പാഴ്ക്കിനാവുകൾ
രചന : മോഹൻദാസ് എവർഷൈൻ ✍ കാറ്റിൻ മർമ്മരങ്ങൾക്കുംചൊല്ലുവാനേറെയുണ്ട്.കാതങ്ങളകലെയാണെങ്കിലുംകാതോർക്കണം.ആത്മനൊമ്പരങ്ങളിലാശ്വാസകിരണമാകണംനെഞ്ചിൽ നിറയുന്ന സ്നേഹംകണ്ണിൽ തിളങ്ങണം.കണ്ണുനീരുപ്പിട്ട ദുഃഖങ്ങളെപങ്കിട്ടെടുക്കണം.കരുതലിൻ തണലായ് നില്ക്കുംതാതന്ന് താങ്ങാകണം.കനൽ ചൂട് ചുമക്കുന്ന നേരത്ത്കനിവിന്റ ഉറവയാകണംഅമ്മയെ സ്നേഹമന്ത്രമായ്നെഞ്ചിൽ കരുതണം.കുറ്റപ്പെടുത്തുവാനായി മാത്രംകുറ്റങ്ങളെന്തിന്ന് തേടണംഎല്ലാരുമുറ്റവരെന്ന് ഊറ്റം കൊണ്ട്നടക്കണം.നമ്മൾ ഊറ്റം കൊണ്ട് നടക്കണം.