ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

കാഴ്ചകളുടെ അവസാനഭൂപടം. ….. Nevin Rajan

ഇനിയും പൂർത്തീകരിക്കാത്തചുവരിൽഭൂപടത്തിന്റെവർണ്ണവ്യതിരേകംതീർത്ത,താഴ്വാരങ്ങളുടെ ഒറ്റനിറം തിരയുന്ന,എന്റെ കണ്ണുകൾ. മലർന്നുകിടന്ന്,പിടലി ഒരല്പമുയർത്തിവച്ച്,ദീർഘശ്വാസനിശ്വാസങ്ങൾക്ക്ആശ്വാസമായ്,ഒരു റാപ്പിഡ്ക്കിറ്റ്ഒരു മാസ്ക്ക്പിന്നൊരല്പം സാനിറ്റയ്സർ. ഐസൊലേഷനിൽവേർതിരിക്കപ്പെട്ടഅല്പപ്രാണനുകൾക്ക്പ്രായവും സാദ്ധ്യതകളുംമാനദണ്ഡമാകുമ്പോൾ;ഈ ഭൂപടത്തിന്റെസാമ്രാജ്യങ്ങൾക്കുകണ്ണിലെക്കരടായ്രണ്ടു കൊച്ചുരാജ്യങ്ങൾ ;ക്യൂബയും തായ്വാനും. മനുഷ്യമഹാമാരികൾപലവട്ടം കാർന്നുതിന്നഎന്റെ ആന്തരികാവയവങ്ങൾ.അവശേഷിച്ച നട്ടെല്ലിനെപിഴുതെറിയുംവിധം ചുമയായിശ്വാസകോശം ചുരങ്ങിയടയുന്നു പലപലവർണ്ണങ്ങളാൽവേർതിരിക്കപ്പെട്ടഈ ഭൂപടത്തിന്റെനിറവിന്യാസം…എന്റെ കണ്ണുകളിൽ ;സ്വൈര്യത്തിന്റെസമാധാനത്തിന്റെഏകതയുടെആ ഒറ്റവർണ്ണരാജിവിരിയിക്കുന്നുണ്ടിപ്പോൾ. ഈ മുള്ളു കുത്തിയിറക്കുന്നവേദനയിൽപ്പോലുംഇതു…

സീതയല്ല ഞാൻ ************ ബിന്ദു കമലൻ

നോക്കുക നീയെൻ കണ്ണിലിറ്റുനേരംകനൽക്കണ്ണീർ തടാകം കാണ്മതില്ലേആളുന്നൊരഗ്നി പുണരുവാൻസീതയല്ല വെറും സ്ത്രീയാണ് ഞാൻ… ഭൂമിപുത്രിയല്ലേ സീതഭൂമിയിലെ പുത്രി തന്നെ ഞാനും.കനൽപ്പാത താണ്ടിയോൾ ജനകനന്ദിനിജീവിതക്കൊടുമുടി നോക്കി പകച്ചവൾ ഞാൻ. രാമമാനസി… സീത… നിലാ ചന്തമുള്ളവൾപ്രിയനുമെത്രയും പ്രാണപ്രേയസിയാണ് ഞാനും. സീതയല്ല ഞാൻ… വെറും സ്ത്രീ –മിഴിയിൽ…

ഒ.എൻ.വിയ്ക്ക് ഒരുപിടി കുങ്കുമപ്പൂക്കൾ !!! Raghunathan Kandoth

മാറ്റൊലിക്കവിയെന്നാരൊക്കെയോമുറ്റിലുമപഹസിച്ചെങ്കിലുംമാറ്റത്തിൻ കാഹളമൂതിഗജരാജപ്രഭാവനായ്നടകൊണ്ടു നീ….തച്ചനായ് നവയുഗശില്പിയായ്തച്ചുടയ്ക്കുവാൻ ചിലതുടച്ചുവാർത്തീടുവാൻ!! കൈരളീക്ഷേത്രാങ്കണേചാരുപുഷ്പോത്സവം തീർപ്പൂനിൻ മനോഞ്ജമാം പൂന്തോപ്പുകൾ!അക്ഷരത്തീനാളങ്ങളാൽലക്ഷാർച്ചനയൊരുക്കി നീനിൻ കാവ്യദേവാംഗനമാർ തൂകീദിവ്യനൂതനസ്മിതം ദർശനാമൃതം!ഒലിച്ചുപോയില്ല നിൻ ശബ്ദംചെമ്പൂഴിയിൽ മഴവെള്ളം പോൽഭൂഗർഭജലധിയായതു കാത്തിരിപ്പൂവിപ്ലവവിസ്ഫോടനം പ്രളയം!മിന്നൽപ്പോർവാളുകളുയർത്തിയമേഘഗർജ്ജനം തവ കവനംസാഹിതീക്ഷേത്രേ സായന്തനപൂജയ്ക്കായ്വിരിഞ്ഞ നാലുമണിപ്പൂവേ!കാവ്യപുസ്തകത്താളിലൊളിച്ചു നീമയിൽപ്പീലിയായ്!ഉജ്ജയിനിയിൽ വിരിഞ്ഞുവനജ്യോത്സനയായ്!ആസന്നമരണയാം ഭൂമിയ്ക്ക്അന്ത്യകൂദാശ നൽകിപ്രവാചകശ്രേഷ്ഠാ നിൻ ചരമഗീതം!വിപ്ളവം നെഞ്ചേറ്റിയ…

സ്നേഹവീണ ……… ശ്രീരേഖ എസ്

അകലെയാണെങ്കിലു൦അടരുവാനാവാതെകനവിലൊരു മോഹമായ്‌പൂത്തിരുന്നു…! രാഗമായെൻ ജീവ-വീണയിൽ നീ പ്രേമ-സ്പന്ദനമായിനിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്തവർണ്ണമേ ഞാൻ നിന-ക്കായെന്റെ ജന്മംപകർന്നു നൽകീ… പ്രാണൻ വെടിഞ്ഞാലുമീചങ്കിൻ സ്നേഹത്തിൻപരിമളം പാരിൽനിറഞ്ഞുനില്ക്കും… ഉരുകി ഞാൻ തീർന്നാലു൦ഒരുതരി വെട്ടമായ്‌നിൻ മിഴിയ്ക്കെന്നുംപ്രകാശമേകും… ദേഹമെരിഞ്ഞാലു൦പോകുവാനാവാതെദേഹി അവനിയിൽനിന്നെത്തേടും… വാടാത്ത സ്നേഹത്തിൻകൊഴിയാത്ത പൂവായി ..ജന്മങ്ങളോളം ഞാൻകാത്തിരിക്കും.. അകലെയാണെങ്കിലു൦മങ്ങാതെ,മായാതെകനവിലൊരു…

തട്ടകം ——- Rajendra Panicker NG

ഉടലുടച്ചുണ്മയാലു-യിരുകാക്കുമ്പോൾ നീഉലയ്ക്കുമോരുടലിന്റെഉണർവ്വായി മാറുന്നുഉടലിന്നു വിലയിടാ-തുടയാടയുടച്ചുരിഞ്ഞ-ടിമപ്പെടാത്തവൾ നീ. അകതാരിലമ്പിളിത്താലംതെളിക്കുവോൾകതിരായിയുലയുന്നകതിരൊളിയോലുവോൾ കാതരയാമൊരനുരാഗ-കനിമൊഴിയായവൾഒരുവനുമാത്രമായ്തവജന്മം ഹോമിപ്പവൾ. കരഞ്ഞു കരഞ്ഞേഴുകടലുതീർക്കുന്നവൾകദനക്കരിമുകിലായ്കടംകൊണ്ടകാമിനിനെഞ്ചിൻ നെരിപ്പോടിൽനിറകനലെരിക്കുന്നവൾ. മനക്കരുത്തിന്നുട-വാളെടുത്തു നീ അറുത്തുമാറ്റുകാ-ഭ്രമപ്പൂത്തലപ്പുകൾതകരപോൽ കുരുക്കുംകളകളൊക്കെയുംകരുതലോടെപിഴുതെറിഞ്ഞേക്കുക! പൊന്നരിവാളാലു-റഞ്ഞുതുള്ളുമ്പോൾപൊന്നിൻ ചിലമ്പുകൾപൊട്ടിച്ചെറിയുമ്പോൾപൊന്നരിഞ്ഞാണംപറിച്ചെറിഞ്ഞുതലതല്ലി-പൊരുതി തനിച്ചായി-പോകുമ്പോൾ നീ ഒന്നോർക്കുക! താങ്ങായിട്ടൊരുതട്ടകഭൂമികയുണ്ടിവിടെതണലായിട്ടൊരുആകാശവുമുണ്ടിവിടെ!

ആപ്പിനുമുണ്ടൊരു കാലം …. Thaha Jamal

ഒടുവിൽഅപ്പുകളുടെ കാലമായിആരോഗ്യ സുരക്ഷാ ആപ്പ് മുതൽആരോഗ്യ ഹാനികര ആപ്പ് വരെഒരേ കാലത്തിരുന്ന്പല്ലു തേക്കുന്നു. ഉമിക്കരി തീർന്നവനുംഇളം മാവിലയിൽ പല്ലുതേച്ചവനുംആപ്പിലായ കാലത്താണ്ആപ്പുകൾക്കും പ്രസക്തി കൂടിയത് വിരൽത്തുമ്പിൽവ്യാപാരവുമായി ആഗോള ഭീകരന്മാർനിരന്ന കാലത്തിനുമപ്പുറത്തേക്ക്പാപ്പരത്വവും, പരിവട്ടവും, ഊരുതെണ്ടികളുമായ നമ്മൾജീവിതത്തെ അടിമയാക്കി വെച്ച്ഓച്ചാനിച്ചോച്ചാനിച്ച്ദാരിദ്രത്തെ മോന്തി വിയർത്ത്ആപ്പുകൾക്കായ് കാത്തിരിക്കുമ്പോൾകുപ്പിയുമായി കള്ളുഷാപ്പു…

പത്തി …. Hari Kumar

ചത്തുപോകുന്ന –തിൻമുമ്പു പാമ്പ്ഒട്ടു ചിന്തിച്ചുപോയെന്നു കേട്ടു: “കൊത്തിവീഴ്ത്തേണ്ടതായിരുന്നില്ലേപാലു നൽകുംകരത്തെ ഞാൻ കഷ്ടം! ഒറ്റ ദംശനത്താ-ലെന്റെ വംശംകൊത്തിവയ്ക്ക –പ്പെടില്ലേ ചരിത്രം! ബദ്ധവൈരമോ –ടൊപ്പമേ ബുദ്ധിപത്തിനീർത്തുന്ന –തെന്നിന്നറിഞ്ഞു! ശപ്ത മർത്യതേനിൻ തലയ്ക്കുള്ളിൽചീറ്റി നിൽക്കുമാദുഷ്ട സ്വരൂപംആരു തല്ലി –ത്തകർത്തിടാനെത്തുംഅന്നുയിർക്കൊ –ണ്ടിടാനായ് കൊതിപ്പൂ “…. ഹരികുങ്കുമത്ത്.

ശിശിരങ്ങൾ ചെയ്തപ്പോൾ. ….Dr. Swapna Presannan

പ്രകൃതി നീ എത്ര മനോഹരികനവുകൾ നെയ്യുന്ന വിവിധവർണ്ണങ്ങളാൽ വിടരുന്നുനീ എന്നിൽ….. ഓർമ്മകൾ നിറയും അന്തരാളങ്ങളിൽചാരുതയാർന്ന ചിത്രങ്ങൾമഴവില്ലിൻ നിറങ്ങളാൽവരയ്ക്കുന്നു പ്രകൃതിഈ ഇല ചാർത്തുകളിൽ…. വീണാവാദിനി നീ മീട്ടുംസപ്തസ്വരങ്ങൾ രാഗങ്ങളായിസപ്തവർണ്ണങ്ങളായിപൂ വിടുന്നു എൻ ശാഖിയിൽ… ഇലകൾ പൊഴിയുമീശിശിരകാല കൽപ്പടവുകളിൽകാത്തിരിക്കുന്നു ഞാൻഹൃദന്തങ്ങളിൽ തേൻ മഴപെയ്യുമ്പോലെഇതളുകൾ തളിരിടുന്നഋതുക്കളിലൂടെ…

സഹപാഠി ==== Binu Surendran

അമ്മ വിളിച്ചു ഉണ്ണിക്കുട്ടാ ഒന്നെഴുന്നേൽക്കു നേരം പോയി ഉണ്ണിക്കുട്ടൻ പുഞ്ചിരിയോടെ വളഞ്ഞു തിരിഞ്ഞു പുതപ്പിനുള്ളിൽ ഊതിയ പുകയാൽ കണ്ണ് നിറഞ്ഞു ഒട്ടിയ കവിളാൽ പിന്നെയുമൂതി അപ്പച്ചട്ടിയിൽ ഇറ്റിയ മാവോ വട്ടം ചുറ്റി വലിപ്പം നോക്കി ച ട്ടുകമുയർത്തീട്ടമ്മ വിളിച്ചു ഉണ്ണീ മോനെ…

*പ്രണയരാജ്യം* …. Pavithran Theekkuni

ജപ്പാൻ—- ആറ്റംബോംബ്ആദ്യം വീണത്നിന്റെ ഹൃദയത്തിൽപക്ഷെപൊട്ടിത്തെറിച്ച്തകർന്നത്ഞാൻ അമേരിക്ക——-:പ്രണയായുധങ്ങളുടെകുത്തക നിനക്കായിരുന്നുസ്വപ്നങ്ങളിലെഉടമ്പടികൾ ലംഘിച്ച്എന്റെ വംശത്തിലെമൗനങ്ങളിൽനിന്റെ സൈന്യം വന്നിറങ്ങി പാക്വിസ്ഥാൻ– – – – ‘ ഒരു വരയ്ക്കപ്പുറമിപ്പുറംനമ്മുടെ ഹൃദയങ്ങൾ ആഗ്രഹങ്ങളുടെ നുഴഞ്ഞുകയറ്റക്കാർആദ്യം വെടിയേറ്റ്വീണത്നിന്നിലോ?എന്നിലോ? ആഫ്രിക്ക — …ഉൾക്കടലിലെവനാന്തരങ്ങളിൽ വെച്ച്നിന്നെ കാണുമ്പോൾ സ്വാതന്ത്ര്യംഒരു മിത്തായിരുന്നു നിന്റെകറുപ്പിൽ നിന്ന്വീണുകിട്ടിയതാണ്എന്റെ…