വെറുതെ വന്നുപോകുന്ന കുറേ തിരകൾ.
രചന : സി.ഷാജീവ്, പെരിങ്ങിലിപ്പുറം✍ ഒരു തിര കയറിവരുന്നു.അതിന്റെ പതകളെ,സൂര്യപ്രകാശത്തിൽവിടരുന്ന വർണങ്ങളെനോക്കിനിന്നുപോകുന്നു.അവ കൊതിയോടെഇങ്ങോട്ടും നോക്കുന്നു.അറിയാതെതിരയിലെ ഓരോ തുള്ളിയിലുംഓരോ സാമ്രാജ്യവുംബന്ധങ്ങളും തീർക്കുന്നു.നക്ഷത്രത്തിളക്കത്തിനു കീഴെകാർമേഘം കണക്കേചില തുള്ളികൾകറക്കുന്നു,അകലുന്നു.അകത്തുനിന്നൊരു തിരവെളിയിലേക്കുപോകുന്നു.പല മണങ്ങൾഗുണങ്ങൾരുചികൾതിരയറിയുന്നു.ഉത്സവങ്ങളുടെ ചന്തയിൽഅലയുമ്പോൾവീർക്കുന്നുണ്ട് ബലൂണുകൾ.ഊത്തുകൾ ശബ്ദിക്കുന്നു.ഐസ്ക്രീം നുണഞ്ഞിരിക്കുംപകലുകൾ.തിരകൾ വന്നുപോകുന്നു.ആഘോഷങ്ങളിൽപൂവിടുന്ന പുതുചേർച്ചകൾ,താമസിക്കുന്ന വീടുകൾ,പ്രിയരുടെ ഉല്ലാസങ്ങൾ,തിരക്കുകൾ,യാത്രയിൽ ചേർത്തുവച്ചകവിതകൾ…ഒരു നാൾ…