Category: ടെക്നോളജി

മരുപ്പച്ച

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍ ഒരു കുഞ്ഞു സൂര്യനിന്നുണരുന്നു മുന്നിലായ്നിറ വജ്ജ്ര ശോഭയിൽമുഖം തുടുത്ത്ഇരവും ഭയക്കാതെയിനിയുള്ള പകലുകൾഹരിതാഭ ശോഭ നിറച്ചിടുവാൻപകരം തരാനൊരുനിറമുള്ള കനവില്ലകാണാക്കിനാക്കളും കൂടെയില്ലഇലകൾ പൊഴിച്ചിന്നുമൃതനായോരെന്നുടെസ്‌മൃതികളിൽ പൂക്കും വസന്തമാവാൻവഴി തെറ്റി വന്നതല്ലറിവിന്റെ പാതയിൽവഴിവെട്ടി വന്നതാണീ വെളിച്ചംഒരു കൈക്കുടന്നയിൽതെളിനീരുമായൊരുപൂർവ്വ ജന്മത്തിൻ സുകൃതമായിവേരറ്റു നിൽക്കുമെൻതരുവിൽ…

നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?

രചന : സഫി അലി താഹ ✍ നിങ്ങൾ സ്നേഹത്തിന് വേണ്ടി യാചിക്കാറുണ്ടോ?ഒരുപാട് സ്നേഹിക്കുന്നയാളാൽ പരിഗണിക്കപ്പെടണമെന്ന് കൊതിക്കാറുണ്ട്,അവരില്ലെങ്കിൽ നമ്മുടെലോകം ശൂന്യമാണെന്ന് വിചാരിക്കാറുണ്ട് ,ആ സാമീപ്യമില്ലെങ്കിൽ ശ്വാസംപോലും മന്ദഗതിയിലാകുന്നത് അനുഭവിക്കാറുണ്ട്…..ഉത്തരം ഇങ്ങനെയാണെങ്കിൽനിങ്ങൾ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ് !അത്, നിങ്ങളെ കുറിച്ചുള്ള ഓർമ്മകളിൽ മാറാലകേറിയൊരാൾക്ക് വേണ്ടിയാണെന്നോർക്കണം.സ്വയം…

അമ്മയ്ക്കിഷ്ടം???

രചന : നിത്യ സജീഷ് ✍ അമ്മ മാത്രം അവകാശിയായിരുന്ന അടുക്കളയിലെചെറിയ താളപ്പിഴകളിലായിരുന്നു തുടക്കം.എരിവിന് കണക്കില്ലാത്ത ഉപ്പുംമധുരിക്കേണ്ട ചായയിൽ പുളിയും മാറി വന്നപ്പോൾഅമ്മ ജീവിതത്തിലാദ്യമായി ഞങ്ങളെ കളിപ്പിക്കുകയാണെന്നോർത്തുപക്ഷെ പതിവായിഎന്നെ അമ്മയെന്നുംഇളയ അനുജനെ അച്ഛനെന്നും വിളിക്കാൻ തുടങ്ങിയപ്പോൾ,ഉമ്മറക്കോലായിൽ അച്ഛന്റെ മുൻപിലൊരിക്കലുംവന്നിരിക്കാത്ത അമ്മകൈരണ്ടും കെട്ടിചാരുകസേരയിൽനിവർന്ന്…

കാഴ്ചകൾ

രചന : ശ്രീകുമാർ എം പി✍ ആകാശത്തിലെഅനേകം നക്ഷത്രങ്ങളിലൊന്നും,അവയൊക്കെഓരോ സൂര്യനായിരുന്നിട്ടുംഅപ്രകാരം നടിയ്ക്കുന്നില്ല.തങ്ങൾ വമ്പിച്ചഊർജ്ജ സ്രോതസ്സുകളാണെന്നൊഉജ്ജ്വലമായ തേജസ്സുതിർക്കുന്നെന്നൊഅവ ഭാവിയ്ക്കുന്നില്ല.ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയടങ്ങുന്നഒരു വൃന്ദം തങ്ങൾക്കു ചുറ്റുംപ്രദക്ഷിണം വയ്ക്കുന്നതായുംഅവ കരുതുന്നുണ്ടാവില്ല.പ്രപഞ്ചവ്യവസ്ഥയിൽസ്വന്തം ദൗത്യങ്ങൾഭംഗിയായി നിർവ്വഹിയ്ക്കുകയാവാംഅവയെല്ലാം ചെയ്യുന്നത്.പ്രപഞ്ചരഥംതനത് വ്യവസ്ഥകളോടെആദിമധ്യാന്തങ്ങൾനിർണ്ണയിയ്ക്കാനാവാത്ത വിധംഅവർണ്ണനീയമായ പ്രയാണത്തിലാണ് .എന്നാൽ,ഭൂമിയിലെ മനുഷ്യരിൽ പലരുംസ്വയം സൂര്യനായി കരുതുന്നു.തങ്ങൾ…

സന്ദർശകൻ

രചന : കെ ആർ സുരേന്ദ്രൻ ✍ നീയും ഞാനുംഒരേ സ്ഥാപനത്തിന്റെവെവ്വേറെ ശാഖകളിൽ നിന്ന്ഒരേ ദിവസമാണ്പുതിയ ശാഖയിൽജോലിയിൽ പ്രവേശിച്ചത്.നമ്മൾ ആദ്യമായികണ്ടുമുട്ടുന്നതും അന്നാണ്.പരസ്പരംപരിചയപ്പെടുന്നതും അന്നാണ്.സൗമ്യനും മിതഭാഷിയുംനാണം കുണുങ്ങിയുമായിരുന്നൂ നീ.എന്നേക്കാൾഏറെ സീനിയർ ആയിരുന്നു നീ.എനിക്കന്ന്തീരെ ചെറുപ്പം.ഇളം ചന്ദന നിറമുള്ള ഷർട്ടുംചാരനിറത്തിലുള്ളഅയഞ്ഞ പാന്റുമായിരുന്നൂനിന്റെ വേഷമെന്ന്ഞാനോർക്കുന്നു.കറുത്ത് കുടവയറോട്…

അക്ഷരം

രചന : ജയേഷ് പണിക്കർ✍ ഇക്ഷിതിയിലേറ്റം വിലയെഴുന്നഅക്ഷയഖനിയാണക്ഷരംഇഷ്ടമായീടുകിലങ്ങെങ്കിലോതൽക്ഷണം നമ്മെയനുഗമിക്കുംഎത്ര വിശിഷ്ടമീയക്ഷരപ്പൂവുകൾഅത്രയങ്ങേകും വസന്തവുമേനഷ്ടമാക്കീടരുതേയിവ നിങ്ങൾക്കുപുഷ്ടി വരുത്തിടും ജീവിതത്തിൽഎത്ര ലോകങ്ങളോ തീർത്തു നല്കുംപുത്തനറിവു പകർന്നു നല്കുംനശ്വരമായവയെന്നുമെന്നുംഅക്ഷരമാണെന്നറിയുക നീപൊന്നിൻ വെളിച്ചം പകർന്നങ്ങനെമണ്ണിലെഴുന്ന സൗഭാഗ്യമല്ലേവിജ്ഞാന ചെപ്പു നിറക്കുന്നതാംവിശ്വത്തിൻ മാണിക്യച്ചിപ്പിയല്ലേവിദ്യ തൻ ദീപം തെളിച്ചിടും നീവിശ്വത്തിനാനന്ദമേകിടുന്നുവിജയിയായ്ത്തീർക്കുമീ മാനവരെക്ഷരമില്ലാത്തതായി നീയൊന്നു…

🌹 കവികളെ ഉണരുവിൻ🌹

രചന : ബേബി മാത്യുഅടിമാലി✍ കവികളെ നിങ്ങൾ ഉണർത്തെഴുന്നേൽക്കുവിൻകാലത്തിൻ മുൻപേ നടന്നു നീങ്ങുവിൻമൗനം വെടിഞ്ഞു നിങ്ങൾ വാചാലരാകുവിൻഎഴുതുവിൻ നാടിതിൻ ദുരിതപർവ്വങ്ങളെകാലത്തിനൊത്ത് നിങ്ങൾ മാറുവാൻ ശ്രമിക്കുവിൻസമത്വമെന്നൊരാശയം നാടിതിൽ പകരുവിൻഅന്ധവിശ്വാസങ്ങൾക്കെതിരെ എഴുതുവിൻഅക്ഷരങ്ങളെ നിങ്ങൾ ആയുധങ്ങളാക്കുവിൻസാമൂഹ്യനന്മയേ ലക്ഷമായ്കരുതുവിൻഅശരണർക്കു നിങ്ങളെന്നുമത്താണിയാകുവിൻവാളല്ല വാക്കാണായുധമെന്നറിയുവിൻവാക്കിനാലെ തീർക്കുവിൻ പുതിയസമരകാഹളംമൂഡതത്വങ്ങളെ പുതുക്കിപണിയുവാൻമാനവരെ പ്രാപ്തരാക്കി…

പേരില്ലാത്ത ആത്മാക്കൾ.

രചന : ബിനു. ആർ. ✍ തിലകക്കുറി ചാർത്തിവരുന്നുതിലകങ്ങളായ ആത്മക്കളെല്ലാംജന്മശിഷ്ടവും ഇഹലോകവാസവുംതീർന്ന്,ജന്മാന്തരങ്ങളെ–ക്കാത്തിരുന്നപോൽനിറയുന്നു പേരില്ലാത്തജഡിലമാം ആത്മാക്കളെല്ലാം!സിന്ദൂരതിലകമണിഞ്ഞു ജീവിതത്തിൻപടിവാതിലിൽ വലതുകാൽപതിച്ചു കയറിവന്നവർധനമെല്ലാംപതിതൻ കാൽക്കീഴിൽ വച്ചുതൊന്തരവുകൾ നേരിടുംന്നേരം,ഒരുമുഴം കയറിന്നറ്റത്ത്ആത്മാവ് പറപ്പിച്ചുവിടുംന്നേരം,ബന്ധങ്ങളെല്ലാംപകച്ചുനിൽക്കുംന്നേരം,ചുമരിൽ തൂങ്ങാത്ത ചിത്രമായ്മനസ്സിന്നകക്കോണിൽ പഴകിയമാറാലപിടിച്ചിരിക്കുന്നേരം,മണ്മറഞ്ഞുപോയവർസ്വന്തബന്ധങ്ങളില്ലാത്തവർപേരില്ലാത്തകുതൂഹലംനിറഞ്ഞുമരിച്ചുപോയവർ എല്ലാംകാലശാപത്തിനായടിഞ്ഞീടുന്നുധർമപുരിയിൽ!

സോഫ്റ്റ്‌വെയർ

രചന : ശ്രീജ വിധു✍ ദൈവം ഒരു സോഫ്റ്റ്‌വെയറാണ്‌,അപ്‌ഡേഷൻ നടക്കാതിരുന്നഒരു സോഫ്റ്റ്‌വെയർ.സോഫ്റ്റ്‌വെയർ വിദഗ്ധർകുറവുംതൊട്ടാലടിച്ചു പോകുമോയെന്നഭയവും കാരണംആരും പരീക്ഷണങ്ങളൊന്നുംനടത്തിയില്ല.സ്ഥിരം ചിട്ടവട്ടങ്ങൾപാലിച്ചു സംരക്ഷിച്ചു.അതിൽ കൂടുതൽങേ!ഹേ!ആരുമൊന്നും ചെയ്യാറില്ല.അഹിന്ദുക്കൾക്ക്‌പ്രവേശനമില്ലപെരുന്നാളിന്‌ബാൻഡ്‌സെറ്റ്‌ മേളംഅയ്യപ്പൻവിളക്കിന്‌ചിന്ത്‌പാട്ടിൻ താളംഅങ്ങനെയങ്ങനെഎത്രയെത്രമനോഹരമായആചാരങ്ങളാണ്‌ഇൻസ്റ്റാൾ ചെയ്തിരുന്നത്‌!അറിഞ്ഞോണ്ട്‌ഇതിലൊരു അപ്‌ഡേഷനുംനടക്കില്ല.നടത്തിയാലുടൻവൈറസ്‌നാമജപയാത്രയുടെരൂപത്തിലോ മറ്റോപൊട്ടിപ്പുറപ്പെടും.ഇപ്പോൾ പതിയേആരുമറിയാതെആളോളെ ആകർഷിക്കാൻസോഫ്റ്റ്‌വെയറിൽഅപ്‌ഡേഷൻ നടക്കുന്നുണ്ട്‌.പള്ളീല്‌ തുലാഭാരം,ചോറൂണ്‌, എഴുത്തിനിരുത്ത്‌അയ്യപ്പൻവിളക്കിന്‌കാവടിയാട്ടം,വേളികഴിക്കാത്തവനെമോഹിപ്പിക്കാൻനാദസ്വരത്തിനൊത്ത്‌പെൺകുട്ട്യോളുടെ ചുവടുകൾ,പെരുന്നാളിന്‌ ശിങ്കാരിമേളം.ഇന്ന് ദൈവം…

താഹിറ…..

രചന : ജോബിഷ് കുമാർ ✍ താഹിറ…..വല്ലാത്ത മടുപ്പിനാൽഇരുളു മൂടുന്നുണ്ടിപ്പോൾഎനിക്ക് ചുറ്റും.അവസാനത്തെ മെസ്സേജിൽ നീയെഴുതിയത് ഇനിയൊരുനോമ്പുകാലത്ത്ഞാൻ നിന്നെ തേടി വരും ശബ്ദമായിട്ടെങ്കിലും നീ കാത്തിരിക്കണമെന്നായിരുന്നു.പിന്നീടെത്രയെത്ര നോമ്പുകാലങ്ങളാണ്എന്നിലൂടെ പ്രതീക്ഷ നിറച്ച്മറ്റൊരു നോമ്പ് കാലത്തിലേയ്ക്കുള്ളവേദന നിറച്ച് കടന്നുപോകുന്നത്നീയിത്വായിക്കുന്നുണ്ടെങ്കിൽനീയെവിടെയോ മറഞ്ഞിരുന്നെന്നെ കാണുന്നുണ്ടെങ്കിൽ നിന്റെ മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽനിന്നുമിറങ്ങി…