Category: ടെക്നോളജി

ദൈവവും മനുഷ്യനും …. Jestin Jebin

സൃഷ്ടിയുടെ നാളിൽദൈവത്തിന്മഴത്തുള്ളിയിൽ നിന്നും കിട്ടിയവാക്കായിരിക്കാംമനുഷ്യൻഅല്ലെങ്കിൽ ,ഒരീർപ്പത്തിൻ്റെ തന്മാത്രയിൽ നിന്ന്ദൈവം കേട്ടൊരു വാക്കായിരിക്കാംമനുഷ്യൻഅതുമല്ലെങ്കിൽഒരു മഞ്ഞ് തുള്ളിയുടെ അദ്ധ്യാപനത്തിൽ നിന്ന്ദൈവത്തിന് കിട്ടിയൊരുവാക്കു മാത്രമായിരിക്കാംമനുഷ്യൻഇന്ന്മനുഷ്യരേക്കുറിച്ചോർക്കുമ്പോൾഉല്പത്തിയിൽ വെച്ച്കിട്ടാതെ പോയഉയർന്നവിദ്യാഭ്യാസത്തെയോർത്ത്ദു:ഖിക്കുകയാവാംദൈവം ജെസ്റ്റിൻ ജെബിൻ

ശിക്ഷ … Isabell Flora

ഒന്‍പതു ജാലകങ്ങളുമടച്ചഒറ്റമുറിയിലെചുരുണ്ട മുടിയുള്ളരാജകുമാരിയെകഥ പറഞ്ഞുചിരിപ്പിക്കുകയെന്നാണ്എനിക്ക് വിധിച്ച ശിക്ഷ ..!!ഈയലിന്റെ കഥ കേട്ടകുമാരി കരഞ്ഞു .കണ്ണീര്‍ കടല്‍പോലെ പെരുകിആരുമെത്തും മുന്നേഒന്നാമത്തെ ജനാല തുറന്നുകടലിനെ ഞാന്‍ പുറത്തൊഴുക്കി .കള്ളി മുള്‍ച്ചെടികളുടെകഥയില്‍പെട്ട്കുമാരിയുടെ വിയര്‍പ്പുകണങ്ങള്‍മണല്‍ത്തരികളായിരണ്ടാമത്തെ ജനാലയിലൂടെമരുഭൂമി പുറത്തിറങ്ങിഞാനെന്‍റെ കഥ പറഞ്ഞുകുമാരി കാര്‍മേഘമായി പെയ്തുമൂന്നാമത്തെ ജനാലമഴ നനഞ്ഞലഞ്ഞു.നിന്റെ കഥ…

നീ വന്നെങ്കിൽ……. Thomas Antony

നീ വന്നെങ്കിൽ ഉണ്ടെങ്കിൽ എൻ ചാരെമാരിവില്ലിൻ സ്വർഗീയ ചാരുത പാരംപാരിനെ പൊതിയുന്നു പരിശുദ്ധ സ്നേഹവുംപരിമളം പരത്തുന്നു കുളിരിളംതെന്നൽപോൽ.കാണുവാനെന്തിനീ കണ്ണുകളെൻ നാഥാ !എല്ലാം കാണുന്ന നിൻ കണ്ണെന്മേലില്ലേ?കേൾക്കുവാനെന്തിനു കാതുകളെൻ നാഥാ !എല്ലാം കേൾക്കുന്ന നിൻ മനസ്സാണെൻ കാത് ?ദർശനത്തിനെന്തിനു മറ്റൊരുരൂപം, നാഥാ !കാണുന്നതെല്ലാം…

പറങ്കികൾ എത്തും മുൻപെ …… Mansoor Naina

മനുഷ്യവാസമില്ലാത്ത , പവിഴങ്ങളുടെ ദ്വീപിൽ എത്തപ്പെട്ട ഒരു പ്രൊഫസറുടെ കഥ എവിടെയൊ എപ്പോഴൊ വായിച്ചിട്ടുണ്ട് . വർഷങ്ങളേറെ പഴക്കമുള്ള അമൂല്യ രത്നങ്ങൾ കണ്ട് പകച്ച് നിന്ന പ്രൊഫസറുടെ കഥ പോലെ …….. കൊച്ചിയുടെ അമൂല്യങ്ങളായ ചരിത്രങ്ങൾ , വിസ്മയങ്ങളുടെ ലോകത്തേക്കാണ് നമ്മെ…

പലക …. Kt Saithalavi Vilayur Saithalavi

കരി തേച്ച്മിനുക്കിയതറയിൽഉണ്ടുംഉറങ്ങിയുംകഴിഞ്ഞകാലത്തുംഇല്ലായ്മകൾപുരോഗതിക്ക്വഴിമാറിയനേരത്തുംനേരാംവണ്ണംഒന്ന്അടഞ്ഞുംചമഞ്ഞുംചടഞ്ഞുമിരിക്കാൻവീടുകളിലൊരുതടിയിൽതീർത്തപലകഅത്യന്താപേക്ഷിതംതന്നെയായിരുന്നു..പലകകളില്ലാത്തഒരൊറ്റ വീടുംപലകയിലിരിക്കാത്തഒറ്റ മനുഷ്യനുംകേരള നാട്ടിൽഒരിടത്തുംഉണ്ടായിരുന്നിട്ടുണ്ടാവില്ല..വീടുകൾമാറിയപ്പോഴുംഅടുക്കളയിൽ നിന്ന്പലകകൾപടിയിറങ്ങിയില്ല..ഇരുന്നുണ്ണാനുംവെറുതെയിരിക്കാനുംപലക തന്നെവേണം..കൂട്ടാൻനുറുക്കാനുംകുശിനിപ്പണിക –ളെടുക്കാനുംകുട്ടിയെകുളിപ്പിക്കാനുംപേൻ നോക്കിടാനുംഅങ്ങനെയോരോകുഞ്ഞു കുഞ്ഞുകാര്യങ്ങൾക്കുംപലക വേണം..ആസനം താങ്ങാൻപലകയില്ലെങ്കിൽപൊറുതി കേടാ-ണൊരു മാതിരി..കുട്ടികൾ തമ്മിൽപിടിവലിയാപലകക്കായ്പലപ്പഴും..തടിയിൽ തീർത്തപലകക്ക്രണ്ടു കാലാവുംചിലപ്പോൾനാലുകാലും..എങ്ങനെയായാലുംപ്രധാന ഇരിപ്പിടംപലക തന്നെ –യടുക്കളയിൽ..പലകമുട്ടിപ്പലകകൊരണ്ടിപലയിടത്തുംപല പേരുകളാ-ണിവന്..പലകകൾഇന്നുമുണ്ട്..പക്ഷെമറഞ്ഞു കൊണ്ടിരിക്കുന്നുതടിപ്പലകൾ..പകരമോഫൈബർപ്ലാസ്റ്റിക്പലകകൾകയ്യടക്കുന്നുഅടുക്കളകൾ…

ഇന്റർനെറ്റിലെ സാഹസികത … ജോർജ് കക്കാട്ട്

ഇന്നലെ ഞാൻ അവിടെ ഉണ്ടായിരുന്നു:ഒരു വെംഗൽ സർഫ് ചെയ്യുക – അങ്ങനെ തന്നെ …ഒമോയിൽ ഞാൻ വിരൾ അമർത്തി :“സീറോ ബട്ടൺ ക്ലിക്കുചെയ്യുക ´!”ഓ ക്ലിക്ക് ഞാൻ ഒരു വിഡ്ഢിയാണ്!മോണിട്ടറിലെ മുട്ട സ്ലിപ്പുകൾഎന്നെ കൊഞ്ഞനം കുത്തിചുവന്ന മഷിയിൽ തെളിഞ്ഞ വാചകംഉടൻ വലത്…

ഒരു ശവമടക്ക് ….. Yahiya Muhammed

എന്റെ നോവുള്ളിൽ ചുംബിക്കുന്നത് നിനക്കാനന്ദമെങ്കിൽകല്ലെറിഞ്ഞ് മുറിപ്പെടുത്തുകഎന്റെ ഭ്രാന്തിന് ചങ്ങലയാവുകപൊട്ടിയൊലിക്കുന്ന വ്രണങ്ങളിൽചുംബിക്കുന്നകണ്ണികളാവുകഇനിയുമെങ്ങനെയാണ്എന്റെ പ്രണയത്തെനിന്നിൽഞാനടയാളപ്പെടുത്തേണ്ടത്…പലപ്പോഴും നിന്റെ മൗനം ചാവേറുകളാണ്എത്ര നിശബ്ദമായാണ്എന്നിൽ പൊട്ടിത്തെറിക്കുന്നത്രണ്ട് ദിശകളിലേകൊഴുക്കുന്നപുഴകളാളെന്നറിഞ്ഞിട്ടുംഏതോ ഒരു കടലിന്റസംഗമസ്ഥാനം തേടുന്നുഇനിയുമെന്റെപ്രണയത്തെ നീ കല്ലെറിയരുത്ശ്വാസം മുട്ടിക്കരുത്പുറം കാലുകൊണ്ട് ചവിട്ടരുത്നിന്നിൽ നിന്നും അവനിറങ്ങി നടക്കുന്നത്ആ കാണുന്നതെമ്മാടിക്കുഴിയിലേക്കാണ്ജീവനോടെ നീ തന്നെമണ്ണിട്ടേക്കണംഒരിക്കലും തിരിച്ചു…

വോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാം!

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോൺ വഴി അറിയാനാകും. ഇന്റർനെറ്റ് ആക്‌സസ് ഉള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടെറെ തിരയുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌ത ശേഷം ജില്ലയും വോട്ടർ…

കുട്ടികളുടെ ഒരു ദി(ദീ)നമേ …. GR Kaviyoor

“ചാ”യെന്നും “ച്ച”യെന്നുംപഠിച്ചവർക്കറിയില്ലചാച്ചാജിയാരെന്ന് , ഏന്തെന്ന്പറഞ്ഞിട്ടുമറിഞ്ഞിട്ടുംകാര്യമില്ലല്ലോ? മണ്മറഞ്ഞു പോയില്ലേ ?പണ്ട് കല്ലിനുമുണ്ടൊരു കഥ പറയാനെന്ന്മകൾക്കയച്ച കത്ത്ഇന്നും പാഠഭാഗത്തിലുണ്ടോയന്ന് സംശയം.എന്തായാലും ഗാന്ധിതൊപ്പിയുംനീണ്ട ഉടുപ്പും കാൽസറായുംറോസാപ്പൂവും, ആളൊരു സുന്ദരൻസുകുമാരനെന്ന് മാത്രമറിയാം കുട്ടികൾക്ക് .പിന്നെ, കുറെ റാലിയുംവെയിൽ കൊള്ളലും റിഹേഴ്സലുംപാട്ടും കൂത്തും മാത്രം. അവർ എന്തറിയുന്നുപിന്നെയെന്റെ അപ്പൂപ്പൻ,…

നഷ്ടത്തിൻ്റെ വ്യാപ്തി!….. എൻ.കെ അജിത്ത്

മുറവും, വട്ടിയും മൂലാംകുട്ടയുംമുപ്പറക്കുട്ടയും ചിക്കുപായുംവിതവട്ടി, താംബൂലച്ചെല്ലവും നെയ്തവർവേരറ്റുപോകുന്നോയെൻ്റെ തൈവേ….ഈറ്റപ്പൊളികൊണ്ട് നെയ്ത പരമ്പതുംകൈതോല കൊണ്ടുള്ള പായകളുംഓലമെടഞ്ഞുള്ള ‘വല്ല’വും പുല്ലിലായ്നൂലുകടത്തിയ പുല്ലുപായുംചങ്ങനാശ്ശേരീലും, ചെങ്ങന്നൂർ ചന്തേലു-മുല്പന്നം തുച്ഛവിലയ്ക്കു നല്കികേരളനാടിൻ്റെ ജൈവതകാത്തവർജീവിച്ചു ജീവിതം ദുഷ്കരമായ്ഇന്നിപ്പോ പ്ലാസ്റ്റിക്കു വന്നപ്പോൾ ജീവിതംരണ്ടറ്റംമുട്ടാതെ കഷ്ടത്തിലായ്ഈറയെ നമ്മൾ മറന്നൂ, തഴപ്പായതീരെയും മോശമെന്നായി ചിന്ത!കുന്നുപോൽ…