻ.അടിയാളനടിമ.അവനാണുടയോൻ.തൊഴിലിലാളി കത്തുന്നവൻതൊഴിലിനെ ലാളിക്കുന്നവൻ.ഭൂമിയിലെ…

ഉത്തിഷ്ഠത

രചന : എം പി ശ്രീകുമാർ✍ ഇന്നെൻ കണിക്കൊന്നെനിനക്കെന്തെ മൗനം!ഇനി തപം വിട്ടി-ട്ടുണരുക വേഗംപൂക്കാൻ മറന്നുവൊപൂർണ്ണത നേടുവാൻസ്പുടം ചെയ്കയാണൊസ്വയം സിദ്ധിയെല്ലാം.വിഷുക്കാല്യമെത്തിവിഷുപ്പക്ഷി പാടിവിഷുക്കണി കണ്ടുകൈനീട്ടം കഴിഞ്ഞുപുതുമഴ പെയ്തുകുതിർന്ന മണ്ണിലായ്നിലമൊരുങ്ങുന്നുനിറം പകരുന്നുവിതക്കുന്നു വിത്ത്വിതക്കുന്നു സ്വപ്നംഇന്നെൻ കണിക്കൊന്നെനിനക്കെന്തെ മൗനം!ഇനി തപം വിട്ടി-ട്ടുണരുക വേഗംവെയിൽ കത്തും പകൽകടന്നങ്ങു…

ആത്മസുഹൃത്ത്.

രചന : ബിനു. ആർ ✍ ആത്മാവുപോലും മരവിച്ചിരിക്കുമിക്കാലംആത്മസുഹൃത്തേ നീയെവിടെയാണ്!ആനന്ദതുന്ദിലമാണെന്നോർമ്മകൾആകാശം മുട്ടെ ജ്വലിച്ചു നിൽപ്പൂ! ചെറുവാല്യക്കാരായന്നു നടന്നകാലംചെറുപഠനമുറിയിൽ മഷിത്തണ്ടിനാൽചെറുസ്ലേറ്റുകളിൽ കല്ലുപെൻസിൽവരകളൊന്നായ് മായ്ചകാലം മറക്കുവതെങ്ങിനെ ഞാൻ എൻതോളോടുതോൾ കൈയിട്ടു നടക്കുംആത്മസുഹൃത്തിനെ,കണ്ണിൻകാഴ്ച്ചയിൽപോലും കാണാതിരിക്കുവതെങ്ങിനെ ഞാൻ! അമ്മതൻ സ്നേഹമൂറും പാൽമണംപോൽഅരുമയായ് ഊട്ടിയ പല കാലങ്ങളിൽനീയെൻകരവിരുതിൻ സാന്ത്വനംകണ്ടനാൾഎൻ…

ഹരിണവിലാപം

രചന : കെ.ടി.മുകുന്ദൻ, ചിത്രമഞ്ജുഷ, അഞ്ചരക്കണ്ടി✍ കുതറിത്തെറിച്ചു ഞാൻ പാഞ്ഞു വനങ്ങളിൽകുതികൊൾവൂ പിന്നാലെ വേട്ടനായ്ക്കൾ!!അവയജമാനെൻ്റെ ആജ്ഞാനുവർത്തിയാംനിർദ്ദയ ജീവികൾ മർത്ത്യനതേക്കാൾക്കഷ്ടംനീറിപ്പിടയുമെൻ പ്രാണൻ്റെ രോദന –മാരിന്നു കേൾക്കുവാൻ മാമുനിമാരില്ല!!ഒക്കെയും ക്രൂരമൃഗങ്ങളാണീ കാട്ടിൽ!പച്ചമാംസത്തിനായ് കൊതിപൂണ്ടു നിൽപ്പവർഇരുകാലിനാൽക്കാലി ഭേദമതിന്നില്ല!സകലരും സ്വാർത്ഥന്മാർ നിർദ്ദയന്മാർ!പേറ്റുനോവേറ്റു കിടക്കും തൻ പേടയുടെഉദരം പിളർന്നോമൽമക്കളെ…

” കനലുകൾ “

രചന : ഷാജി പേടികുളം ✍ ദുഃഖവും നിരാശയുംമനസുകളിൽപെയ്തിറങ്ങുമ്പോൾവ്യക്തിത്വങ്ങൾഅകലുകയുംഅകൽച്ച മരുഭൂവിനെസൃഷ്ടിക്കുകയുംഒറ്റപ്പെടലിൻ്റെ തീക്ഷ്ണതവികാരങ്ങളെനിർജ്ജീവപ്പെടുത്തുകയുംചെയ്യുന്നതോടെഒരു വ്യക്തി മരിക്കുന്നുശാപവാക്കുകൾമിന്നൽപ്പിണരുകളായ്പലവട്ടമെരിയിച്ചിട്ടുംജീവിച്ചിരിക്കുന്നുപാപത്തിൻ്റെ ഫലംമരണത്തിൻ്റെ കനിയായ്കൈകളിലെത്താൻവെമ്പുന്ന മനസ്സുമായ്മനുഷ്യ ജീവിതങ്ങൾ.അടുത്തു തന്നെഅകലങ്ങളിൽ ജീവിക്കുന്നവർമൗനവാത്മീകങ്ങളിൽവാചാലത മറന്നവർപകയുടെ കനലുകളെരിയുംമിഴികളിൽ തിമിരത്തിൻ്റെഅന്ധകാരം സൃഷ്ടിച്ചവർ;സംശയത്തിൻ്റെനിഴൽക്കൂത്തുകൾവിശ്വാസത്തെ ചവിട്ടിമെതിക്കവേമനസിനുള്ളിൽ പകയുടെകരിവേഷം തിമിർത്താടുന്നൂഅപകർഷതാബോധത്തിൻ്റെകുട്ടിക്കോലങ്ങൾ കൂട്ടിനാടുന്നു.ബോധത്തിൽ ക്ലാവ് പിടിച്ചപോൽപുലമ്പുന്നു ശാപവാക്കുകൾമരണത്തെ തോഴനാക്കിപ്രാണനെടുക്കാൻ യാചിപ്പൂപകയുടെ…

കരിവീരനുമായി ഒരു ഒറ്റു വർത്തമാനം.

രചന : സാജു ജോർജ്ജ് കൊല്ലം.✍ മംഗളങ്ങൾ…..മാമലമുകളിൽ മദമോടെമലവാണിരുന്ന മസ്തകക്കൂട്ടമേ….കമ്പമാണെന്നും നിൻകറുത്ത ചന്തം കാൺകെ..കാടിനെ പ്രണയിക്കുംകറുത്ത മനുജൻ ഞാൻ.. കരുണയുടെ അവസാന കണികവറ്റും മുൻപൊന്നു സ്വകാര്യമായിഒറ്റു വർത്തമാനമൊന്നുനിൻമുറം പോലെ പരന്ന കാതിൽമുറ വിട്ടു പകരേണം…കാതൊരു പക്കം ചായ്ക്കെൻ്റെഒറ്റു വർത്തമാനത്തിന് കാതോർക്കുക…. അഭിനയമാണ്….അടിമയാക്കി…

കണ്ണാടി.

രചന : അബ്ദുൽ കലാം.✍ സങ്കടത്തൊഴുത്തിലകപ്പെട്ടമനസ്സേനീയാണെൻ്റെ കണ്ണാടി.എൻ്റെ മുൻവരി പല്ലോകോക്രിയോ കാണാൻനിനക്കാണ് വിധിയെന്ന്ഞാനെഴുതുന്നില്ല.ആകസ്മിക വേർപ്പാട്വന്നു കൊഞ്ഞനംകുത്തുമ്പോൾകണ്ണാടി എൻ്റെ ശത്രു.വെരുംപൊയ്മുഖംവായിച്ചെടുക്കാൻഉപകരിക്കുമെങ്കിലോ.മനസ്സ് ആകുലമാകുമ്പോൾവ്യാകുലമാണെന്നുഒരളവു കണ്ടാൽതഴയലുകളിൽ വെന്തുരുകിഒന്നു മറിച്ചിടാനുമാകാതെ.മനസ്സേ നീയൊന്നു കണ്ണാടിയാകൂ.വെളിച്ചമേ നീയൊരുനിമിഷം കണ്ണടക്കൂ.ഇരുട്ടേ നിൻ്റെ മുറിഎനിക്കൊന്നു ശയിക്കാൻവെടിപ്പാക്കൂ.ആത്മാവിനെനെന്തോഒരു പോരായ്മ.ഒരൽപം സംഗീതംശ്രവിച്ചാൽ തീരാത്തത്.ഇഷ്ട പ്രേയസിയൊരുവളുടെസ്വരം കേട്ടില്ലെങ്കിൽഇരിക്കപ്പൊറുതിയില്ലെന്നഭീഷണം.രണ്ടും…

എനിക്കറിയാവുന്ന ഒരു കവിയുണ്ട്.

രചന : ഠ ഹരിശങ്കരനശോകൻ✍ എനിക്കറിയാവുന്ന ഒരു കവിയുണ്ട്. അയാൾ എഴുതുന്ന കവിതകൾ എല്ലാം ചെമ്പ് തകിടിൽ കൊത്തി ചെമ്പ് കുടത്തിലാക്കി കുഴിച്ചിടുകയാണ് പതിവ്. നമ്മളൊന്നും ചോദിച്ചാൽ അതൊന്നും വായിക്കാൻ തരില്ല. എവിടെയാ കുഴിച്ചിട്ടതെന്നും പറഞ്ഞ് തരികയില്ല. അയാൾ എഴുതുന്ന കവിതകൾ…