പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽ
രചന : ജിഷ കെ ✍️ പ്രണയിക്കാൻ അറിയില്ലായിരുന്നെങ്കിൽഒരു പക്ഷേഞാൻദൈവത്തെ പ്പോലെ എന്നും കണ്ണുകളടച്ചിരിക്കുമായിരുന്നു….വന്നവരെയോ പോയവരെയോ ക്കുറിച്ച് ആകുലപ്പെടാതെകുതിച്ചു പായുന്ന കാലത്തെ ക്കുറിച്ച് ഒട്ടുമേവേവലാതിപ്പെടാതെമടുപ്പില്ലാത്ത ആ ഇരുപ്പ് ഞാൻ തുടർന്ന് പോയേനെ..ഒരു പക്ഷേമുടന്തനെയോ അന്ധനെയോസുഖപ്പെടുത്തുകയോവെള്ളത്തിനു മീതെ നടക്കുകയോകുരിശു മലകൾ നടന്നു തീർക്കുകയോ…