രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മയുടെഗർഭപാത്രത്തിന്റെവാതിൽ തുറന്ന്ഞാൻഭൂമിയിൽഅവതരിച്ചപ്പോൾതൊള്ളതുറന്ന് കരഞ്ഞ്മാളോരെസാന്നിധ്യംഅറിയിച്ചിരിക്കണം.അമ്മയുടെഅമ്മിഞ്ഞക്കണ്ണുകൾഎന്റെവായിൽ തിരുകിഎന്നെനിശബ്ദനാക്കിയിരിക്കണം.ഗർഭപാത്രം തന്നെഉടുപ്പായിരുന്നത് കൊണ്ട്പിറന്നാൾവേഷത്തിലായിരുന്നിരിക്കുംഎന്റെ അവതാരം.അമ്മവാത്സല്യംമുലപ്പാലായി ചുരത്തിഎന്റെകത്തലടക്കിയിരിക്കണം.പൊക്കിൾക്കൊടിമുറിച്ചാൽ പിന്നെഅതല്ലേ രക്ഷ?അങ്ങനെദിവസങ്ങൾകടന്നു പോയിരിക്കണം.ഇതിനിടയിൽമുത്തശ്ശിയോ,ചിറ്റമ്മമാരോഎന്നെകോരിയെടുത്ത്സ്നാനപ്പെടുത്തിയിട്ടുണ്ടാകും.ബേബി പൗഡർപൂശി,കണ്ണെഴുതിച്ച്,പൊട്ടു തൊടീച്ച്,ഒരു ബ്യൂട്ടി സ്പോട്ടുംമുഖത്ത് കുത്തി,കുഞ്ഞുടുപ്പ് ധരിപ്പിച്ച്,സ്വർണ്ണമാല ചാർത്തി,കൈകാലുകളിൽസ്വർണ്ണത്തളകൾ ചാർത്തിസുന്ദരനാക്കിയിരിക്കണം.അമ്മയുടെഅമ്മിഞ്ഞപ്പാൽവറ്റിയതോടെവീണ്ടുംഞാൻവിശ്വരൂപം കാട്ടിഅലമുറയിട്ടിരിക്കണം.ചെറിയ തോതിൽമർദനവും,തുടർന്ന് ലാളനയുംഏറ്റുവാങ്ങിയിരിക്കണം.തിളപ്പിച്ചപശുവിൻ പാൽചൂടാറ്റി,മധുരമിട്ട്കുപ്പിവായയ്ക്ക്,അമ്മിഞ്ഞക്കണ്ണ് പോലുള്ളനിപ്പിൾഫിറ്റ് ചെയ്ത്എന്റെ വായിൽകുത്തിയിറക്കിഅലമുറക്ക്വിരാമമിട്ടിരിക്കണം.അമ്മയുടെസാമീപ്യംവിരസമായതോടെയായിരിക്കണംഅച്ഛനുംഅമ്മാവന്മാരുംചിറ്റമ്മമാരുംമച്ചിൽ നിന്ന്…