Category: കവിതകൾ

വേട്ടപക്ഷികൾ

രചന : മോഹൻദാസ് എവർഷൈൻ ✍ ഒത്തിരിനേരമായി ഞാൻ മുട്ടിവിളിക്കുന്നുഉറക്കത്തിലല്ല നിങ്ങളുറക്കം നടിക്കുന്നവർസ്വാർത്ഥമോഹത്തിന്റ ഭാണ്ഡം ചുമക്കുന്നുമിഴിനീർവറ്റിമനം മരുഭൂവാക്കിയ ജന്മങ്ങൾ. ഇര തിന്ന തീയുടെ കനൽ ബാക്കിയിലിന്ന്കാലുകൾ പൊള്ളി മിഴികൾ നീറ്റുന്നു നമ്മൾകരളിലൊരു കടൽത്തിരയടങ്ങാതെയുംകരയിലൊരു തണലൊട്ടു കനിയാതെയും സഹതാപചൂണ്ടയിൽ കോർക്കുവാനായിഇരയുടെ പിന്നാമ്പുറങ്ങളിൽ പതിയിരിക്കുംചെന്നായ്ക്കൂട്ടങ്ങൾ…

“നിങ്ങൾ എനിയ്ക്കൊരു അവാർഡ് തരൂ , പകരം…..

രചന : അമ്പലപ്പുഴ രാജഗോപാൽ ✍ നിങ്ങൾ എനിയ്ക്കൊരു അവാർഡ് തരൂ , പകരം –ഞാൻ നിങ്ങൾക്ക് സർക്കാർചെലവിൽ –ഒരു സ്വീകരണം തരാം .നിങ്ങൾ എനിയ്ക്കൊരു ഗംഭീര സ്വീകരണം തരൂ ,പകരംഞാൻ നിങ്ങൾക്കൊരു അവാർഡ് തരാം . നിങ്ങൾ എന്നെ വാനോളം…

നീണ്ട യാത്ര..!!

രചന : ജോബിഷ് കുമാർ ✍ അരളി പൂത്തൊരാ രാവിൽചാറിപ്പെയ്തൊരാ മഴയിൽനിറഞ്ഞ മിഴികളാൽ മാത്രംഞാൻ നിന്നെയോർക്കുംതേങ്ങീ വീഴുമെൻതനുവിനെതാങ്ങീ നിർത്തുവാൻഞാൻ നിന്നെ തേടും..കാതങ്ങളെത്ര താണ്ടിയാലുംതിരികെ നടക്കുമെന്റെ-യൊറ്റപ്പാതയിലെചെമ്പരത്തിപ്പൂക്കളോട്നിന്നെക്കുറിച്ചു ഞാൻ ചൊല്ലും.ഇടറി പെയ്യുമീ പെരുമഴയത്ത്ഞാൻ ഇടറിയയൊച്ചയിൽനിന്നെക്കുറിച്ചുറക്കെ പാടുംതോളോട് തോൾ ചേർന്നന്ന്നമ്മൾ നടന്നൊരാ വീഥികളിലെല്ലാംഞാൻ നിന്നെ തേടിയലയുംഇനിയെത്രകാലവും…

നഖവും നഖംവെട്ടിയും

രചന : നോർബിൻ നോബി ✍ നഖങ്ങൾക്കൊരു സൗന്ദര്യമുണ്ട്നാഗുണം എന്നും പേരുണ്ട്.നഖങ്ങൾക്കൊരു ചങ്ങാതിയുണ്ട്അതിന്റെ പേരോ? നഖംവെട്ടി. നഖങ്ങൾക്കൊരു,സന്ദേഹം വന്നുദിനവും വളരുമെൻ, അഴകിനെ.മുറിച്ച് മാറ്റും കാരണത്തെ?എന്നോടൊന്ന് ചൊല്ലിടുമോ. ജീവിതം ഒരു ചെറുപുറപ്പാട്,ഈശ്വരനിലേക്കൊരു തീർത്ഥയാത്ര.ഈ പിറവിയോ,ഭഗവാന്റെ കാരുണ്യം.മരണമോ, അവനിലേക്കെത്തുന്ന സായൂജ്യം. ജീവിതമാകും നാടകത്തിൽ.വേഷങ്ങൾ പലവിധം…

മറവി

രചന : ഷബ്‌നഅബൂബക്കർ✍ മസ്തിഷ്കത്തിനു അകാല നര ബാധിച്ചിരിക്കുന്നുഓർമ്മത്താളുകളിൽ ചിതലരിച്ചിരിക്കുന്നുഒന്നിനും പൂർണ്ണ സ്വത്വമില്ലാതായിരിക്കുന്നുഓർമ്മകൾക്കു മേൽ മറവി മാറാലകെട്ടിയിരിക്കുന്നു. ഭൂമിയിലേക്ക് നോക്കി നോക്കി ആകാശവുംഅടുക്കളത്തിരക്കിൽ ഉമ്മറകോലായിയുംഒതുക്കമേറിയപ്പോൾ ഒരുങ്ങിയാത്രകളുംനടന്നു നടന്നു പറക്കാനും മറന്നിരിക്കുന്നു. പൊന്നുകിട്ടിയപ്പോൾ വെള്ളികൊലുസ്സുംകുപ്പയിലിറങ്ങിയപ്പോൾ കുപ്പിവളകളുംകരിപിടിച്ച പാത്രങ്ങൾക്കിടയിൽ കണ്മഷിയുംപുട്ടിനുതിർത്തവേ പൊട്ടും മറന്നിരിക്കുന്നു. വെയിലിൽ…

പ്രണയാരംഭം

രചന : അനില്‍ പി ശിവശക്തി ✍ മൗനമേ നീ വിടരുന്നമാനസ പൊയ്കയില്‍ഒരു വെണ്‍ചന്ദ്രികയായ്നിലാവിന്‍ സപ്തസംഗീതം . പുലരാൻ പുണരുന്നഅരുണരേണുപോൽകാഞ്ചനവർണ്ണേ! നീപുലര്‍കാല ഹിമബിന്ദുവായ്ഉണരാന്‍ കൊതിക്കുന്നകുമുദ പല്ലവം ഇരുളിന്‍ വീഥിയില്‍കൊഴിയും നിശ്വാസങ്ങള്‍വ്രണിതമാം നിന്‍ നിമിഷപദയാന ശിഞ്ചിതം. കൊതിക്കുന്നു നിന്നെഒരു കെടാവിളക്കിന്‍നെയ്ത്തിരി നാളംപോൽഉണര്‍ത്തുന്നു നിന്‍മൃദു…

എൻ്റെ പ്രണയമേ,

രചന : സന്തോഷ് പെല്ലിശ്ശേരി (പ്രണയദിനത്തിന് )✍️ എൻ്റെ പ്രണയമേ , എൻ ജീവശ്വാസമേ ,എൻ്റെയീ ഹൃദയത്തിൻ പരിമളമേ…നിൻ മിഴികളെത്രയോ നിഗൂഡമെന്നോമലേ…നിൻ മിഴികൾക്കെന്തിത്രയൂഷ്മളത…?ഞാനുരുകിപ്പോകുന്ന അഗ്നിയുണ്ടാ കണ്ണിൽ,ഞാൻ മുങ്ങിത്താഴുന്ന ആഴവുമുണ്ടവിടെ…ആർദ്രമീയാഴങ്ങളിൽ നിന്നീ തീനാളങ്ങൾ…ആശ്ചര്യം , തൊടുക്കുവതെങ്ങിനെ നീ…?നിൻ മിഴികളെന്നിലെ ശിൽപ്പിക്കു ചോദന ,നിനക്കായി…

പാലപൂക്കും രാവുകൾ

രചന : എൻ. അജിത് വട്ടപ്പാറ ✍ പൂനിലാരാവിൽ പൂമണം വീശിയെത്തീകുളിർകാറ്റിൽ സാമീപ്യം തഴുകി തലോടി,ഏകാന്തതതൻ നിമിഷത്തിൻ വേളയിൽപാലപ്പൂവിൻ ഗന്ധം ഒഴുകി എത്തുന്നു. പ്രകൃതിതൻ ആശയംനിറമേകും സായാഹ്നംലഹരിതൻ മാസ്മര ഗന്ധമുണർത്തുന്നു ,വെണ്ണിലാവിൻ ലയതാളലയങ്ങളാൽതിരകളാൽ നിറയും സുഖലയ രാവായ് . തൂവെള്ള ചൂടിയ…

മരണത്തോട് മല്ലിട്ട് കേരളം

രചന : ഷബ്‌നഅബൂബക്കർ ✍ ദൈവത്തിൻ നാടിനെ മടിയേതുമില്ലാതെഭ്രാന്താലയമെന്നുറക്കെ പറയുവാൻവിവേകമേറെ നിറഞ്ഞൊരു സ്വാമികൾനവോത്ഥാനത്തിന്റെ തീരത്തുദിച്ചു. കാട് പൂക്കുന്ന കേരള ദേശത്തിൽകാടത്വം വളരുന്ന മനസ്സുകൾ കണ്ട്കാറ്റിൽ പറക്കുന്ന സംസ്കൃതി നോക്കികാലത്തിനും മുന്നേ നടന്നു മഹാനവർ. കാലമോ കാറ്റിന്റെ വേഗത്തിലോടിതീവണ്ടിയും മാറി മെട്രോയുമായിപത്രത്തിൽ നിറയുന്ന…

പ്രതിഭാസം

രചന : ബി.സുരേഷ് ✍ സൂര്യൻ്റെ തീഷ്ണതയേറുന്നുചാവുകടലിൽ തിരയിളക്കംആകാശ മദ്ധ്യത്തിൽകഴുകൻ വട്ടമിട്ടു പറക്കുന്നു അന്യൻ്റെ അസ്ഥികൾആദർശം അറുത്തെടുക്കുന്നുനിണച്ചാലുകൾ തളം കെട്ടി ഉറയുന്നുമർത്യ ശിരസുകൾ മതിലിൽകോലം തീർത്തു ചിരിക്കുന്നുതെരുവുകൾ ഭ്രാന്തൻകേളിക്കുവിളനിലങ്ങളാക്കി രസിക്കുന്നുവായുവിൽ വടിവാളുയരുന്നുവാക്കുകൾ മുറിഞ്ഞുകബന്ധം വീഴുന്നുഅടർക്കളം വിട്ടോടിഅംഗഭംഗത്തിൻ ഇരകൾവിധവകൾ ഇരുട്ടും വെളിച്ചവുംഭയന്നു വിലപിക്കുന്നു…