Category: കവിതകൾ

നരകം തേടുന്നവർ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ എന്നാണയാൾആ തെരുവിലേക്കു വന്നത് ?,തോറ്റ രാജാവിന്റെഇനിയും ധാർഷ്ട്യമടങ്ങാത്തപുകയുന്നമുഖവുമായിമുളച്ചുവരുന്നകുറ്റിരോമങ്ങളിൽവിപരീത ദിശയിലേക്ക്കലിയോടെ വിരലുകളുരച്ചുവന്നുമൂടുന്ന ഇരുട്ടിന്റെ പുകയിൽസ്വയമലിഞ്ഞുതീരുംവരെഅയാളാമൂലയിൽ തനിച്ചിരുന്നിരുന്നു .പിന്നീട്അലച്ചിലിന്റെ പരിക്ഷീണതയിലുംദുരഭിമാനത്തിന്കീഴടങ്ങാൻമടിച്ച്പകയോടെ വിശപ്പിനോടയാൾയുദ്ധം ചെയ്തുകൊണ്ടേയിരുന്നു …,വിശുദ്ധപോരാട്ടത്തിൽപശിജയിച്ചപ്പോഴാണ്അലിക്കാനോട് ചായ കടം കേട്ടതുംആട്ടുകിട്ടിഎങ്ങോ മറഞ്ഞതും .,കാത്തിരിപ്പുകേന്ദ്രത്തിന്റെഇരുട്ടുകൂടുവെച്ചമൂലകളിൽമൗനം കടിച്ചുതിന്ന്മരണത്തെ തോൽപ്പിക്കാൻവൃഥാ പരിശീലിച്ചിരുന്നതും .തോൽക്കാൻ…

സൗഹൃദം.

രചന : ഗഫൂർ കൊടിഞ്ഞി✍ ശരി തന്നെ,ഞാൻ ചിരിക്കാറില്ലനിന്നോടുള്ള സൗഹൃദംപുതുക്കാറുമില്ലവെറുതെ കണ്ടെന്ന മട്ടിൽനമ്മൾ ഇരു ഭാഗത്തേക്കുംപരസ്പരം മറികടന്ന് പോകുംനിൻ്റെകുറ്റപ്പെടുത്തലുകൾക്കിടയിലുംനിന്നെ എനിക്ക്മറക്കാനാവില്ല എന്നത്നീ അറിയുന്നില്ലെന്ന് മാത്രംനിൻ്റെ പരിഭവപ്പേച്ചുകൾഎന്നെ അലോസരപ്പെടുത്താറുണ്ട്.ഒരു മുരടനെന്ന ജൽപ്പനംഞാൻ കേൾക്കാറുമുണ്ട്.എങ്കിലും ഞാൻ തിരിഞ്ഞ്നടക്കുകയാണ് പതിവ്.ക്ഷമിക്കുക സുഹൃത്തേപരസ്പരം വാക്കുകൾ തപ്പിതടയുന്നതിനേക്കാളുംഅകലം പാലിക്കുക…

ചെഞ്ചുണ്ടിൽ പുഞ്ചിരി

രചന : മംഗളൻ എസ്✍ നെഞ്ചിലെ പൊൻകുരുന്നേപിഞ്ചു പെൺപൈതലേ നീനെഞ്ചകം നീറാതെനിക്ക്നിത്യംസഞ്ചീവനി മരുന്നാണ് നീയേ.. ചെഞ്ചുണ്ടിൽ പുഞ്ചിരിയുംകൊഞ്ചും മൊഴിമകളുമായ്കൊഞ്ചും കൊലുസ്സണിഞ്ഞ്മൊഞ്ചത്തിപ്പെണ്ണ് വായോ.. വഞ്ചി പൊട്ടിച്ചതിൽനി-ന്നഞ്ചാറ് രൂപയുമായ്പുഞ്ചിരി തുകി വായോപഞ്ചാര മിട്ടായി വാങ്ങാം.. തഞ്ചത്തിൽച്ചോടുവെച്ച്കൊഞ്ചിക്കുഴഞ്ഞ് വായോമഞ്ചാടി പെറുക്കി നൽകാംസഞ്ചികൾ കൊണ്ടുവായോ.. സഞ്ചികൾ നിറയുവോളംമഞ്ചാടി…

മാ,നിഷാദ!

രചന : മംഗളാനന്ദൻ ടി കെ ✍ ആയിരം കാതമകലെനിന്നെത്തിയ-തായിരുന്നിങ്ങു ദേശാടനപ്പക്ഷികൾ.ശീതംകടുക്കവേ ദീർഘമാമാകാശ-പാതകൾ താണ്ടി പറന്നു വരുന്നവർ.കൂടൊരുക്കീടാനിണകൾ പരസ്പരംചൂടു പകരാനിടം തിരക്കീടുന്നു.എത്തിടാറുണ്ടവർ, ഉഷ്ണം തളിർക്കുന്നപുത്തൻ പരിസരം തേടിയീഭൂമിയിൽ.പച്ചപുതച്ചു ചിരിതൂകിനില്ക്കുന്നവൃക്ഷത്തലപ്പുകളുള്ളൊരുനാടിതിൽ.വിണ്ണിലനന്തവിശാലതയെങ്കിലുംമണ്ണിൽ മനുഷ്യൻ പണിയും മതിലുകൾ.ചെല്ലക്കിളികൾ ചേക്കേറി, പെരുമര-ചില്ലയിലൊന്നിച്ചു കൂടുപണിഞ്ഞുപോൽ.തള്ളക്കുരുവിതൻ ചൂടേറ്റ മുട്ടകൾ-ക്കുള്ളിൽ കുരുന്നുകൾ…

പാപഗീതം .

രചന : വിനോദ്. വി. ദേവ്.✍ വെന്തമാംസത്തിൻ മണമുള്ള രാത്രിയിൽ,നിദ്രതൻപർവ്വതം ഞാൻ കീഴടക്കവേ ,പാപഭാരത്തിൻ കരിന്തേളു കൊത്തിയെൻദേഹം വിഷംകൊണ്ടു നീലിച്ചുവിങ്ങവെ,തീയ്യിനെഭോഗിച്ചു കാമംകടയുന്നആഭിചാരത്തിന്റെ മന്ത്രംപിഴയ്ക്കവേ,കത്തുംചിതാഗ്നിയിൽ ചാടാൻപഠിപ്പിക്കുംതപ്തബാല്യത്തിന്റെ പാമ്പുകൾ കൊത്തവെ,ക്രൂരനിഷാദന്റെ വേഷംപകർന്ന ഞാൻവാക്കിന്റെ പക്ഷിയെ കൊന്നൊടുക്കീടവെ,നീചയാമത്തിന്റെ വന്യതീരങ്ങളിൽമോക്ഷംകൊതിച്ചിണചേർന്നു വിങ്ങുമ്പൊഴുംകാട്ടുകാമത്തിൻകണയേറ്റു നഗ്നനായി,വേട്ടമൃഗംപോലെ പാഞ്ഞൊളിച്ചീടവേതപ്തദാഹാർത്തനായ് നിന്നുടെ ദുഃഖത്തിൻചുട്ടമിഴിനീർ…

നീ അക്ഷരം വരയണ്ട,
എന്റെ നാവിൽ.

രചന : സുരേഷ് പൊൻകുന്നം ✍️ നവ രാത്രിയെന്ന് വിചാരിച്ച്കിടന്നേൻചിന്തകൾ സ്വപ്‌നങ്ങൾ എല്ലാം വ്യർത്ഥംനവ നവമായിട്ട് ഒന്നുമേ കണ്ടില്ലകണ്ടതോ വെറുംപഴമ്പുരാണങ്ങൾ,കുങ്കുമക്കുറികുറേ കരയും കുഞ്ഞുങ്ങളുംതമ്പുരാക്കന്മാർ പോൽ ചിലകാഷായക്കോണകക്കസർത്തുകളുംമുണ്ട് വേഷ്ടി മീശ താടി,നാവ് നീട്ടിയും നീട്ടാതെയും കുഞ്ഞുങ്ങൾതമ്പുരാൻ എഴുതുന്നു:ഹരീ ശ്രീ ഗണപതായേ നമഃഒന്ന് പോടാ…

ചമ്മന്തിയരച്ചും

രചന : വൈഗ ക്രിസ്റ്റി✍ ചുമ്മാ ചമ്മന്തിയരച്ചുംമുട്ട പൊരിച്ചുംവിഴുപ്പുതുണിയലക്കിയുംതികച്ചും സാധാരണവും സ്വാഭാവികവുമായജീവിതംനയിച്ചു പോരുമ്പോഴാണ്ഒരുദിവസംവെറോണിയ്ക്ക് പിരാന്തായത്രാത്രി ,വെറുതേയതിൻ്റെ നാവു നീട്ടിവെറോണിയെ തലോടിവെറോണി കണ്ണുതെറ്റിച്ച്തൊട്ടടുത്ത് കിടക്കുന്നമർക്കോയെ സൂത്രത്തിൽനോക്കിമറിച്ചിട്ടുനാലക്ഷരം കൂട്ടിവായിക്കുന്നതിൻ്റെഅഹങ്കാരത്തിൽവെറോണിരാത്രിയുടെ നാവിനെക്കുറിച്ചെഴുതിസ്വയം കവിയായിഓരോ പിരാന്തേ …!അടുപ്പിനു പിന്നിലുംഅലക്കു കല്ലിനു താഴെയുംഅമ്മിക്കല്ലിനും പിള്ളക്കല്ലിനുമിടക്കുംവെറോണിയുടെ പിരാന്ത്ചുരുണ്ടു കിടന്നുമക്കളില്ലാഞ്ഞിട്ടാണെന്നു കരുതിമർക്കോവെറോണിക്കു…

🌹 ബാപ്പുവിന്റെ ഓർമ്മയിൽ 🌹

രചന : ബേബി മാത്യു അടിമാലി✍ നക്ഷത്ര ശോഭയിൽ മിന്നിതിളങ്ങുന്നനിത്യ സത്യത്തിന്റെ ദിവ്യ രൂപംഅപരന്റെ കണ്ണിലെ കണ്ണീർ തുടക്കുവാൻകരുണയാം ചർക്കയിൽ നൂൽനൂറ്റവൻപിന്നിട്ട ജീവിത വഴികളിലൊക്കെയുംദിവ്യപ്രകാശം ചൊരിഞ്ഞ സൂര്യൻഅനുയാത്ര ചെയ്തൊരു സോദരർക്കെല്ലാംഅലിവിന്റെ കിരണമായ് തീർന്ന ബാപ്പുആയുധമെന്താതെ അഹിംസയാം മന്ത്രത്താൽനാടിന്റെ സ്വാതന്ത്ര്യം നേടിയെടുത്തവൻമാനവത്വത്തിന്റെ ഋതുവർണ…

മനസ്താപം

രചന : മംഗളൻ ✍ മണ്ണിൽപ്പിറന്നു വളർന്നവൾ ഞാൻമണ്ണിൻ മകളായി ജീവിച്ചവൾ ഞാൻമണ്ണിതിൽ മക്കളെപ്പെറ്റുവളർത്തിയമണ്ണിതിൽ മക്കൾ മറന്ന കിളവി ഞാൻ! മക്കൾ പഠിക്കണം ജോലി നേടീടണംമക്കടെ ജീവിതം ഭാസുരമാക്കണംമക്കൾക്കായ് ജീവിതംഹോമിച്ചൊരമ്മേമക്കളറിഞ്ഞില്ലേലാരറിഞ്ഞീടുവാൻ! മക്കളെപ്പെറ്റന്നുതൊട്ടെന്റെ മോഹങ്ങൾമക്കൾക്ക് വേണ്ടി ത്യജിച്ചവൾ ഞാൻമക്കളാം സ്വപ്നങ്ങൾ ചിറകുവിരിച്ചതുംമക്കളാച്ചിറകാൽപ്പറന്നകന്നെന്തിനോ! വാർദ്ധക്യം…

” ശേഷം “

രചന : ഷാജു കെ കടമേരി✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരുദുഃസ്വപ്നം പോലെ അവവഴുതി പോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.ഭൂമിയുടെ അറ്റത്ത് തൂക്കിയിട്ടതാക്കോൽ പഴുതിലൂടെതീക്കാറ്റും, പേമാരിയുംനമ്മുടെ ഉൾക്കണ്ണുകളിൽതീക്കനൽ വിതറും.ഉള്ളറ കുത്തിതുറന്നൊരുതീക്കണ്ണ് പുറത്തേക്ക്ചാടിയിറങ്ങിഭൂമിയെ വിഴുങ്ങാൻവായ പിളർക്കും.അന്ന്…