മേടപ്പുലരിയിൽ.
രചന : രമണി ചന്ദ്രശേഖകരൻ* ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.കോലാഹലമോടെ പാറിപ്പറന്നവർചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ ഹാ!എന്തൊരത്ഭുതം,കൊന്നനിറയെമഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽഅഴകു നിറച്ചവർ ചാഞ്ചാടുന്നു. ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽപൂവേതു കിളിയേതെന്നറിയാത്തതു പോൽഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,ചാടിമറിയുന്നൊരണ്ണാറക്കണ്ണനും. മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശിപാറിപ്പറക്കുന്ന ചിത്രപതംഗവുംഞാൻ പാടിയ പാട്ടുകൾ കേട്ടതുപോലെമറുപാട്ടു പാടുന്ന…