Category: ടെക്നോളജി

🎸അത്തം തുടങ്ങുന്ന പത്തു നാളുകളങ്ങനെ
ചിത്തത്തിലെത്തുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍ പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽപുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്പൂമഴതൂകീ വരവേറ്റീടാംമാബലി മന്നന്നേപൂരിതമാക്കാം മാനവഹൃത്തംപുഞ്ചിരി തൂകട്ടേപൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേപേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേപഞ്ചമരാഗം പാടിപ്പൂങ്കുയിൽപാറി നടക്കട്ടേപഞ്ചാമൃതവും പേറി,പ്രകൃതിവരമങ്ങരുളട്ടേപൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെപിന്നീടണയുമ്പോൾപാടലവർണ്ണപരത്തിയുമിന്നീ * ചോതിയിലെത്തട്ടേവൈഭവമുള്ളൊരു വൈശാഖത്തിൻ മേനി…

പിന്നെയാകാത്ത സ്വപ്നങ്ങൾ..

രചന : വൃന്ദ മേനോൻ ✍ പിന്നെയാകാത്ത നൊടിനേരങ്ങളിലാണ് ജീവിതം സ്പന്ദിക്കുന്നത്. നാം ജീവിതത്തെ പ്രണയിക്കുന്നതു൦. കഴിഞ്ഞു പോയ ഇന്നലെകളു൦, വരാനിരിക്കുന്ന നാളെകളുമല്ല സത്യം. ഇന്നുകളിലെ സന്തോഷത്തിന്റെ ഇത്തിരിവെട്ടങ്ങൾ മാത്രമാണ് സത്യം. പിന്നെയാകാത്ത സ്വപ്നങ്ങളെ…പിന്നെയാകാത്തഭിനിവേശങ്ങളെ,.പിന്നെയാകാത്ത പ്രണയങ്ങളെഎന്നിഷ്ടങ്ങളെ…പാലമരത്തിൽ പൂക്കളായ് വിടരു൦രാവിന്റെ ചുടുനിശ്വാസങ്ങളെ…പിന്നെയാകാത്താ൪൫ സങ്കല്പങ്ങളിൽ…

കരിങ്കാളിയും പെരുങ്കാളിയും

രചന : സജി കണ്ണമംഗലം✍️ ആലാപനവും ചിത്രീകരണവും: ബാബു ഡാനിയൽ. കരളിനും കവിതയ്ക്കുമിടയ്ക്കാഹാ കരിങ്കാളിനട കേറിവരുമ്പോഴേയ്ക്കെഴുത്തോല ചിരിക്കുന്നുഎഴുത്തോല ചിരിക്കുമ്പോളെഴുത്താണി തരിക്കുന്നുഎഴുത്താണി തരിക്കുമ്പോളെഴുത്താളി മരിക്കുന്നു!എഴുത്താളി മരിക്കുമ്പോളുയിർക്കൊണ്ടറിഥത്തിൽ നിന്നൊരു കുഞ്ഞിക്കിളിപ്പെണ്ണിൻ ചിറകൊച്ചയുയരുന്നു!കിളിപ്പെണ്ണ് പറക്കുന്നു,വിഹായസ്സിൽ രമിക്കുന്നുമിഴിപ്പൂക്കൾ വിടർത്തിക്കൊണ്ടടുത്തെത്തും പവിത്രങ്ങൾമിഴിക്കോണിൽ കവിതയ്ക്കായൊരു രാജ്യമൊളിപ്പിച്ചോർ അകത്താരെന്നകംകാളി പെരുങ്കാളി ഭയപ്പെട്ടാൾഅകത്തൂറും…

*ബന്ധിതർ*

രചന : ചെറുകൂർ ഗോപി✍ പിരിയേണ്ട രാവടുക്കുന്നുശാരികേ ,പിരിയുവാനായ് നാംഅടുത്തുവെന്നോ……..!പ്രിയമാണു നീയെനിക്കെന്നും;എങ്കിലും, പിരിയുന്നു നാംആർക്കു വേണ്ടിയെന്നോ….?വിധിയോടുരുമ്മി നടന്നു നാംവഴികളിൽ, വിലപിച്ചതെല്ലാംമൂകമായി…….!വിരിവെയ്ച്ചുറങ്ങുന്ന വഴി, യമ്പലങ്ങളിൽ മൗനംഭജിക്കുന്ന രണ്ടുപേർ നാം …..!അന്ധമായല്ലതെൻ സ്നേഹത്തിനുൾത്തടം;അന്തരം പേറുന്നുഹൃദയത്തിനുൾത്തടം…..!വേരറ്റുപോയ, തായ്വഴിയിലൂടെത്രയോവേറിട്ടൊരോർമ്മയുംവേദന മാത്രമായ്…….!ഉദയം തുടുത്തപോൽമുഖമെത്ര കണ്ടു നാം;ഉദകുമൊ രാശ്വാസമില്ലാതെ,ജീവിതം……!ബന്ധിതരല്ല നാം,എങ്കിലും…

ശൂന്യയാമം

രചന : ശ്രീകുമാർ എം പി✍️ പലവട്ടം കൊന്നകൾ മാലചാർത്തിപിന്നെയും ഋതുക്കൾ കടന്നുപോയിഎന്നിട്ടും ചാരത്തു വന്നതില്ലതേടിയ പൂക്കാലമണഞ്ഞതില്ലകാക്കുന്ന നൻമകൾ കണ്ടതില്ലകാവ്യപുഷ്പങ്ങൾ വിടർന്നതില്ലമഞ്ഞണിനാളുകൾ കഴിഞ്ഞുപോയിമല്ലികപ്പൂക്കൾ കൊഴിഞ്ഞുപോയിമാരിവിൽ പലവട്ടം വന്നുപോയിമാമക വസന്തമണഞ്ഞതില്ലചന്ദനത്തോണി തുഴഞ്ഞുവീണ്ടുംചന്ദ്രനും പലവട്ടം കണ്ടകന്നു !ചാരുചെന്താമരപ്പൂക്കൾ പോലെചന്ദനം തൊട്ടെത്ര പുലരി വന്നു !മാനസവീണയുറക്കമായൊ…

ശാന്തമാം ശാന്തമഹാസമുദ്രം.

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ എൻറെ “The Peaceful Pacific” എന്ന കവിതക്ക് ഒരു ഭാഷാന്തരശ്രമം: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തൂടെആയിരത്തിലേറെ മൈൽ ഒരു റോഡുയാത്ര –സിയാറ്റിലിൽനിന്നും സാൻ ഫ്രാൻസിസ്കോവരെ,സെക്വിം, ഓഷൻഷോർ, സീസൈഡിലൂടെ തുടങ്ങി –വലത്തുവശത്തുടനീളം ഇരമ്പും ശാന്തമഹാസമുദ്രം. വഴിനീളേ…

കളിവീണ

രചന : സിന്ധു വാസുദേവൻ ✍ ഉത്സവപ്പറമ്പിൽകളിവീണ പാടുമ്പോൾവയലിൻവായനക്കാരന്റെ വിരലിൽഒറ്റക്കമ്പിയിലെമുളനാരിൽ നിന്നു്ലതാ മങ്കേഷ്കറുംസൈഗാളുംമുഹമ്മദ് റാഫിയുംകിഷോർ കുമാറുംഹിന്ദിഗാനം പെയ്യിക്കുമായിരുന്നു.അച്ഛന്റെ കൈവിരലിൽസഡൻ ബ്രേക്കിട്ട്കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽഒറ്റ നിൽപ്പായിരുന്നു.കളിവീണക്കാരന്റെവിരൽതുമ്പിൽഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നും,മോനതിൽ തൊട്ടാൽചട്ടിയിൽ കെട്ടിയ ഒറ്റക്കമ്പി ഈറ്റയോട് വഴക്കിടുമെന്നുംഅച്ഛൻ പറയുമായിരുന്നു.ഏങ്ങിയേങ്ങിക്കരഞ്ഞു്ശ്വാസം നിലക്കാൻ നേരംഇരുപത്തിയഞ്ച് കാശിന് കളിവീണ…

മാതൃവന്ദനം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ എനിക്കെൻ്റെ ജീവൻ തന്നൊരമ്മേനിനക്കെന്തു പകരം തരുവാൻ എനിക്കുണ്ടമ്മേ? എനിക്കുള്ളതെല്ലാം വരദാനംഎൻ തനു ശ്വസിപ്പതുംനിന്നുള്ളിൻ മിടിപ്പുതാളം. സ്വന്തമെന്നോതാൻ എന്തുണ്ടെന്നമ്മേനിൻ പ്രതിരൂപം പോലൊരുനിഴൽ മാത്രമല്ലെ ഞാൻ? അച്ഛൻ്റെ പ്രേമാഭിലാഷ രാഗംമാതൃത്വഭാവമേകിനിന്നുള്ളിലെന്നെ വളർത്തി. അമ്മേ, ത്യാഗമയി,യെത്ര തീവ്രഗർഭഭാര താപമേറ്റെൻപുണ്യജന്മമരുളി!…

ലളിതഗാനം

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ കാണാതിരുന്നാൽ കരളൊന്നു വിങ്ങുംഒരുനോക്കു കാണാൻ ഹൃദയം തുടിക്കുംകാണുന്ന നേരം ഹർഷാശ്രു പൊഴിയുംനീയെന്റെ കണ്ണനല്ലേഞാൻ വിരഹിണി രാധയല്ലേ സ്വരമൊന്നു കേൾക്കാൻ കാതോർത്തിരിക്കുംസ്വപ്നത്തിലെങ്കിലും ഒപ്പംനടക്കാൻ കൊതിക്കുംചുംബനവർഷങ്ങൾ എത്ര ചൊരിഞ്ഞാലുംമതിയാകാതാമാറിൽ ചേരാൻ കൊതിക്കുംനീയെന്റെ കണ്ണനല്ലേ…ഞാൻ വിരഹിണി രാധയല്ലേ.. കഥയെത്ര…

🙏 ഭാരതാംബേ, ഭവതിക്ക് ജന്മദിനാശംസകൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ഉത്തുംഗ ഹിമാലയം ഉത്തരദേശത്തിലായ്ഉത്തരം കിട്ടാത്തൊരു വന്മതിലായിക്കൊണ്ടും,ഉത്തമ വാരാന്നിധി ദക്ഷിണ ഭാഗത്തിൻ്റെഉത്തരവാദിത്വത്തെപ്പേറിയും നിന്നീടുമ്പോൾഉല്പലാക്ഷിയാം ദേവി, കന്യാകുമാരിയും, ഹാഉത്തരേശ്വരനായ അമർനാഥനുമങ്ങ്ഉത്തമഹൃത്തങ്ങളെയുണർത്താനനുവേലംഉദ്യുക്തരായ് നില്ക്കുമീ ഭാരത ദേശത്തിൻ്റെപശ്ചിമപാരാവാരം തിരകളായരങ്ങിലുംപൂർവദേശത്തിൽ വാഴും ബംഗളാസമുദ്രവുംപദ്ധതി മധ്യേ ആഹാ, വിന്ധ്യനും സഹ്യാദ്രിയുംപൂർണ്ണമാം മനസ്സോടെ…