രാത്രിമഴ *********** വിഷ്ണു പകൽക്കുറി
ഉള്ളുരുക്കത്തിൽനോവുപെയ്യുമ്പോൾമൗനത്തിന്റെമൂടുപടമണിഞ്ഞിരുന്നവൾ കരിയെഴുതാൻമറന്നുപോയമിഴികളിൽനേർത്തൊരു പുഴയൊഴുകികരിപ്പാത്രങ്ങൾക്കുമേൽവീണുരുകിതേച്ചുമിനുക്കി പഴന്തുണികെട്ടഴിച്ചവൾഅടിമയെപ്പോൽചലിക്കുന്ന കുതിരയായികിതച്ചുനിന്നു രാത്രിമഴ നനഞ്ഞുണർന്നുപുകഞ്ഞുകത്തുന്നനെരിപ്പോടുമായവൾകലഹിച്ചിരുന്നു അടുക്കളത്തോട്ടത്തിൽനട്ടുനനച്ചൊരുചീരയിൽചിലന്തിവലകെട്ടിനിന്നവളെനോക്കി പരിതപിച്ചു രാത്രിമഴ നനഞ്ഞിരിക്കെമൗനത്തിന്റെ കെട്ടുപൊട്ടിച്ചുഒറ്റക്കിരുന്നു ചിരിച്ചുഹൃദയവാതിൽ മലർക്കെതുറന്നിട്ടന്നാദ്യമായി