ഘോഷജയന്തി
രചന : ശ്രീലത രാധാകൃഷ്ണൻ ✍ കമ്പിയിൽ കോർത്തുനിർത്തിയആലിലയിൽ പേടിയോടെതൂങ്ങിക്കിടക്കുന്നുണ്ട് ഉണ്ണിക്കണ്ണൻ!ഗരുഡന്റെ പുറത്തായി പേടിച്ചരണ്ട്ഒരു ബാലഗോപാലൻ!കാളിയന്റെ തലയിൽ കാലുകഴഞ്ഞൊരുകാർവർണ്ണൻ!വയറിൽ കെട്ടിവെച്ച ഭാണ്ഡത്താൽശ്വാസംമുട്ടുന്നുണ്ട് ഉണ്ണിക്കംസന്!നരച്ചമുടിക്കെട്ടും മീശയുംചൊറിഞ്ഞിരിക്കുന്നു കുഞ്ഞുസാന്ദീപനി!നടന്നുനടന്നുതളർന്ന രാധയെയുംബലരാമനേയും മീരയെയും അർജുനനെയുംതോളിലേറ്റി തളർന്നോരമ്മമാർ!അങ്ങനെയെത്രയെത്രയോ എത്രയോഎടുത്താൽ പൊങ്ങാത്തവേഷം കെട്ടിപെട്ടുപോകുന്നു അഷ്ടമിരോഹിണിനാളിൽ കണ്ണനാമുണ്ണികൾ!വെണ്ണക്കണ്ണന് തൊട്ടുനക്കാൻ വെണ്ണ…