രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കവിയൊരു പഹയൻ പറയുന്നേവംകവിതയിലാകെ ക്ലീഷേ ക്ലീഷേ!എന്തൊരുപകയാണിവനുടെയുള്ളിൽ……അന്തംകമ്മിക്കപിയുടെയുള്ളിൽ!കോഴിക്കവിതകൾ പാടിനടക്കുംകോഴിക്കാലൻ കപിയുടെയുള്ളിൽ!അക്കാദമിയിലിരിക്കും ഡമ്മി-ക്കിക്കാലത്തിങ്ങെന്തു പ്രസക്തി?ഫാസിസത്തെയെതിർത്തീടുന്നോൻ,ഗാസയെ വാഴ്ത്തിപ്പാടീടുന്നോൻ!കുതികാൽവെട്ടും വഞ്ചനയുംകൊ-ണ്ടിതിഹാസത്തെ ഹനിച്ചീടുന്നോൻ!നിളയെന്നുള്ളാരു നദിയുംക്ലീഷേ,ഇളനീരെന്നൊരു പദവുംക്ലീഷേ!കോണകമെന്നതു കേട്ടാൽ ക്ലീഷേ!ചാണകമെന്നതു കേട്ടാൽ ക്ലീഷേ !വന്ദേമാതരമെന്നുരചെയ്താ-ലെന്തതുമയ്യോ,ക്ലീഷേ… ക്ലീഷേ!അക്ഷരശുദ്ധിയൊടൊരുപാട്ടെങ്ങാൻ,കക്ഷിശ്രവിച്ചാലൊക്കെ ക്ലീഷേ!അച്ഛനു,മമ്മയുമിവനോ ക്ലീഷേ!സച്ചരിതങ്ങൾ സമസ്തംക്ലീഷേ!എച്ചിലുതീനി സച്ചിക്കുണ്ടോ,പുച്ഛിച്ചീടുകി,ലല്ലലൊരൽപ്പം?കവിയല്ലിവനൊരു കപിയാണെന്നേ,കവിയായുള്ളവർ…