ഒറ്റമൈന … Baiju Thekkumpurath
ഒറ്റമൈനയായ് ഭൂവിൽ പിറന്നതല്ല..കാലമെനിക്കായ് കരുതിയ പേരിതത്രെ..ഓർമ്മകൾ പൂവിടും വാടിതന്നിൽഏറെ നല്ലകാലത്തിൻ്റെ കഥകളുണ്ട്..തോഴനോടൊപ്പം പാറിപ്പറന്നേറെമധുരമായ് പാടിയ പ്രണയകാലം..പൊയ്പ്പോയനാളിലെ മധുരിക്കുമോർമ്മകൾഒറ്റമൈനക്കെന്നും കൂട്ടിനുണ്ട്..ഇന്നീ മരത്തിൻ്റെ ചില്ലയിൽ മൗനമായ്ഒറ്റക്കിരിക്കുന്നൊരൊറ്റ മൈന..യാത്രയിൽ മാനുഷർ കാൺകിൽ ശകുനംകരയുമന്നവരെന്ന ചൊല്ലുമുണ്ട്..ദൃഷ്ടിയിൽപ്പെട്ടാൽ ശാപംചൊരിഞ്ഞിടുംദു:ഖമേകുന്നവൾ ഒറ്റമൈന.. ഒറ്റയായ്പ്പോയതെൻ കുറ്റമല്ലവിധിയേകിയെന്നിലീ കഥനഭാരം..പ്രാണപ്രിയൻ പോയ കൂട്ടിലുറങ്ങാതെമാറിയിരിക്കുന്നീ ചില്ലയൊന്നിൽ..ഈ…