Category: കവിതകൾ

ദർപ്പണം

രചന : ജയേഷ് പണിക്കർ✍ എന്നെ ഞാനെന്നറിയുന്നു നിന്നിൽനന്മതിന്മ നീ കാട്ടുവതില്ലവിശ്വസിച്ചീടുന്നു ഞാനെന്നുമേവിശ്വസ്തനാം സുഹൃത്തിനെപ്പോൽസന്തോഷത്തിലും ,സങ്കടത്തിൽസന്തത സഹചാരിയായിടുന്നുഎന്തും കാണാനുള്ള സ്വാതന്ത്ര്യവുംഎന്നും നിൻ സ്വന്തമായുള്ളതല്ലോഓർത്തു വച്ചീടുവാനൊന്നുമില്ലകാഴ്ചകൾ മാറിമറിഞ്ഞെത്തുമേമാറ്റമതുള്ളൊരു മർത്ത്യനു നേർകാഴ്ച നീയെന്നുമേ കാട്ടിടുന്നുവ്യക്തമാക്കിടും പല കാര്യവും നീ വ്യക്ത മോടങ്ങെന്നുമേആത്മവിശ്വാസമതേറ്റും ചിലർക്കു നീആത്മീയ…

🧚🏽‍♂️ കാക്കശ്ശേരിയിലൂടെ, ജ്ഞാനപഥത്തിലേയ്ക്ക്🧚🏽‍♀️

രചന : കൃഷ്ണമോഹൻ കെ പി ✍ ആയിരം, കാക്കകൾ വന്നാലുംആയിരം സ്വരങ്ങളിൽക്കാറിയാലുംകാക്കശ്ശേരി,തൻ, കൂർമ്മ ബുദ്ധിയാൽകാക്കകളെ, യെല്ലാം തിരിച്ചറിയും…ശങ്കയില്ലാതെയാ, കാക്കകൾ തന്നുടെശപ്ത ജന്മങ്ങൾക്കു താങ്ങുമായീരൂപത്തിൽ ഹൃസ്വനാം ബ്രാഹ്മണസത്തമൻപിന്നേയും ജ്ഞാനത്തെയേറ്റിനിന്നൂണിം, മണിനാദത്തിൻ രാഗതന്തുക്കളേഅജ്ഞത പോക്കാൻ ശ്രവിച്ചു നില്ക്കുംഅന്നപൂർണ്ണേശ്വരി,തൻ പാദപങ്കജംഅന്തരംഗത്തിൽ സ്മരിച്ചു നില്ക്കുംഅഭയം കൊടുത്തൊരാ…

🦋പതിയെപ്പെയ്യുന്ന തുലാമഴയിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ പാതി വിടർന്നൊരാ പൂവിനെ നോക്കുവാൻപാർവണ ശശിബിംബം മിഴി തുറന്നൂപാരിജാതത്തിൻ്റെ,പരിമള മോർത്തവൻപാരിൽ നിലാവൊളിതൂകി നിന്നൂ..പാതിരാപ്പൂങ്കുയിൽ, പഞ്ചമരാഗത്തിൽപാട്ടൊന്നു പാടുന്ന വേളയിങ്കൽപാഹിമാം,സംഗീത ദേവതേയെന്നവൻപാതിയുറക്കത്തിൽകൂപ്പി നിന്നൂപാരിന്നുടയവൻ, സംഗീതസാന്ദ്രമായ്പാലമൃതൂട്ടീ,പ്രപഞ്ചമാകേപാദസ്വരം, മൃദു താളങ്ങളായ് മാറീപാദങ്ങൾ നൃത്തത്തെയേറ്റു വാങ്ങീപാരാകെയുന്മാദ നർത്തനം ചെയ്തിടുംപാതിരാവിൻ സ്വപ്നയാമത്തിലാ…പാരമാ,…

എനിക്കൊന്നു പൊട്ടിക്കരയണം

രചന : ശബ്‌ന അബൂബക്കർ ✍ നോവ് പെറ്റുകൂട്ടിയഎത്രയെത്ര വിതുമ്പലുകളാണ്ഒന്നു പൊട്ടിച്ചിതറാനാവാതെവീർപ്പുമുട്ടി ഓരോ മനസ്സാഴങ്ങളിലുംബന്ധിക്കപ്പെട്ടിരിക്കുന്നത്…തിളച്ചുമറിയുന്നയെത്രയെത്രവേദനകളാണ് കടിച്ചുപിടിച്ചഅധരങ്ങൾക്കിടയിലൂടെതൂവി പോവാൻ തിടുക്കം കൂട്ടുന്നത്…ഇറുക്കെയടച്ച മിഴികളാൽഎത്രയെത്ര നീരുറവകൾക്കാണ്നാം അതിരുകെട്ടുന്നത്…ഉള്ളുരുക്കങ്ങളുടെ ഉപ്പുനീരെത്രകുടിച്ചാണ് തലയിണകളിത്രയുംചുരുങ്ങിപ്പോയത്…അടക്കിവെച്ചയെത്രസങ്കടങ്ങൾഅണപ്പൊട്ടിയൊഴുകിയതിനാലാവുംകുളിപ്പുരയുടെ മാറിടമിത്രയുംകുതിർന്നു പോയത്…സർവ്വംസഹയെന്നു ഓമന പേരുനൽകി കൂട്ടിലടച്ചയെത്രയെത്രസ്വപ്‌നങ്ങളുടെ കണ്ണുനീരുകളാണ്പുറംലോകമറിയാതെ അകം നീറ്റുന്നത്…വാക്കമ്പേറ്റെത്ര വ്യഥകളാണ്പഴുത്തൊലിച്ചു നീറിപിടയുന്നത്…ഒരുപറ്റം…

ആദികാവ്യം

രചന : അനിയൻ പുലികേർഴ്‌ ✍ നോക്കുമ്പോൾ കണ്ടൊരു കാഴ്ച്ചമാമുനിക്കൊട്ടും സഹിച്ചില്ലല്ലോലോലമായുള്ള ഹൃദയത്തിൽ പോലുംഏറെ ചലനമതുണ്ടാക്കിയല്ലോആനന്ദമോടെ കൊക്കുരു മി ക്കൊണ്ടുപ്രണയത്തിൻ പല ഭാവം കാട്ടുംഇണ പക്ഷികൾ എല്ലാം മറന്നുംആഹ്ളാദമോ ടവർ വാഴുന്ന നേരംഅമ്പെയ്തു വീഴ്ത്തുന്നു വേടൻഅരുത് കാട്ടാളാ എന്നുറക്കെ തന്നെപറഞ്ഞിട്ടും പക്ഷിയിലൊന്നു…

മരങ്ങളുടെ സഞ്ചാരങ്ങൾ

രചന : ബെന്നി ജോൺ ✍ തടാകക്കരയിൽഇരുട്ട് പരന്നു തുടങ്ങിമരങ്ങളോട്കൂടണയുന്ന കിളികളുടെകൊച്ചുവർത്തമാനം ഒരു പകലിന്റെ മുഴുവൻകണ്ടതും കേട്ടതും കഥകൾ കാട്ടുപൂവിന്റെ മണമുള്ളകാറ്റിനൊപ്പം പറന്നു പോയത്നെല്ലു കാക്കുന്ന പൂതമുള്ളപാടവരമ്പിലൂടെ പതുങ്ങി നടന്നത്ഞാവലിന്റെ കടും നീലനാവിൽ മായാതെ നിന്നത്അകലെ മനുഷ്യർ വളർത്തുന്നപട്ടണത്തിന്റെ ഗർജ്ജനം കേട്ട്…

” മുറിവ് പൂക്കുമ്പോൾ “

രചന : ഷാജു കെ കടമേരി✍ മുറിവുകൾ ചീന്തിയിട്ടആകാശത്തിന് താഴെഅസ്വസ്ഥതയുടെ നെടുവീർപ്പുകൾകുടിച്ചിറക്കിയ തലകുത്തിമറിഞ്ഞചിന്തകൾക്കിടയിൽതീമഴ കുടിച്ച് വറ്റിച്ചപുതിയ കാലത്തിന്റെ നെഞ്ചിലൂടെപേയിളകിയ അന്ധവിശ്വാസങ്ങൾഉയർത്തെഴുന്നേറ്റ് വെളിച്ചംകൊത്തിവിഴുങ്ങുന്നുനന്മകൾ വറ്റിവരളുന്ന രാജ്യത്തിന്റെഭൂപടം വരയ്ക്കുന്നതിനിടെപൊതിഞ്ഞ് വച്ചനിലവിളികൾക്കിടയിലൂടെതല പുറത്തേക്കിട്ട്പല്ലിളിക്കുന്ന അനാചാരങ്ങൾ.തിന്മയിലേക്ക് നമ്മെ വീണ്ടുംവലിച്ചിഴച്ച് കൊണ്ട്പോകുന്നനെഞ്ചിടിപ്പുകൾഎത്ര തുന്നിച്ചേർത്താലുംഅടുപ്പിക്കാനാവാത്ത വിടവുകൾനമ്മൾക്കിടയിൽ പറന്നിറങ്ങുന്നു.കൂർത്ത് നിൽക്കുന്നകുപ്പിചില്ലുകൾക്കിടയിലൂടെമുടന്തി നടക്കുന്നകാലത്തിന്റെ…

ബോളിയും പാൽപ്പായസവും

രചന : എം ബി ശ്രീകുമാർ ✍ അടുക്കളയിൽ നിന്ന്ഉമ്മറത്തേക്ക്അവിടെ നിന്നും പടിവാതിലിനു വെളിയിൽആകാശ നെറുകയിൽ,മഴയത്താണെന്നോർക്കണം.അവൾ, അവളെ മറന്നുപോയിട്ടുംഅവൾ ഒഴുന്നിടത്തോളംനറുമണം.അവൾ ഫ്രിഡ്ജ് തുറന്നു നോക്കിഅവിടെ നിന്നുംവിറങ്ങലിച്ച അവളെ പുറത്തെടുത്തു.അവൾ,മറന്നു പോയിട്ടുംഅവളെ ആരും മറക്കുന്നില്ലല്ലോ?ഉമ്മറത്ത് കയ്യിലെ ചെമ്പു പാത്രത്തിൽപാൽപ്പായസവുംമറുകയ്യിൽ ചെമ്പു താലത്തിൽബോളിയും.ഏലഗന്ധം പുകയുന്നു.വാഴയിലത്തുമ്പിലെമഴത്തുള്ളികളിൽകണ്ണുകളിൽ…

🌲ഒഴുകിയെത്തുന്ന പുല്ലാങ്കഴിലൂടെ🌳

രചന : കൃഷ്ണമോഹൻ കെ പി ✍️ ഒഴുകിയെത്തുന്നു, ഓടക്കുഴൽ നാദംഒടുവിൽ, മാമക ചിത്തം കുളിർപ്പിക്കാൻഒരുങ്ങി നില്ക്കുമീ ഭൂമി തന്നുള്ളത്തിൽഒരു ദിവാസ്വപ്നം, പാകിത്തളിർപ്പിക്കാൻ…ഒരുമയോടെയിച്ചരാചരമൊക്കവേഒരു പ്രണവത്തിൻ നാദം ശ്രവിക്കുന്നൂഒളികണ്ണോടെ ജഗത്തിൻ്റെ മാനസംഒലിയലയതിൽ മഗ്നമായ്ത്തീരുന്നൂഅമരവീഥിയിലാടിത്തിമിർക്കുന്നഅരുണവീചികളാകാശമാകവേഅതിമനോഹര വർണ്ണങ്ങൾ തൂകുന്നൂഅതുകണ്ടീബ്ഭുവി, കോരിത്തരിക്കുന്നൂഅവനിതന്നുടെ, ഭാവഹാവാദികൾഅനുനിമിഷവും മാറിമറിയുന്നൂഅമൃത സംഗീതം പേറും…

ഒരു നാടൻപാട്ട്

രചന : ശ്രീനിവാസൻ വിതുര✍ കാലം ചലിക്കുന്നേ കൂടെഞാനും ചലിക്കുന്നേഓർമ്മകൾ പായുന്ന ദിക്ക്തിരഞ്ഞിതാ ഞാനും ചലിക്കുന്നേചാലക്കുടിക്കാരൻ ചങ്ങാതി പാടിയപാട്ടത് കേക്കുന്നേപാട്ടിന്റെയീണവും തേടിഞാനിന്നിതാകൂടെ ചലിക്കുന്നേഇമ്പമാർന്നുള്ളൊരാ നാടൻ പാട്ടിന്റെ ഈണവും കേൾക്കുന്നേതുള്ളി കളിച്ചവർ നാനാദേശത്ത്ഇന്നുമതോർക്കുന്നേനാടൻ പാട്ടിനെ നാട്ടാരറിഞ്ഞത്ഞാനും ഓർക്കുന്നേതുള്ളിക്കളിക്കേണം, ഇന്ന് ആടിമറിയേണംചാലക്കുടിക്കാരൻ മണിയുടെ ഓർമ്മകൾ…