ശുദ്ധരാവേണ്ടവർ
രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ശതകോടി വർഷങ്ങൾക്കിപ്പുറംപരിണാമങ്ങളുടെഅതിസങ്കീർണ്ണപരിവർത്തനങ്ങൾക്കുശേഷംനിറരൂപഭേദാന്തരംവന്ന്ഒറ്റക്കോശത്തിൽ നിന്നുംബഹുകോശത്തിലേക്കുവിഘടിച്ചൊന്നായ നീഅസ്തിത്വമെന്ന ഏകത്രയത്തെഅതിരുകൾകൊണ്ടു ഖണ്ഡിച്ചുഎനിക്കും നിനക്കുമെന്ന്ജലരേഖയാൽപങ്കിട്ടെടുക്കുന്നു .അന്ധകാരം വിടരുന്നരാവസന്തങ്ങളിൽവെട്ടിത്തിളങ്ങുന്നഏകാന്തതാരകം പോലെചാന്ദ്രശോഭയിൽ മങ്ങുന്നക്ഷണസ്ഫുരണം മാത്രമെന്ന്റിയാത്തവ്യർത്ഥബോധത്തിന്റെനിരാശ്രയ കാവലാളാണു നീ .,ഇന്നുള്ളതൊന്നും നിന്റെയല്ല ,ഇനിയുള്ളതും നിനക്കുമാത്രമല്ല ,മരുഭൂമിയിലെ മണൽത്തരിപോലെശതകോടിജീവിയിൽപ്പെട്ടവെറുംമൃതമാംസധൂളിയാണ് നീ…അലറിവരുംരാക്ഷസത്തിരകളിൽആർത്തുവരും കാറ്റിൻ ചുഴലികളിൽപിടഞ്ഞെത്തും അഗ്നിസ്ഫുലിംഗങ്ങളിൽഅപ്രതിരോധദുർബലൻ നീ…