ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

മാതൃഹൃദയം

രചന : എസ കെ കൊപ്രാപുര ✍ അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റിമടിത്തട്ടിൽ ചാഞ്ഞുറങ്ങും പൂപൈതലേ…(2)നിൻമൃദു കവിൾത്തടത്തിലരുമയാൽമുത്തമേകുമമ്മതൻ വാത്സല്യം നീയറിഞ്ഞോ..നിന്റെ..അമ്മതൻ വാത്സല്യം നീയറിഞ്ഞോ.. കണ്ണിമ ചിമ്മാതെ കണ്ണനെ നോക്കി..കാതിൽ സ്നേഹമൂറും താരാട്ടു പാടി..തൊട്ടിലിലാട്ടി..കൊഞ്ചിച്ചുറക്കുംഅമ്മതൻ വാത്സല്യം നീയറിഞ്ഞോ..നിന്റെ..അമ്മതൻ വാത്സല്യം നീയറിഞ്ഞോ.. അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റിമടിത്തട്ടിൽ…

ഭരണകൂട വികസന ഭ്രാന്ത്എത്ര വിസനം വന്നിട്ടെന്താ കാര്യംകോരനു കഞ്ഞി കുമ്പിളിൽ തന്നെ.

രചന : അനിരുദ്ധൻ കെ.എൻ✍ എന്തുവികസനമെന്തു വന്നീടിലുംകോരനെന്നും കഞ്ഞി കുമ്പിളിൽ തന്നെയാംഎന്തു പ്രയോജനം സാധാരണക്കാരൻചാവതെ ചാവുന്നുണ്ടന്നം ലഭിക്കാതെഅന്നം മുട്ടിക്കും വികസനമാണല്ലോഎല്ലാം നടപ്പതും കാട്ടി കൂട്ടുന്നതും!ഒട്ടുവിശന്നുപൊരിഞ്ഞപ്പോൾ കട്ടന്നംഭക്ഷിച്ച കുറ്റം ചുമത്തി തല്ലിക്കൊന്നുകെട്ടിത്തൂക്കുന്ന മഹത്തായ സംസ്കൃതിഅല്ലോ നമുക്കള്ള പാരമ്പര്യമതും!വാതോരാതല്ലോ വികസന വാഗ്ദാനംകോരിയൊഴിച്ചു വികസിച്ചു നീളവേനീണ്ടു…

സഹജ സഞ്ചാരികൾ (ഒരു ട്രെയിൻ യാത്രയുടെ ഓർമ്മക്ക് )

രചന : നാരായണൻ. എ. എൻ✍ ഇടറിനീങ്ങിടു,ന്നാവേഗഗാത്ര,മീ-സ്മൃതിയിലേക്കുള്ള സഞ്ചാരവീഥിയിൽഅനുഗമിക്കയാമാത്മാവു,മെന്തിനോ-യിരുസമാന്തരരേഖപോ,ലൊർമ്മയുംനിനവിനപ്പുറം ജീവിനിൽ സാന്ദ്രമാംനിമിഷമില്ലെന്ന നേരിനാൽ ചേർന്നവർ മതി, യശാന്തമീയേകാന്ത വീഥിതൻഅരുകിൽ വച്ചിടാം ഉൾച്ചേർന്നതത്രയും .നിറവിനാ,യിതാ ദേഹമീ യാന്ത്രിക-ക്ഷിതിയിൽ, പിന്നിടു,ന്നാമോദമാത്രകൾതടവിലിപ്പൊഴും സാന്ദ്രശൈത്യത്തിലായ്-സുഖമുറങ്ങിടും സ്നേഹസഞ്ചാരികൾ.നിനവിലോരുന്ന ശീതളക്കാറ്റിനാൽപ്രണയസൗഹൃദം, മൂളുന്നു മൂർച്ഛയിൽപഥികരന്യോന്യ ചിന്തകൾ പങ്കിടാൻസരസഭാഷണം, സന്തപ്ത ശാന്തിദം.ശ്രുതിയിണങ്ങാത്ത സ്വപ്നങ്ങളെത്രയോവഴിയിലാ,ശയായ്…

കാലം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാലം ഒരുനാൾ മുന്നിൽവരുംകണക്കുപുസ്തകം തുറന്നുതരുംഓരോ താളും മലർത്തിത്തരുംതെറ്റുംശരിയും പറഞുതരും ഉത്തരമുണ്ടോ…..ചോദിക്കുംതെറ്റുംശരിയും പറയിക്കുംഅളവുംകുറവും തൂക്കിക്കുംകാലംതിരിച്ചു പൊയ്ക്കോളും അന്നു നിന്നെനീ തിരിച്ചറിയുംഅന്തംവിട്ടു വായ്പൊളിക്കുംഅധികം സമയംകഴിയാതെതെറ്റിനുശിക്ഷകൾ തേടിവരും അഹങ്കാരം നീ കയ്യൊഴിയുംഅധികാരം നീ വലിച്ചെറിയുംഅനീതിതിന്മകൾ ഓർമ്മവരുംഅവശനായി നീ വീണുപോകും…

എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്..

രചന : ജിഷ കെ ✍ എങ്ങെനെയാണ് ഞാൻ നിന്നെ പ്രണയിക്കേണ്ടത്….ഇവിടമൊക്കെ തുരുമ്പ് കയ്ക്കുന്നഒറ്റപ്പെടലിന്റെ നീണ്ട അഴികൾതലങ്ങും വിലങ്ങും ആരൊക്കെയോചേർന്ന്ഒരു മേൽക്കൂര തീർത്തു വെച്ചിരിക്കുന്നു…ഞാനാണെങ്കിൽ നിന്നെ എന്റെആകാശമേയെന്ന് ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവല്ലോ….ഓരോ അണുവിലും നീസഞ്ചരിക്കുമ്പോഴുണ്ടാകുന്ന വിറയലിൽഎന്റെയീ ആകാശംനീല ചിറകടികൾ പെയ്യുന്നമോഹിപ്പിക്കുന്ന ഒരു…

ശില്പം

രചന : ഗീത മുന്നൂർക്കോട് ഉളിത്തുമ്പിന്റെ ചടുലനടനംശില്പിയുടെ ഹൃദയതാളത്തിനൊപ്പംആ ഹൃദയത്തിലെ തുള്ളികളിറ്റിച്ചു തന്നെയാണ്കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..മാന്ത്രികംഓരോ കൊത്തിലും മിഴിഞ്ഞുവന്നശിലയിലെ സ്ത്രീയുണ്മത്രസിച്ചുതുളുമ്പിയതുംലാവണ്യമുടുത്തതുംഅനുരാഗക്കുളിരിൽ വീണ്ടുമയാൾനേർവരകളിൽ ഗാംഭീര്യവുംവടിവു മുറ്റിയ ആകാരവുംവക്രതയിൽ ഉടൽഞൊറികളും കൊരുത്തതിൽസാന്ദ്രമായുയിർത്തുവന്നുഅവൾ !തട്ടലുകളിലടർന്ന ചെളിവിള്ളലുകൾ…പരുക്കൻ പൊടിവിഹ്വലതകൾ…ബാക്കിനിന്ന, ശില്പിയുടെമനോഗതങ്ങൾഓരോ അവയവത്തിനും അഴകിട്ടു.ശിലയിൽ പിറന്ന പെൺപോരിമയെകൺകളാൽ…

നിർഭയ

രചന : ബിനു. ആർ. ✍ നിർഭയ :,നമ്മുടെ മനസ്സിന്റെ നൊമ്പരമായ്നിറഞ്ഞു നിന്നവൾ,ഒരു രാത്രിയുടെ ഏകാന്തതയിൽതപ്തനിസ്വനമായ്,ഏറെ കാമാതുരരായവരുടെആഗ്രഹപൂർത്തിക്കിരയായവൾ,മരിക്കുന്നതിൻമുമ്പേ വേദനകൾപലതും നേരിടേണ്ടിവന്നവൾ,തൻ കാമനകളെ ജീവിതപകുതിയിൽകുഴിച്ചുമൂടേണ്ടി വന്നവൾ.നിർഭയാ :,നിന്നെക്കാത്തിരിക്കുന്നു,ഞങ്ങൾ സഹോദരർ, ഒറ്റതന്തയ്ക്കു പിറന്നവർഇരുണ്ട വിജനമാംവഴിക്കണ്ണുകളിൽ രക്ഷക്കായ്നീയെത്തുമെന്ന വിശ്വാസജഡിലധാർഷ്ട്യത്തിനിടയിൽ,നീതി നിയമങ്ങൾനോക്കുകുത്തികളായ് രമിക്കുമ്പോൾ,ഞങ്ങൾ കാണുന്നൂ, നിൻനിർഭയമാം ഇരുണ്ടകൺതടങ്ങളും,ജീവനുവേണ്ടിപോരാടും…

എന്റെമുത്തശ്ശി

രചന : ബിന്ദു അരുവിപ്പുറം✍ കൊഞ്ചലോടോമനിച്ചെന്നെ വളർത്തിയമുത്തശ്ശിയെന്നിൽ നിറഞ്ഞിടുന്നു.മാനസജാലകം മെല്ലെ തുറന്നൊരുതെന്നലായെന്നെ പുണർന്നിടുന്നു. ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നും കൊണ്ടുവെറ്റിലപ്പാക്ക് മുറുക്കിത്തുപ്പിരാരീരം പാടിയുമെന്നെ തഴുകിയു-മാവോളം സ്നേഹമെനിയ്ക്കു തന്നു. കുസൃതികാട്ടുന്നേരമിത്തിരിയുച്ചത്തിൽശാസിച്ചുകൊണ്ടെന്നരികിലെത്തും.കുഞ്ഞിക്കഥകൾ പലതും പറഞ്ഞെൻ്റെനെറുകയിലിഷ്ടത്തിലുമ്മവെക്കും. പള്ളിക്കൂടം വിട്ടാൽ ഞാനെത്തുവോളവുംകണ്ണടയ്ക്കാതെന്നും നോക്കി നിൽക്കും.കണ്ണീർമഴ ഞാൻ പൊഴിയ്ക്കുന്ന വേളയിൽവാരിയെടുത്തു മാറോടണയ്ക്കും.…

പാതിപക്ഷിയും താനും

രചന : ഹരിദാസ് കൊടകര✍ ജലമല്ലത്;മരുമരീചിക..അത്യുഷ്ണ-വാതാട്ടഹാസം. മൂട്ടിയ കണ്ണിലുംഇലയനക്കങ്ങൾനെറ്റിമേൽ സൂര്യൻഅണയുന്ന ഭീതം. പടർവള്ളി കേറിപൊറുതി വയ്യാതെതെങ്ങുകൾ കെട്ടു.ദൂരത്തിലാഴത്തിൽവാരനെല്ലിൻ കടഅറുതിയായ് നട്ടു. യാത്രാ പുസ്തകംപകുക്കുന്നറിവുകൾനിശ്ശൂന്യമായി.ഹരിത മാറാപ്പുമായ്പനിച്ചും പിണഞ്ഞുംഅവധൂതരെപ്പോൽകാറ്റിൻ കഴകളിൽസസ്യം വചിച്ചുംനേത്രം വിധിച്ചുംഉപഗുപ്ത തീരത്തെതൂവൽപ്പകലിനായ്ഖേദം തിരക്കി-നേരം വെളുത്തു. മുറിച്ചൂട്ടു മിന്നിച്ചഭീതവേഗങ്ങളിൽജലം, ദൂരം നനച്ചു. കാളമേഘങ്ങളായ്ആഴുന്നിതാറുകൾഗ്രാമവയലുകൾ-കൊയ്തു…

കിനാവിലെസുന്ദരി

രചന : എസ്കെകൊപ്രാപുര ✍ കാതിലൊരു ശലഭം മൂളികാമിനിയുടെ വരവറിയിച്ചുമിഴികളിൽ..വർണ്ണങ്ങളാൽ…ശലഭം… തോഴിതൻ ചിത്രം വരച്ചു…കൗതുക കണ്ണുകൾ തേടീ..യകലേശലഭം വരച്ചൊരാ സുന്ദരിയെ …ശലഭം വരച്ചൊരാ സുന്ദരിയെ…പൂമരച്ചില്ലയിൽ മുട്ടിയിരുമ്മിഅനുരാഗം പാടീ തേൻകുരുവികൾ…മലരിൻമധു മൊത്തിനനച്ചൊരാ ചുണ്ടിൻപ്രണയം കൈമാറുംഇണക്കുരുവികൾ…കാണും മിഴികൾ… ഇമ മുറിയാതെ..നിന്നെത്തേടും… മനമറിയാതെ…കിനാവിൽ പൂവിട്ട സുന്ദരീ…എൻ…