Category: ടെക്നോളജി

പൂതി.

രചന : മോഹനൻ പി സി പയ്യപ്പിള്ളി ലീവെടുത്തീടണമെന്നാണെനിക്കേതു –നേരവുമുള്ളിലെപ്പൂതിബോറടി പത്തിവിരുത്തുമിവിടെ നി –ന്നോടണമെന്നാണു പൂതിഓടി , ഡെബിറ്റും ക്രെഡിറ്റും പുളയ്ക്കാത്തലോകത്തിലെത്തിപ്പെടാനുംവീഥിയിലൂടെ നിനവുകൾ ലാളിച്ച്ഏറെ നടന്നലയാനുംദാഹിയ്ക്കയാണു ഞാൻ , നീരിന്നുറവുകൾതേടുന്ന വേരിനെപ്പോലെ….ലീവെടുത്താരുമറിയാത്തിടങ്ങളിൽപോകണമെന്നാണ് പൂതിപോയി , മുടുപ്പു കളഞ്ഞു , മനസ്സൂർജ്ജ –പൂരിതമാക്കുവാൻ…

അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക.

Usthad Vaidyar Hamza Bharatham അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക……മടിക്കൈയിലെ വീട്ടിലെത്തിയാൽ പറമ്പിലെ നെല്ലിമരത്തിനരികിലെ ഉമ്മയുടെ കബറിനടുത്താണ് ഞാനെറേ നേരം കഴിയാറ്…. ഉമ്മയും ഞാനും മാത്രമുള്ള കുറേ നിമിഷങ്ങൾ.സ്മൃതി നാശം സംഭിവിക്കാത്ത ഏക അവസ്ഥയാണ്…

യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടത് സമരമോ അതോ നിയമനിർമ്മാണമോ ?

Gregar Mathew യാക്കോബായ സുറിയാനി സഭ നേരിടുന്ന നീതി നിഷേധം പൊതുജനങ്ങളുടെ മുൻപിൽ ബോധ്യപ്പെടുത്താനും മീഡിയ വഴി അതിന് ഒരു കവറേജ് കിട്ടുവാനും വേണ്ടി ആണ് സമരം തുടങ്ങിയത്. ആ ലക്ഷ്യം നമ്മൾ നിറവേറ്റിക്കഴിഞ്ഞു. അപ്പോൾ പിന്നെ സമരം നിർത്തേണ്ടതാണ്. എന്നാൽ…

ദാരികവധം

രചന : രാജേഷ് .സി .കെ ദോഹ ഖത്തർ ഭരണിക്കാവിൽ ,ഉൽസവംനന്നാവും ,ദാരികനുംകാളിയും ,ഉണ്ടാകും കാണേണം,ചോന്ന മിറായിയും,തേൻ മിറായിയും …നുണയണം……..കുഞ്ഞു മനസ്സ്,തുടിക്കുന്നു …..ഉയരുന്നു ചെട്ടിവാദ്യംചെമന്ന കണ്ണുരുട്ടിനാവും കടിച്ചുകിങ്ങിണി കിലുക്കിഭദ്രകാളി…. കയ്യിൽമൂർച്ചയുള്ള വാൾ,പിള്ളേർ പേടിച്ചോടി,ആരോ പറഞ്ഞു…ആ വാൾ കൊണ്ട്…..ദാരികനെ കൊല്ലുത്രെ,എന്റെ മനസ്സ് തേങ്ങി…

ചൂണ്ടുവിരൽ

രചന : അനീഷ് കൈരളി സ്കൂൾ വിട്ട് പോരുമ്പോൾ‘വീടില്ലാത്തവൻ’എന്ന് പറഞ്ഞ്,അവർ…,അവനെ കളിയാക്കി. വീടെനിക്ക് അപ്പനുമമ്മയുമാണെന്ന്അവൻ മറുവാക്ക് പറഞ്ഞു. വലിയ രാജ്യത്തിൻ്റെ പുറം ചുവരിൽ,അപ്പനവനൊരുവീട് വരച്ചു. പുറം ചുവരാണെന്നറിഞ്ഞിട്ടുംഅകം ചോരാതിരിക്കാൻസ്വപ്നങ്ങൾ മെടഞ്ഞൊരുമേൽക്കൂര തീർത്തു. വീട് വിട്ട്സ്കൂളിലേക്ക് പോകുമ്പോൾവെട്ടമില്ലാത്തവനെന്ന് പറഞ്ഞ്അവരവനെ കളിയാക്കി. വെളിച്ചമെനിക്ക് അപ്പനുമമ്മയുമാണെന്ന്,അവനവരോട്…

അരുണചിന്ത

രചന : എം. എ. ഹസീബ് അരച, ഞങ്ങളുടെയാകാശനീലിമയുംഞങ്ങളുടെ ഭുവനത്തിൻഹരിതാഭയുംമാരിവില്ലോർമ്മപോൽമാഞ്ഞു പോയി.! രാമ,മാരുതനന്ദനൻ,മൈഥിലിക്കായ്അരണി എരിച്ചുപടർത്തിയ കാട്ടുതീ, ലങ്ക വിട്ടയോദ്ധ്യതൊട്ടഖിലരാജ്യം പുകയുകയാണിന്നും.! ക്രൂരനാം ദശാനനൻ,ചവച്ചിടും വേദവതിജ്വലിച്ചു തുപ്പുംപ്രതികാര വഹ്നിയിൽ, മോഹവലയത്തിൽസീതയെക്കുരുക്കുവാൻ,മോഹനം, കൃഷ്ണ മൃഗമായ്മാരീചൻ പിറക്കുന്നെവിടെയും. മാർഗ്ഗം മുടക്കുവാൻമുഗ്ദ്ധാനുരാഗനിശാചരി താടക,മല്ലീശ്വരന്റെ പൂവമ്പുമായ്കാത്തുനിൽപ്പുണ്ടവീടിവിടം.! ധർമ്മാസ്ത്രമില്ലേദാശരഥി,നിന്നാവനാഴിയിൽ.? സ്നേഹരാജ്യം…

മാമ്പഴക്കാലം.

രചന : വന്ദന മണികണ്ഠൻ ഇനി നമുക്കോർമ്മതൻ തോണിയേറാംപഴയകാലത്തിലേക്കൊന്നുപോകാംസുഖമുള്ളൊരായിരം കഥയുറങ്ങീടുന്നനാട്ടുമാഞ്ചോട്ടിലായ്‌ ഒന്നിരിക്കാം. സ്നേഹബന്ധത്തിന്റെ നല്ലകാലത്തി‐ലേക്കൊത്തൊരുമിച്ചു തിരിച്ചു പോകാംനാട്ടുമാഞ്ചോട്ടിലായ് ഒത്തുചേരുന്നൊരുനാട്ടുക്കൂട്ടത്തെ തിരഞ്ഞു പോകാം. ഒരുകൊച്ചുകാറ്റിൽ കൊഴിഞ്ഞുവീഴുന്നൊരുകണ്ണിമാങ്ങക്കാലം തേടിപ്പോകാംതേനിറ്റുവീഴുന്ന മാമ്പഴം നുണയുവാൻഭൂതകാലത്തിലേക്കൊന്നുപോകാം. കുഞ്ഞുമനസിലെ മോഹങ്ങളറിയുന്നമുത്തശ്ലൻ മാവിനെയോർത്തുനോക്കാംതിരികെ മടങ്ങുമ്പോൾ മടിയൊട്ടുമില്ലാതെനാളേക്കൊരു മരം നട്ടിറങ്ങാം.

ചില മരങ്ങളുണ്ട്.

രചന : കല ഭാസ്കർ ചില മരങ്ങളുണ്ട്.കട പറിഞ്ഞിട്ടും ഉലയാതെനിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുണ്ട്.കാറ്റ് പല തരത്തിൽ;അല്ല,പല തരം കാറ്റുകൾപലവിധം ശ്രമിച്ചു നോക്കും. വീഴുമോഉള്ളുണങ്ങിയോപച്ചയോ പുതലിച്ചതോകാതൽ എന്ന് കണക്കെടുത്തുകാലം കടന്നു പോവും. ഉണങ്ങിക്കഴിഞ്ഞ,പൊറ്റ കെട്ടിയ മുട്ടുകളിൽപൂവിട്ട കാലത്തിൻ്റെഓർമ്മ പോലുമില്ലെന്ന്അവർ സ്വസ്ഥരാവും. ഗ്രീഷ്മം കത്തുന്നകണ്ണുകൾ…

പരസ്യം.

രചന : ജോർജ് കക്കാട്ട് ഒരു മേഘം പോലെ അയഞ്ഞതായി നിൽക്കുകലോക ഭൂപടത്തിന്റെ മുകളിൽ,വ്യർത്ഥമായ പരിഭ്രാന്തിയില്ലാതെക്രമേണ ബാഷ്പീകരിക്കപ്പെടുന്നു. ആരാണ് നിങ്ങളെ സമർപ്പിക്കാൻ ആഗ്രഹിക്കുന്നത്ഈ വൃത്തികെട്ട കഥകളിൽനിങ്ങളുടെ കലയുടെ പിന്നിൽ അവനെ കാണിക്കുകഒരു നീല മൂടൽമഞ്ഞ് മാത്രം. അടരുകളായി വേഗത്തിൽ ഊതി,നിങ്ങൾ ജീവിതത്തിൽ…

സ്വന്തം.

രചന:രാജൻ അനാർകോട്ടിൽ മണ്ണാർക്കാട്. മനസ്സിലേറ്റൊരുമുറിവുമായ്ഞാൻമണ്ണിലലയുന്നു, വിണ്ണിലേയ്ക്ക്പറന്നുമറയാൻകാത്തുനിൽക്കുന്നു, സ്വന്തമെന്നൊരുവാക്ക്കേൾക്കാൻനീറിടുന്നുള്ളം, ബന്ധമെന്നത്വാക്കിനുള്ളിൽതേങ്ങിമറയുന്നു, നന്മയുള്ളത്ഹൃത്തടത്തിൽവിണ്ടുവരളുന്നു, നാളെനല്ലതുകേൾക്കുവാനായ്കരള്കരയുന്നു.