Category: കവിതകൾ

🦄 അർദ്ധനഗ്നം, എങ്കിലും, അർത്ഥഗർഭം.🐡

രചന : കൃഷ്ണമോഹൻ കെ പി ✍ അർത്ഥഗർഭമാം മൗനവും പേറിയീഅങ്കണത്തിലവതരിച്ചുള്ളൊരുഅർദ്ധനഗ്നയാം അംഗനാരത്നമോഅത്ഭുതങ്ങൾ രചിക്കുന്ന കാലമേ അംഗുലികളിൽ വാഗ്ധാര തന്നുടെതുംഗമാം നവനീതം പുരട്ടുന്നമംഗളരൂപി ചിത്പുമാനായിട്ടോസംഗതി വശാൽ നിന്നെക്കരുതണം! വ്യർഥമോഹങ്ങൾ കൂടുകൂട്ടീടുന്ന,വ്യക്തികൾ തൻ മനസ്സിൻ്റെയുള്ളിലായ്വ്യക്തം, നർത്തനമാടും നിമിഷങ്ങൾനിർന്നിമേഷമങ്ങുറ്റുനോക്കീടുന്നൂ ജീവിതവീഥിതന്നിൽ പൊഴിയുന്നജീവികളാകും പുഷ്പങ്ങൾ തന്നുടെജീവശ്വാസമായ്…

ചുംബനം

രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രിയനേ…..,ചുണ്ടിൽചുംബനത്തിൻ്റെചോണനുറുമ്പുമായ്നീയണഞ്ഞാൽ കാറ്റിൻ്റെയറ്റത്തൂടെകവിതയുടെ തുഞ്ചത്തൂടെഞാനൊരപ്പൂപ്പൻ താടിയായിപറക്കും പ്രണയ തടാകത്തിൽപൊൻമയെപ്പോലെ നീഊളിയിട്ട്എന്നെയും ചുണ്ടിലേറ്റികാടുംകടലുംമരുഭൂമിയും കടന്ന്വേദനയുടെ മുള്ള് മറന്ന്വികാരത്തിൻ്റെവേര് തേടുമ്പോൾനമ്മിൽ ഗ്രീഷ്മം കത്തിപ്പടരും പ്രണയത്തിൻ്റെആകാശചരുവിലേക്ക്ശിശിരത്തിൻ്റെ മൺചെരാതുമായിമീവൽ പക്ഷികളെപ്പോൽപിന്നെയും നാം പറക്കും പ്രിയനേ….,അധരത്തിൽ നിന്നുംഅടർത്തിമാറ്റുവാൻ കഴിയാത്തഒരു ചുംബനമാണു നീ

🌹 പുതുവർഷം 🌹

രചന : ബേബി മാത്യു അടിമാലി✍ വിടചൊല്ലിമറയുന്ന ഡിസംബറിൻകണ്ണിലെമിഴിനീരുഹിമകണമായ് പൊഴിഞ്ഞുഞെട്ടറ്റുവീഴുന്ന ഗുൽമോഹർപോലെകൊഴിയുന്നു ഋതുഭേദകാലങ്ങളുംവീണ്ടുംപ്രതീക്ഷതൻ മോഹങ്ങളുമായിപുതുവർഷമെത്തുന്നുനിറശോഭയാൽപ്രത്യാശഹൃത്തിൽ നിറച്ചുകൊണ്ട്പാരിതിൽനന്മതൻ വിത്തുപാകാംനേരിന്റെപാതയിൽ മുന്നേറിടാംപാരസ്പര്യത്തിനായ് കൈകൾകോർക്കാംസർവ്വചരാചരപ്രേമമന്ത്രംവിശ്വംമുഴുവൻമുഴങ്ങിടട്ടേപോയ്പോയ കാലത്തിൻനന്മകളെനെഞ്ചോടുചേർത്തിടാംകൈവിടാതെപുതുവർഷം ശോഭനമായിരിക്കാൻപ്രകൃതിയോടൊത്ത് ചരിക്കണം നാംനവവർഷആശംസ പങ്കുവെച്ച്ഈ പുതുവർഷത്തെ വരവേറ്റിടാം

എന്റെ ഡിസംബർ

രചന : വിഷ്ണു പകൽക്കുറി✍ ഒടുവില്‍ മാത്രംവരാന്‍ വിധിക്കപ്പെട്ട്വിഷാദത്തിന്റെ മൂടുപടംമഞ്ഞായ്‌ പുതച്ച്ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നുമഞ്ഞ് പുതച്ചകുന്നിന്‍ചെരുവിലെപുല്‍ത്തലപ്പുകളെന്നോട്‌പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണംനിന്‍റെ പിറവിയെന്ന്…നിന്‍റെ കുളിരില്‍ മുങ്ങിവീശിയടിക്കുന്ന കാറ്റില്‍ഞെട്ടറ്റു വീഴുന്നപച്ചിലകളെ നോക്കിനിൽക്കെ ഡിസംബർനീയെന്‍റെ കാതിലോതികാറ്റിനു പച്ചിലയെന്നോപഴുത്തിലയെന്നോവേർതിരിവില്ലന്ന്നീപൊഴിക്കുന്നമഞ്ഞുമഴയിൽകുളിരാതിരിക്കുവാന്‍ ഇന്ന്എന്റെ ചിറകിന്‍ ചൂട് മാത്രം..കുളിരുള്ള കിനാവുകളും,പുലര്‍വേളയിൽതണുപ്പും വാരിപ്പുതച്ച്പുതപ്പിനുള്ളിലുറങ്ങാനെന്ത്…

അത്യുന്നതങ്ങളിൽ വാഴുന്നവൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം ✍ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ…

തിരുപ്പിറവി ❤️

രചന : ഗഫൂർ കൊടിഞ്ഞി.✍ ഡിസമ്പറിൻ്റെതണുപ്പിൽസ്നേഹത്തിൻ്റെതുടിപ്പ്ബദ്ലഹേമിലെപുൽക്കൂട്ടിൽഉണ്ണിയേശുവിൻ്റെഉയിർപ്പ്നക്ഷത്രങ്ങളുടെനിലാപൊയ്കയിൽമാലാഖമാരുടെവെൺകൊറ്റക്കുടകൾ…ശാന്തി ഗീതങ്ങളുടെഉണർത്തുപാട്ടുകൾ…സുവിശേഷത്തിൻ്റെസ്നേഹസ്വരങ്ങൾ…തിരുപ്പിറവിയുടെതുകിലണി മേളങ്ങൾ…വചനത്തിൻ്റെദീപ്തവർണ്ണങ്ങളിൽവിശ്വമാനവികതയുടെമാന്ത്രിക സ്പർശങ്ങൾ….എങ്കിലുംഗാഗുൽത്തയിലെആർത്ത നാദം ഒടുങ്ങുന്നില്ല….കുരിശിൻ്റെ ഭാരംമുതുകിൽ നിന്നിറങ്ങുന്നില്ല….മുൾക്കിരീടങ്ങൾപുതിയ ചുമടുകളായ്ശിരസ്സ് കനംതൂങ്ങുന്നു.പാപം പുരണ്ട കല്ലുകൾഇന്നും വിണ്ഡലം ഭേദിക്കുന്നു. മാന്യ സൗഹൃദങ്ങൾക്ക് സ്നേഹോഷ്മളമായകൃസ്മസ് ആശംസകൾ❤️

തിരുപ്പിറവിക്കൊരു
സ്നേഹഗീതം

രചന : രഘുനാഥൻ കണ്ടോത്ത് ✍ യുഗപ്രവാഹങ്ങളിലേതോ-ദശാസന്ധ്യകളി-ലത്യപൂർവ്വമായ് സംഭവിപ്പൂവിസ്മയപ്രതിഭാസങ്ങളായ്തിരുപ്പിറവികൾ ! പാപഗ്രസ്ഥമായ് കദനക്കടൽച്ചുഴികളിലുലയും,നരവംശജലപേടകങ്ങളെ,കരയേറ്റിരക്ഷിപ്പാൻസ്വർഗ്ഗീയനിയോഗവുമായവരെത്തും,തിരുപ്പിറവികൾ ! തെളിനീർത്തടാകത്താഴ്ചയിൽചെളിമെത്തകളിൽ മുളപൊട്ടിവളർന്നു ശയനാസനസ്ഥരാകുംഹരിതദലവൃത്തങ്ങൾക്കിടയിൽവിലോലമലകളാട്ടും തൊട്ടിലിൽവിരിഞ്ഞുല്ലസിക്കുംസൂര്യപ്രിയദകമലങ്ങൾ പോൽവിശപ്പിൻ ശുഷ്ക്കവിളനിലങ്ങളിൽവളർന്നുവികാസംകൊള്ളുമവർവിശ്വരക്ഷകർ,തിരുപ്പിറവികൾ! ആടുമേയ്ച്ചഷ്ഠികഷ്ഠിയായ്ക്കഴിഞ്ഞവർക്കിടയിൽപുൽക്കൂട്ടിലാരോമൽപൊന്നുണ്ണിയായല്ലോതിരുപ്പിറവികൊണ്ടവൻഉണ്ണിയേശുവായ് ദൈവപുത്രൻ! അധർമ്മികളധികാരം കവർന്നആസുരമൊരാകാശച്ചുവട്ടിൽഅവനെച്ചൂടിച്ചവർ മുൾക്കിരീടംകുരിശെടുപ്പിച്ച്,മുതുകിൽചാട്ടവാർ പുളയിച്ച്കയറ്റീഗാഗുൽത്തതൻ നിറുകയോളം. കുരിശേറ്റിയാണിയടിച്ചാ-ഹൃദ്രക്തം വാർന്നൊഴുകുമ്പോഴുംനരാധമരോട് പൊറുക്കുവാനല്ലോയുഗപ്രഭാവനവൻ നൊന്തുപ്രാർത്ഥിച്ചതീശ്വരാ!ഉയിർത്തവൻ ശവകുടീരം ചിതറവേമായാത്ത…

ഡിസംബർ

രചന : സന്തോഷ് പെല്ലിശ്ശേരി ✍ ഡിസംബർ , നീയൊരു കുളിർത്താരകം പോൽ ,ദിനങ്ങളുടെയൊടുവിലൊരവസാന താരം …ദീപ്തമാം ഉണ്ണീശോപ്പിറവി തന്നോർമ്മകളിൽ ,ദിശ കാട്ടി വാനിലൊരു പൊൻതാരകം നിൽപ്പൂ. വർഷത്തിന്നവസാന മാസമാണെങ്കിലുംവളരെപ്പതിഞ്ഞുള്ള ചിന്തകളുടെ മാസം..വലുതായിരുന്നോരു പ്രതീക്ഷകൾ , സ്വപ്നങ്ങൾ..വഴിയായ് വിചിന്തനം ചെയ്തിടും മാസം..…

🌹 ദൈവപുത്രൻ്റെ ഓർമ്മയിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ പുൽക്കുടിൽനക്ഷത്രക്കൂടാരമായ്പുഷ്പങ്ങൾ നക്ഷത്ര ജാലമായീപുണ്യപുരുഷൻ്റെ യാഗമനംപൂജിതയാക്കീ പ്രപഞ്ചത്തിനേ നന്മ നിറഞ്ഞവൻ യേശുനാഥൻനമ്മുടെ പാപങ്ങളേറ്റുവാങ്ങീനല്ല വചനങ്ങളോതി നമ്മെനന്മതൻമാർഗ്ഗത്തെക്കാട്ടിടുന്നൂ കാൽവരിക്കുന്നിലെ ഭാഷിതങ്ങൾകാലാന്തരങ്ങളങ്ങേറ്റു പാടീഗാഗുൽത്ത തന്നിലെ പീഡനങ്ങൾത്യാഗമായ് ലോകം മനസ്സിലേറ്റീ ദു:ഖങ്ങൾ മുള്ളിൻ കിരീടമായീദു:സ്വപ്നമായി ശിരസ്സിലേറീകുരിശിൻ വഴിയിലെ യാതനകൾകൃസ്തുവേ,…

🔥ചിരാത്🔥

രചന : കൃഷ്ണമോഹൻ കെ പി ✍ മൺവിളക്കല്ല ഞാൻ ഭൂതലവാസികൾമാനസം തന്നിൽത്തെളിഞ്ഞു നില്ക്കുംമുഗ്ദ്ധമാം സ്നേഹത്തിൻ ശോഭ തന്നിൽമഗ്നയാം സൗവർണ്ണദീപപ്രഭ സന്മനോഭാവമാം വിളക്കിലായിസ്നേഹത്താൽ സ്നേഹം പകർന്നൊഴിച്ച്സാമ്യോക്തികളാലെ മന്ത്രമോതിസാദരം ദീപം തെളിച്ചു വച്ചാൽ മൃണ്മയമാകും ശരീരമതുംമൺനിറമോലും ചിരാതുമൊന്നായ്മഞ്ജുള ദീപപ്രഭ ചൊരിയുംമംഗളമാകും പ്രപഞ്ച ദീപ്തി…