Category: ടെക്നോളജി

മൂഢന്മാർ

രചന : അബു താഹിർ തേവക്കൽ ✍ ഭൂമിതൻ അവകാശികൾഎന്നുനാം…അതിനാൽ അതിരുകൾ-കെട്ടിതിരിച്ചു നാംപണമെന്ന മത്തിനെ-കൂട്ടി നാംകൂടെപ്പിറപ്പുകളെ-മറന്നു നാംകൂട്ടിലായ് അടച്ച-കിളികൾ നാംആ കൂടിൻ താക്കോൽ-കളഞ്ഞു നാംദയ എന്ന രണ്ടക്ഷരം-മറന്നു നാംഹിംസ എന്ന വാക്കോ-ചേർത്തു നാംപ്രാകൃത മനുഷ്യർ-അന്നു നാംപ്രകൃതിയെ നശിപ്പിചവർ-ഇന്നു നാംഅന്നുനാം സംസ്കാര-ആഢ്യന്മാർഇന്ന്നാം സംസ്കാര-ശൂന്യന്മാർകുടുംബമാണ്…

വൈക്കം മുഹമ്മദ്‌ ബഷീർ

രചന : ജോളി ഷാജി✍ ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അത്ഭുത പ്രതിഭാസം… സാധാരണക്കാരന് ഒറ്റവായനയിൽ ഹൃദയത്തിലേറ്റാൻ പറ്റുന്ന വരികൾ കുറിച്ച എഴുത്തുകാരൻ… പാത്തുമ്മയുടെ ആട് എന്ന ഒറ്റ കൃതി കൊണ്ട് മലയാളികൾ മുഴുവൻ നെഞ്ചിലേറ്റിയ സുൽത്താൻ… ഒരോ വരികളിലും…

കളി വാച്ച്

രചന : കെ. ജയനൻ✍ ഒരു വാച്ചെന്നാൽചെറിയപൽച്ച ക്രങ്ങളുടെപ്രാണായാമം മാത്രമാണോ?ഒരിക്കൽരസികനായൊരു വഴിപോക്കൻപറഞ്ഞു:ഒരു വാച്ചെന്നാൽഅക്ഷമമായമൂന്നു സൂചികളുടെമലകയറ്റം….ഒച്ചെന്നോഓന്തെന്നോസൂചികൾക്കോ മനപ്പേർ ചൊല്ലാംക്ഷമയെന്നോഅക്ഷമയെന്നോഅതിവേഗമെന്നോഅനിശ്ചിതത്വമെന്നോനിർവചിക്കയുമാവാം….സൂചികളുടെ ഗൃഹാതുരത്വം:ഈ പഴയ വാച്ചിന്റെനെടിയ സൂചിക്കറിയാംകട്ടയ്ക്കു വെച്ചോരുമുത്തച്ഛന്റെ ഗർവ്വ്….ഈ പഴയ വാച്ചിന്റെനെടിയ സൂചിയുടെചലന വേഗങ്ങൾക്കറിയാംഅച്ഛനേറ്റോരുഹൃദയാഘാതത്തിന്നാഴം….ഈ പഴയ വാച്ചിന്റെകുറിയ സൂചിക്കറിയാംതൊട്ടിലാട്ടിയ മാതൃത്വത്തിൽമൂകസാക്ഷ്യംമുത്തശ്ശിക്കഥകൾക്കേറ്റോ-രർബുദനോവ്…..വൈദ്യനും വണികനുമിടയിൽഈ പഴയ വാച്ചൊരു…

കൗമാരം ❤

രചന : ജോസഫ് മഞ്ഞപ്ര ✍ പുസ്തകത്താളിനുള്ളിലൊളിപ്പിച്ചമയിൽ പീലിതുണ്ടുകൾപെറ്റുപെരുകിയോയെന്നുകൗതുകത്തോടെ നോക്കികാത്തിരിക്കുന്ന കൗമാരംവക്കുപ്പൊട്ടിയെ സ്ലേറ്റിലെയക്ഷരങ്ങൾമായ്ക്കാൻ മഷിത്തണ്ട്തേടുന്ന കൗമാരംകുട്ടിഫ്രോക്കിന്റെ കീശയിലെനാരങ്ങാമിട്ടായി തീർന്നവോയെന്നുവേപഥു പൂണ്ട കൗമാരംഅച്ഛനോ അമ്മയോ അധ്യാപകനോഉച്ചത്തിലൂരിയടിയാൽപെട്ടെന്ന് വാടുന്ന കൗമാരംതൊട്ടാൽ വാടുന്ന ചെടിയെതൊട്ടുവിളിച്ചു “ഹേയ് തൊട്ടാവാടി “കൗമാരം എന്നും എന്നെന്നുംഓർമയിൽ ഒരു തൊട്ടാവാടി ❤

നീ പോയതിൽപ്പിന്നെ

രചന : വൈഗ ക്രിസ്റ്റി✍ നീ പോയതിൽപ്പിന്നെആധി പിടിച്ചാണ്എൻ്റെ സ്നേഹമെല്ലാംകറുത്തുപോയത് …,കെട്ടിയിട്ടു വളർത്തിയ ഏകാന്തതഉമ്മറത്ത് ചുരുണ്ടു കിടപ്പായത്…,ഇത്രയ്ക്ക് ,കറുത്തുപോയതുകൊണ്ട് വെടിപ്പാക്കിയ , ചുവരിലെല്ലാംഭൂതകാലത്തിൻ്റെആണിപ്പഴുതുകൾമറഞ്ഞു കിടക്കുന്നത് കണ്ടാണ്ഞാനിപ്പോഴെന്നും ,ഉറക്കത്തിലേക്ക് കടക്കുന്നത് .വിളിക്കാതെ വരുന്ന മഴ ,നീയുള്ളപ്പോഴത്തെ പോലെനേരേവന്നുജനല് തുറന്നു കയറാറില്ലിപ്പോൾ ;മുറ്റത്തിനു ചുറ്റും…

കാനഡയിൽ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമുള്ള പുതിയ ആശയങ്ങളുമായി നയാഗ്രാ മലയാളീ അസ്സോസിയേഷൻ.

മാത്യുക്കുട്ടി ഈശോ ✍ നയാഗ്ര, ഒണ്ടാരിയോ: വിദ്യാഭ്യാസ സംബന്ധമായും തൊഴിൽ സംബന്ധമായും ധാരാളം മലയാളികൾ വർഷംതോറും വന്നുചേരുന്നതും കുടിയേറി പാർക്കുന്നതുമായ കനഡയിലെ ഒരു പ്രധാന പ്രൊവിൻസാണ് ഒണ്ടാരിയോ. ആ പ്രൊവിൻസിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രധാന സംസ്ഥാനമായ ന്യൂയോർക്കുമായി അതിർഥി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ്…

മനുഷ്യനും തെരുവുനായ്ക്കളും

രചന : ഷൈലകുമാരി✍ കേരളംദൈവത്തിൻ സ്വന്തംനാട്പണ്ടിതുകേട്ട് വളർന്നുനമ്മൾകേരളം ഭ്രാന്താലയമെന്നുകേട്ടുജീവിതയാത്രയിൽ പിന്നീടെന്നോ? ഇന്നോ? നായകൾതന്നുടെ ജന്മനാടായ്മാറിപ്പോയ് സുന്ദരമെന്റെ നാട്!കവലകൾതോറും വിലസിടുന്നുരക്തംനുണഞ്ഞു രസിച്ചിടുന്നുജീവനെടുത്തു കളിച്ചിടുന്നു; ആബാലവൃദ്ധം ജനങ്ങളുമീദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്ചോരയൊലിച്ച് നടന്നിടുന്നു;കൊല്ലുവാനാവില്ല തല്ലുവാനുംമൃഗസ്നേഹികൾ മുറവിളികൂട്ടിടുംകേസുകൊടുക്കുമുപദ്രവിക്കുംജീവിതം ജയിലഴിക്കുള്ളിലാകും; ആന, കടുവയും, കാട്ടുപോത്തുംസ്വര്യവിഹാരം നടത്തിടുന്നുമനുഷ്യനുമാത്രം വിലയിടിഞ്ഞുമർത്ത്യജീവിതം കാക്കുവാനാരുമില്ലഅവന്റെ വേദനകാണുവാനാളുമില്ല;…

ലഹരി

രചന : അബു താഹിർ തേവക്കൽ✍ പാൻ പരാഗ് എടുക്കണംചവച്ചു തുപ്പണംഹാൻസ് എടുക്കണംചുണ്ടിൽ തിരുകണംസിഗ്‌ എടുക്കണംകത്തിച്ചു ഊതണംകഞ്ചാവെടുക്കണംചുരുട്ടി വലിക്കണംM എടുക്കണം ലൈനിട്ട്-കൊളുത്തണംകുപ്പിയെടുക്കണംടച്ചിങ്‌സും വാങ്ങണംഗ്ലാസ്സെടുക്കണംപെഗ്ഗായി ഒഴിക്കണംഒറ്റവലിക്കായി…വയറ്റിലും ആക്കണംകിക്കായി പോരണംപൂസായി കിടക്കണംകിളിപോയ തലമുറകാലഘട്ടത്തിൻ ശാപമായിയുവത്വത്തിൻ ആരവംലഹരിയായി നുരയുമ്പോൾതല്ലാനും കൊല്ലാനുംമടിയില്ലാ കൂട്ടമായികാരണവന്മാർ, ഗുരുക്കന്മാർഗുണദോഷികൾ ഇന്നവർക്ക്നാളെയുടെ തലമുറനാൽക്കാലികളായി…

പാട്ടൊന്നു പാടുവാൻ മോഹമുണ്ട്

രചന : ലത അതിയാരത്ത് ✍ പാട്ടൊന്നു പാടുവാൻ മോഹമുണ്ട് എനി-ക്കൊരു രാഗമിന്നെന്റെ ഉള്ളിലുണ്ട്വറ്റാത്ത ഉറവപോൽ സ്നേഹമുണ്ട്-അതിന് താമരപ്പൂപ്പോലെ ഭംഗിയുണ്ട്.കൈതപൂവിൻ സുഗന്ധമുണ്ടതിന്കാട്ടുതേനിന്റെ മധുരമുണ്ട്. മഴവില്ലൊടിച്ചിട്ടുമുടിയിലായ് ചാർത്തിയകാട്ടാറിനേക്കാളേറെ ഭംഗിയുണ്ട്.വെള്ളികൊലുസ്സിട്ട് തുള്ളുന്ന മഴയുടെതാളത്തിനേക്കാളേറേ താളമുണ്ട്.ചുണ്ടുചുവപ്പിച്ചു നിൽക്കുന്ന സുന്ദര-സ്സന്ധ്യയേക്കാളേറേ അഴകുമുണ്ട്. പൂവിട്ട് പോകവേ വണ്ട് കുടഞ്ഞിട്ടപുമ്പോടിയേക്കാളേറേ…

മരണത്തിൻ്റെ പേറ്റുനോവ്

രചന : ജനാർദ്ദനൻ കേളത്ത്✍ ആദ്യന്തം നൊന്തു പ്രസവിച്ച മരണംദുഃഖത്തിൻ്റെ ഈർപ്പം പെടാത്തഅപ്പൂപ്പൻ താടി പോലെ,കാറ്റിൽ സ്വതന്ത്രംപാറിപ്പറന്നു!മറുജന്മത്തിൻ്റെ മാസ്മരികതനോവിൻ്റെ നൂൽപാലങ്ങളിൽമതവിഭ്രാന്തികളുടെനീർപോളകളായജീവൽസ്മൃതികൾ!വാക്കിൻ്റെ വെളിപാട്കളിൽഅന്ധമായ പ്രകമ്പനങ്ങൾസൃഷ്ടിച്ച സന്ദിഗ്ദ്ധ –വൈകൃതങ്ങളുടെവൈതരണികൾ!അറവിൻ്റെ ചോരക്കറ വറ്റിയഅലിവിൻ്റെ നിർഝരികളിൽഗുരുത്വാകർഷണാതീതമായമരണത്തിൻ്റെ പേറ്റുനോവെത്രശാന്തം!